ജഗത്ഗുരുശ്രീശങ്കരൻ – മാതൃപഞ്ചകം [59]

സംവത്സരങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ ജനിച്ച മഹാ പ്രതിഭയും മഹാത്മാവുമായ ഒരു വ്യക്തിയാണ് ആദി ശങ്കരൻ എന്ന “ജഗത്ഗുരു” ശങ്കരാചാര്യസ്വാമികൾ..നാം ഏവരും ഭക്ത്യാദരവോടെ… സാഭിമാനത്തോടെ ഓർക്കേണ്ടതായ വ്യക്തിത്വം…!!!
പല പല കാരണങ്ങളാൽ ഭാരതീയ സംസ്കാരത്തിന് ച്യുതി വന്നൊരു കാലത്തായിരുന്നു ആദി ശങ്കരൻ എന്ന ശങ്കരാചാര്യസ്വാമികളുടെ ജനനം…32 വർഷത്തെ ചെറിയൊരു ജീവിതകാലയളവിൽ അദ്ദേഹം ഭാരതത്തിനു നൽകിയ സംഭാവനകളെ ഒരിക്കലും മറക്കാൻ നമുക്ക് സാധ്യമല്ല…അദ്ദേഹമാണ് ഭാരതത്തിൽ അദ്വൈത സിദ്ധാന്തം പ്രചരിപ്പിച്ചതും… ഭാരതത്തിന്റെ അഖണ്ഡതക്കും കെട്ടുറപ്പിനും സംരക്ഷണത്തിനുമായി അദ്ദേഹം രാജ്യത്തിന്റെ നാലു ഭാഗത്തും സന്യാസാശ്രമങ്ങളും സ്ഥാപിച്ചു … സന്യാസിവര്യന്മാരിൽ നിക്ഷിപ്തമാണ് ഭാരതത്തിന്റെ അഥവാ ഭാരതീയ സംസ്കാരത്തിന്റെ നിലനിൽപ്പ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു.. “ആത്മനോ മോക്ഷാർത്ഥo ജഗത് ഹിതാർത്ഥം” എന്ന ആശയത്തിലൂന്നിയുള്ള ജീവിതമാണ് സന്യാസിമാരുടേത്…. . എന്നാൽ ഈ സംസ്കാരമുള്ള നമ്മുടെ നാട്ടിലാണ് സന്യാസിമാരുടെ ദാരുണമായ അറുംകൊല നടന്നത്.. ….. ഇതു ധർമ്മത്തിന്റെ ച്യുതിയാണ്. ഈ സമയം എന്റെ ഗുരുനാഥൻ പറയുന്നു..ശ്രീ ശങ്കരാചാര്യ സ്വാമിയുടെ ഒരു ശ്ലോകം നിങ്ങൾ പ്രചരിപ്പിക്കൂ… ആത്മാർത്ഥമായി അതു പഠിക്കുന്ന ഒരാളും ഇത്തരം കൊല ചെയ്യില്ല..അധർമ്മം ചെയ്യില്ല…എന്നു..

“മാതൃപഞ്ചകം” എന്ന കൃതിയിലേതാണ് ആ ശ്ലോകം..
ആസ്‌താം താവദീയം പ്രസൂതിസമയേ
ദുർവ്വാരശൂല വ്യഥാ
നൈരുച്യം തനു ശോഷണം മലമയീ
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭ ഭാര ഭരണ
ക്ലേശസ്യ യസ്യാ: ക്ഷമോ
ദാതും നിഷ്‌കൃതിം ഉന്നതോപി തനയ
സ്‌തസ്യൈ ജനന്യൈ നമഃ

