എന്താണ് യഥാർത്ഥശക്തി [60]

നമുക്കൊരു കഥ യോടു കൂടി തുടങ്ങാം..

കുരുക്ഷേത്ര യുദ്ധം തീരുമാനിക്കപ്പെട്ടു ..കൗരവ പക്ഷവും പാണ്ഡവപക്ഷവും യുദ്ധത്തിന് ഒരുങ്ങി കഴിഞ്ഞു . രണ്ടുപേർക്കും തുല്യ സൈനികബലമാണുള്ളത്‌. 7 അക്ഷൗഹിണി പട വീതം ഓരോ ഭാഗത്തും ഉണ്ട് .എല്ലാ സന്നാഹങ്ങളും ഒരുങ്ങി കഴിഞ്ഞപ്പോൾ ദുര്യോധനൻ സഹായത്തിനായി കൃഷ്ണനെ സമീപിച്ചു. ആ സമയം കൃഷ്ണൻ ഉറങ്ങുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം ശ്രീകൃഷ്ണന്റെ തലയ്ക്കലായി കാത്തിരുന്നു. ഇതേസമയംതന്നെ അർജുനനും സഹായമഭ്യർത്ഥനയുമായി കൃഷ്ണന്റെ അടുത്തെത്തി. അദ്ദേഹവും ഉറങ്ങുന്ന കൃഷ്ണനെ കണ്ട് കാൽക്കൽ മൗനമായി കാത്തു നിന്നു . കുറച്ചു സമയം കഴിഞ്ഞപ്പോൾ  കൃഷ്ണൻ ഉണർന്നു. നേരെ നോക്കിയപ്പോൾ കാൽക്കലായി അർജുൻ നിൽക്കുന്നു. ‘എന്താ അർജുന’ എന്ന് ചോദിച്ചു കൃഷ്ണൻ എഴുന്നേറ്റു. അപ്പോൾ അർജ്‌ജുനൻ പറഞ്ഞു . ‘ഭഗവാനെ ..ഞാൻ ഒരു അപേക്ഷയും ആയിട്ടാണ് വന്നിരിക്കുന്നത്. യുദ്ധം തുടങ്ങാറായില്ലേ അങ്ങയുടെ സഹായം ഞങ്ങൾക്ക് വേണം’എന്നു.

ഉടനെ തലക്കൽ ഇരുന്ന ദുര്യോധനനും പറഞ്ഞു ‘ഞാനും അങ്ങയുടെ സഹായം അഭ്യർത്ഥിക്കാനാണ് വന്നത് എന്നു..ഭഗവാൻ സന്തോഷത്തോടെ പറഞ്ഞു..അതിനെന്താ..രണ്ടു കൂട്ടർക്കും എന്റെ സഹായം ഉണ്ടാകും.. ഇതിൽ ഒരു കൂട്ടർക്ക് ഞാൻ എന്റെ സൈന്യം മുഴുവനും വിട്ടുതരാം..മറുഭാഗത്ത്‌ ഞാനും നിൽക്കാം..ഞാൻ നിന്നാലും ആയുധമെടുക്കില്ല…എന്താണ് വേണ്ടതെന്നു നിങ്ങൾക്ക് തീരുമാനിക്കാം എന്നു. ഇതു കേട്ട മാത്രയിൽ ദുര്യോധനൻ ചാടിക്കയറി പറഞ്ഞു..ഞാനാണ് ആദ്യം വന്നത്.അതിനാൽ എന്റെ തീരുമാനം ആദ്യം കേൾക്കണം ..എനിക്കാണതിന്‌ അവകാശം എന്നു…അർജ്‌ജുനൻ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ..കൃഷ്ണൻ ദുര്യോധനനോട് ആവശ്യം പറഞ്ഞോളാൻ പറഞ്ഞു.. ദുര്യോധനൻ ആലോചിച്ചു..ഇപ്പോൾ രണ്ടു കൂട്ടർക്കും തുല്യ സൈനിക ബലമാണ്..കൃഷ്ണന് 4 അക്ഷൗഹിണി പടയുണ്ട്..അതുകൂടി കിട്ടിയാൽ തങ്ങൾക്കാവും ബലം കൂടുതൽ..ആയുധമില്ലാത്ത കൃഷ്ണനെ കിട്ടിയിട്ടെന്തു കാര്യം..? ഇങ്ങനെ ചിന്തിച്ചു കൃഷ്ണനോട് സൈന്യത്തെ ആവശ്യപ്പെട്ടു..കൃഷ്ണനതു സന്തോഷത്തോടെ കൊടുക്കാമെന്നും പറഞ്ഞു.. അർജ്‌ജുനൻ ആണെങ്കിൽ ഇത്രയും സമയം ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു..ദുര്യോധനനെങ്ങാനും കൃഷ്ണനെ ആവശ്യപ്പെടുമോ എന്ന ഭയത്തിൽ..
ദുര്യോധനന്റെ അഭിപ്രായം കേട്ടപ്പോൾ അർജ്‌ജനനു സന്തോഷമായി..കൃഷ്ണാ..അവിടുന്നു ഞങ്ങളുടെ കൂടെ ഉണ്ടായാൽ മാത്രം മതി എന്നു പറഞ്ഞു പോവുകയും ചെയ്തു….

