#സനാതനധര്‍മ്മം__1 ::
അടുത്തകാലത്തു ഉണ്ടായ ശബരിമല പ്രശ്നം നമ്മുടെ ഹിന്ദുക്കളുടെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്…ഒരിക്കൽ TV യിൽ ഒരു പ്രഫസറായ ഹിന്ദു സ്ത്രീ ചോദിക്കുന്നതു കേട്ടു..”ക്രിസ്ത്യാനികൾക്ക് ബൈബിൾ ഉണ്ട്…മുസ്ലിംകൾക്ക് ഖുർആൻ ഉണ്ട്….പക്ഷെ നമുക്ക് ഹിന്ദുക്കൾക്ക് പ്രമാണയിട്ടു എന്താണ് ഉള്ളത്.” എന്നു..ഒരു അഭ്യസ്തവിദ്യയായ ഹിന്ദു സ്ത്രീയുടെ അടുത്തുനിന്ന് ഇതു കേട്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി….എന്നാൽ സത്യം അതാണ്…നമുക്കാർക്കുംതന്നെ അറിയില്ല നമുക്ക് പ്രമാണമായി എന്താണുള്ളതെന്നു…ചിലർ അതു സനാതന ധർമ്മമാണെന്നുപറയുന്നു…..എന്നാൽ സനാതന ധർമ്മം എന്താണ് എന്നു ചോദിച്ചാൽ അതും അറിയില്ല….മറ്റു മതങ്ങൾ അവർ മനസ്സിലാക്കിയതു കുറച്ചെങ്കിലും അവരുടെ കുട്ടികളെ പഠിപ്പിക്കുന്നു….എന്നാൽ ഹിന്ദുക്കൾക്ക് അങ്ങനെ ഒരു വിദ്യാഭ്യാസരീതി ഇല്ല….ഇനി അത് തുടങ്ങിയാലോ.. …മതേതരത്വം പറഞ്ഞു അതിനെ വിലക്കും…..
ഈ സനാതനധർമ്മം എന്തെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു…..
നമ്മൾ ഭാരതീയർ ഇന്ന് വിവിധ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്നവരാണ്.ഇവിടെ ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാംമതം,ബുദ്ധമതം,ജൈനമതം തുടങ്ങി പലതരം മത വിഭാഗത്തിൽ പെട്ടവരുണ്ട്. ഇവയിൽ ഓരോന്നിന്റെയും ആചാരാനുഷ്ഠാനങ്ങളും വെവ്വേറെയാണ്. എന്നാൽ ഈ മതങ്ങളിൽ ഹിന്ദുമതം ഒഴിച്ച് മറ്റെല്ലാമതങ്ങളും തന്നെ ഓരോ വ്യക്തിയുടെ പ്രഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണെന്ന് കാണാം. ക്രിസ്തുവിൽ നിന്ന് ക്രിസ്തുമതം, മുഹമ്മദ് നബിയിൽ നിന്ന് ഇസ്ലാം മതം, ബുദ്ധനിൽനിന്ന് ബുദ്ധമതം……
അങ്ങനെ പോകുന്നു അവ. ഇവ എല്ലാം തന്നെ ഏതാണ്ട് രണ്ടായിരത്തിൽപരം വർഷങ്ങളുടെ കാലയളവിനുള്ളിൽ വികസിച്ചു വന്നതാണ്.