സ്വന്തം അമ്മയുടെ മരണസമയത്ത് ആ മാതാവിന്റെ ശിരസ്സു മടിയിൽ എടുത്തുവെച്ചു ചൊല്ലിയതാണിത്…അമ്മയുടെ മഹത്വത്തെ വിവരിക്കുന്ന ശ്ലോകം…അദ്ദേഹം പറയുന്നു…ഒരു മകൻ എത്ര ഉന്നതനായാലും ആ മകന് ജന്മം കൊടുക്കുമ്പോൾ ഒരമ്മ അനുഭവിക്കുന്ന കഷ്ടതകൾ..പ്രസവ വേദന..ഗർഭകാലത്തെ രുചിക്കുറവും ശരീരശോഷണവും ഗർഭഭാരം താങ്ങി നടക്കുന്ന ക്ലേശവും..പ്രസവശേഷം ആ കുഞ്ഞിന്റെ മലമൂത്രാദികളിൽ കിടന്നുറങ്ങേണ്ട അവസ്ഥയും.(പണ്ടത്തെക്കാലത്ത് ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല)…ഇതെല്ലാം അനുഭവിച്ച അമ്മക്ക് തിരിച്ചു കൊടുക്കാൻ ഒന്നും ആ മകന്റെ കൈയിലുണ്ടാകില്ല ..എന്നു…അതായത് ഇതിനൊന്നും പകരംവെക്കാൻ മറ്റൊന്നിനും സാധ്യമല്ല എന്നു തന്നെ… ഭാരതീയ സംസ്കാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് ‘അമ്മ എന്ന സങ്കല്പം…അതുപോലെതന്നെയാണ് മാതൃഭൂമിയും…ഈ അമ്മയുടെയും മാതൃരാജ്യത്തിന്റെയും മഹിമ അറിയുന്ന ഒരു വ്യക്തിയും കൊലപാതക പ്രവർത്തിയിലേക്കു പോകില്ല…ഓരോ ജന്മത്തിനു പുറകിലുള്ള ത്യാഗവും അതുപോലെ ന മുക്കു ജന്മം തന്ന നാടും ഒരുപോലെ പൂജിക്കപ്പെടേണ്ടതാണ്…ആ മനോഭാവം ഇല്ലാത്തവർക്ക് ഇഹത്തിലും പരത്തിലും ഗതിയില്ല തന്നെ..

നമ്മുടെ ഭാഗവതത്തിൽ ഒരു ഭാഗമുണ്ട്..കുരുക്ഷേത്രയുദ്ധം ജയിച്ച പാണ്ഡവരെ അന്ന് രാത്രി പാണ്ഡവശിബിരത്തിൽനിന്നും കൃഷ്ണൻ മാറ്റി..എന്നാൽ അവിടെ പാഞ്ചാലിയുടെ 5 മക്കൾ വന്നു കിടന്നുറങ്ങി .യുദ്ധത്തിൽ മരിച്ച ദ്രോണരുടെ മകൻ അശ്വത്ഥാമാവ് പകത്തീർക്കാൻ അവിടെ എത്തി പഞ്ചലീപുത്രന്മാരെ 5 പേരെയും കൊന്നു..ഈ വിവരമറിഞ്ഞ അർജ്‌ജനൻ അശ്വത്ഥാമാവിനെ പിടിച്ചുകൊണ്ടുവന്നു കരയുന്ന പാഞ്ചാലിയുടെ മുൻപിൽ വെച്ചു കൊല്ലാൻ ഒരുങ്ങി..എന്നാൽ പാഞ്ചാലി അതിനു സമ്മതിച്ചില്ല..ഞാനോ മക്കൾ മരിച്ച ദുഃഖം സഹിക്കുന്നു..ഇനി ആ പാവം ദ്രോണപത്നി ഇതുപോലെ കരയാൻ ഇടയാകരുത്. എന്നെപ്പോലെ ദുഃഖം സഹിക്കാൻ കെൽപ്പുള്ളതല്ല അവർ..അതിനാൽ ആ അമ്മക്ക് ദുഃഖം കൊടുക്കരുതെന്ന് പറഞ്ഞു അശ്വത്ഥാമാവിനെ മോചിപ്പിക്കുന്ന രംഗം…അതാണ് ഭാരതീയ സംസ്കാരം…

ഇതൊക്കെ ഒന്നു മനസ്സിലാക്കാനും നമ്മുടെ പൂർവസൂരികളെകുറിച്ചു പഠിക്കാനും ഒക്കെ ഉള്ള ഒരു സന്ദർഭം ഇനിയെങ്കിലും നമുക്കുണ്ടാകട്ടെ…മനുഷ്യമനസ്സുകൾ സംസ്കരിക്കപ്പെടട്ടെ…
ഇങ്ങനെയൊരു ചിന്തക്കു തുടക്കം കുറിയ്ക്കുവാൻ ഈശ്വരൻ ഏവരെയും അനുഗ്രഹിക്കട്ടെ…

ശ്രീഗുരുഭ്യോ നമഃ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s