അവസാനം യുദ്ധത്തിൽ ജയം ആർക്കായിരുന്നു…??? പാണ്ഡവർക്കല്ലേ..???യുദ്ധ ഭൂമിയിൽ തളർന്നു നിന്ന അർജ്‌ജുനനെ സരോപദേശത്താൽ കർമ്മോൽസുകനാക്കാനും കൃഷ്ണന് സാധിച്ചില്ലേ…ചിന്തിക്കേണ്ട വിഷയമാണത്….ഇതിൽനിന്നും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്..നാം എത്ര കഴിവുള്ളവരായാലും , എത്രതന്നെ കഠിനാദ്ധ്വാനം ചെയ്താലും ഫലം നിശ്ചയിക്കുന്നതിനു മറ്റു പല ഘടകങ്ങൾ കൂടി അനുകൂലമാകണം..അതിൽ പ്രധാനമാണ് ഈശ്വരാധീനം…

അതാണ് ഭഗവത്ഗീതയിൽ അവസാനം പറയുന്നത്..

യത്ര യോഗേശ്വര കൃഷ്ണോ
യത്ര പാർത്ഥോ ധനർധര:
തത്ര ശ്രീർ വിജയോ ഭൂതിർ
ധ്രുവാ നീതിർ മതിർ മമ..

യോഗേശ്വരകൃഷ്ണനും അർജ്‌ജുനനും കൂടുന്നിടത്താണ് ഐശ്വര്യവും വിജയവും എല്ലാം എന്നു….
അദൃശ്യമായ ഒരു ശക്തി നമ്മിൽ ഉണ്ടെന്നും അതു നമ്മെ നേർവഴിക്കു നയിക്കും എന്നും അറിഞ്ഞു ആ ശക്തിയിലേക്കു ഒരു അർപ്പണ ഭാവം ഉണ്ടായാൽ പിന്നീടെല്ലാം നടക്കുന്നത് അത്ഭുതങ്ങൾ ആകും…

പഴമക്കാർ പറയാറില്ലേ..താൻ പാതി ,ദൈവം പാതി എന്നു…അതിന്റെ പൊരുളും ഇതാണ്..എന്നാൽ ഇന്നത്തെ തലമുറ സ്വന്തം കഴിവിലും ബലത്തിലും അധികാരത്തിലും സ്വാധീനത്തിലും മാത്രമാണ് അവരുടെ വിജയം എന്നു തെറ്റിദ്ധരിച്ചിരിക്കുന്നു… ആത്മശക്തിയിലേക്ക് തിരിയുന്നില്ല…

കുട്ടിക്കാലത്തുതന്നെ ഒരു ഉപാസനാ രീതി വളർത്തിക്കൊണ്ടു വന്നാൽ ഏതു കാര്യത്തിന് പുറപ്പെടുമ്പോഴും ആ ഈശ്വരസ്മരണയാകും മനസ്സിൽ ആദ്യം നിറയുക..അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഓരോ പാതയിലും നമുക്ക് അതൊരു ബലമായി… ധൈര്യമായി കൂട്ടിനുണ്ടാകുകയും സമയോചിതമായ വിവേകബുദ്ധിയുണ്ടാകുകയും ചെയ്യും..അതാണ്
ഭഗവത്ഗീതയിൽ ഭഗവാൻ എടുത്തു പറയുന്നതു..

തേഷാം സതത യുക്താനാം
ഭജതാം പ്രീതി പൂർവകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ..(ഗീതാ..10/10)

ഭഗവാനെ പ്രീതിപൂർവം എന്നും ഭജിക്കുന്നവർക്കു ബുദ്ധിയോഗം കൊടുത്തനുഗ്രഹിക്കും എന്നു..

ഇതാണ് ആത്മബലം ,ആത്മശക്തി..എന്നൊക്കെ പറയുന്നത്.
അതുതന്നെയാണ് നമ്മുടെ യഥാർത്ഥ ശക്തിയും…

തുടരും..

One thought on “എന്താണ് യഥാർത്ഥശക്തി [60]

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s