എന്നാൽ ഹിന്ദുമതം ഒരു കാലയളവിൽ വികസിച്ചുവന്നതോ, ഒരു വ്യക്തിയിൽനിന്ന് ഉരുത്തിരിഞ്ഞ് വന്നതോ അല്ല ഇത് #സനാതനധർമ്മം ആണ് (പലതരം മതങ്ങൾ ഉടലെടുത്ത് വന്നപ്പോള്‍ ഈ സനാതനധര്‍മ്മത്തെ പിൻതുടർന്ന് വന്നവരെ ഹിന്ദുമതം എന്ന പേരിൽ ഉൾപ്പെടുത്തി , അറിയപ്പെടാൻ തുടങ്ങി എന്നുമാത്രം) #സനാതനം എന്നാൽ#സർവ്വദേശകാലങ്ങൾക്കും_ഉപരി_അനാദിയായി#നിലകൊള്ളുന്നത്_എന്ന്_സാരം. അങ്ങനെ നിലകൊള്ളുന്ന ധർമ്മമാണ് സനാതനധര്‍മ്മം. ധർമ്മം എന്നാൽ ധരിക്കേണ്ടത്…..പാലിക്കപ്പെടേണ്ടത് എന്നൊക്കെ പറയാം. ലോകത്തിൽ ഓരോ മനുഷ്യനും വ്യത്യസ്ത ഗുണഘടനയോട് കൂടിയവരാണ്. അങ്ങനെ തീർത്തും വ്യത്യസ്തരായ മനുഷ്യരെ ഒരു കുടുംബമായും സമൂഹമായും മറ്റും കൂട്ടിച്ചേർത്ത് നിലനിർത്താൻ ഒരു നീതിബോധം അഥവാ ധർമ്മബോധം ഉണ്ടായേ തീരൂ. ഏതൊരു മനുഷ്യനും കാംക്ഷിക്കുന്നത് അവനവന്റെ സുഖത്തെയാണ്. എന്നാൽ ഈ സുഖം തേടിയുള്ള യാത്രയില്‍ മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ… ഈ പ്രപഞ്ചത്തിന് തന്നെയോ എന്ത് ദോഷം വന്നാലും വിരോധമില്ല…..എന്ന സ്വാർത്ഥ ചിന്തയില്‍ ജീവിക്കുകയാണെങ്കിൽ ഈ ലോകത്തിന്റെ സ്ഥിതി എന്താകും….? അതുകൊണ്ട് തന്നെ മനുഷ്യൻ അവനും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒരു ജീവിതചര്യ പാലിക്കേണ്ടതുണ്ട്. ഇങ്ങനെ മനുഷ്യന്റെയും സമൂഹത്തിന്‍റെയും നിലനിൽപ്പിനും ലക്ഷ്യപ്രാപ്തിക്കുമായ് അനുഷ്ഠിക്കേണ്ട……ധരിച്ചിരിക്കേണ്ട മൂല്ല്യങ്ങളായ കർമ്മങ്ങളെയാണ് (കർമ്മം എന്നു പറഞ്ഞാൽ….ഒരു ചിന്തപോലും കർമ്മത്തിൽപ്പെടും…അതിനുമുണ്ട് ഫലം.) ഈ സനാതനധര്‍മ്മം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
തുടരും…
ഹരേ കൃഷ്ണാ…..
ആശംസകള്‍…..
LikeLike
എത്രയോ കാലമായ് അമ്മ എഴുതുന്നൂ……എല്ലാം നാലു ചുമരുകൾക്കുള്ളിൽ ഒതുക്കാനുള്ളതല്ല….. ഒതുങ്ങാനുമുള്ളതല്ല….
അതെല്ലാം തന്നെ ഇന്നത്തെ കാലത്ത് സാധരണക്കാരായ ആളുകള്‍ക്ക് ലളിതമായി മനസിലാക്കുവാനും മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും ഏറെ പ്രയോജനമുള്ളതാണ്…..അതിന് സ്ഥായിയായ് നിലനിൽക്കുന്ന എന്നും എപ്പോഴും എവിടെനിന്നും ലഭ്യമാവുന്ന ഈയൊരു സംരംഭത്തിനായ് പ്രവർത്തിച്ച ഏട്ടനും എല്ലാത്തിനുമുപരി ആ ‘ശക്തി’ക്കും…….എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…..
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു…
LikeLiked by 1 person
എല്ലാവിധ ഭാവുകങ്ങളും നൽകുന്നു
കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക ചേരുവാൻ താല്പര്യമുണ്ട്
നമ്മുടെ ആചാര അനുഷ്ടാനങ്ങളെയും വിശ്വാസങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാവുന്ന രീതിയിൽകൂടി ബ്ലോഗ് ഉണ്ടായാൽ നന്നായിരുന്നു
LikeLike