സനാതന ധർമ്മം..12 ::
ചതുസ്ലോകീ ഭാഗവതത്തിൽ അടുത്ത ശ്ലോകം ഇങ്ങനെ..
യഥാ മഹാന്തി ഭൂതാനി
ഭൂതേഷുച്ചാവചേഷ്വനു
പ്രവിഷ്‌ടാന്യപ്രവിഷ്ടാനി
തഥാ തേഷു ന തേഷ്വഹം
പഞ്ചഭൂത നിർമ്മിതിയിൽ എല്ലാം “ഞാൻ” ജീവരൂപേണ ഇരിക്കുന്നെങ്കിലും ഞാൻ സത്യത്തിൽ അതിലൊന്നും ഇല്ല…. മറിച്ചു അവയൊക്കെ എന്നിലാണ്… അതായത് ഈ ബോധശക്തിയിൽ ഉണ്ടായി നിലനിന്നു മറഞ്ഞു പോകുന്നതാണ് പ്രകൃതി… എന്നു…ഈ തത്വം ആണ് കൃഷ്ണലീലയിലൂടെ …മണ്ണ് തിന്ന കൃഷ്ണനെ ശാസിക്കാൻ വരുന്ന യശോദാദേവിക്കു വായ് പിളർന്നു കാണിച്ചുകൊടുക്കുമ്പോൾ…..ആ കൊച്ചുവായിൽ ഈ പ്രപഞ്ചത്തെ മുഴുവൻ കാട്ടിക്കൊടുക്കുന്നത്…..എല്ലാം ആ ബോധശക്തിയായ ഈശ്വരനിലാണ് ഇരിക്കുന്നതെന്ന…സന്ദേശം..
ഭഗവാൻ ഗീതയിൽ കൂടി പറയുന്നു….
ഭൂമിരാപോനലോ വായു
ഖം മനോ ബുദ്ധിരേവ ച
അഹങ്കാരമിതീയം മേ
ഭിന്നാ പ്രകൃതി അഷ്ടധാഃ
(ഗീത അദ്ധ്യായം 7….ശ്ലോകം..4)
ഭൂമി, വായു, ജലം, വഹ്നി
വ്യോമം, ബുദ്ധി, മനസ്സു മേ
അഹങ്കാര ,മീതേമട്ടി-
ലെട്ടൻ പ്രകൃതിഭിന്നമായ്
(മലയാള ഭാഷാഗീത)
ഇതിനർത്ഥം…. പഞ്ചഭൂതങ്ങളായ ആകാശം , വായു , അഗ്നി , ജലം ഭൂമി , പിന്നെ മനസ്സു , ബുദ്ധി , അഹങ്കാരം ഇതെല്ലാം എന്റെ പ്രകൃതിയാണെന്നു…
ഗീതയിൽതന്നെ വേറൊരു ശ്ലോകത്തിൽ പറയുന്നുണ്ട്….
മായാധ്യക്ഷേണ പ്രകൃതി സൂയതെ സചാരാചാരം
(എന്റെ അധ്യക്ഷതയിൽ പ്രകൃതി സർവ ചരാചരങ്ങളെയും പ്രസവിക്കുന്നു) എന്നു…..അതിനർത്ഥം… പ്രകൃതി പ്രവർത്തിക്കണമെങ്കിൽ ഈ ബോധശക്തി കൂടിയേ തീരൂ…. അതായത് ഈ പ്രകൃതി എട്ടും ആ ബോധശക്തിയിൽ ഉണ്ടായി നിലനിന്നു മറഞ്ഞു പോകുന്നതാണെന്നു…
തുടരും..