#സനാതനധര്‍മ്മം__4 ::
വേദങ്ങൾ പറയുന്നതിതാണ്. “വിദ് സത്തായാം, വിദ് വിചാരണെ, വിദ് ലാഭേ, വിദ് ജ്ഞാനേ.”….. അതായത് ഈ പ്രപഞ്ചത്തിലെ സത്തായതിനെകുറിച്ചു അറിയൂ…. അതിനെക്കുറിച്ചു വിചാരം ചെയ്യൂ….അതു നേടൂ….. ആ ജ്ഞാനം അനുഭവിക്കൂ… വേദത്തിന്റെ പരമമായ ലക്ഷ്യം ഇതാണ്. വേദം കാട്ടിത്തരുന്നതും ഇതാണ്… പ്രപഞ്ചത്തിൽ സത്തായിട്ടുള്ളത് അഥവാ സത്യമായിട്ടുള്ളത് എന്താണ് ? അതിനെക്കുറിച്ചു വിചിന്തനം ചെയ്തു അറിയൂ എന്നിട്ടനുഭവിക്കൂ.. നമ്മുടെയെല്ലാം ജന്മത്തിന്റെ പരമപ്രധാനമായ ലക്ഷ്യവും അതുതന്നെയാണ്. അതിന്നായി നാം പുരുഷാർത്ഥങ്ങളെ നേടണം. എന്താണ് പുരുഷാർത്ഥo ? “ധർമ്മം..,അർത്ഥം…, കാമം…,മോക്ഷം.” ഇതാണ് പുരുഷാർത്ഥം. ആദ്യം ധർമ്മത്തെക്കുറിച്ചറിയുക ,ആ ധർമ്മത്തിൽനിന്നുകൊണ്ടു അർത്ഥം സമ്പാദിക്കുക , ആ ധർമ്മത്തിൽക്കൂടിത്തന്നെ തന്റെ കാമങ്ങളെ അഥവാ ആഗ്രഹങ്ങളെ പൂർത്തീകരിക്കുക , ആ ധർമ്മത്താൽ തന്നെ മോക്ഷപാദവിയിലെത്തുക. ഇവിടെ നമുക്ക് ഒന്നു കാണാം. ഇതിലെല്ലാം അടങ്ങിയിട്ടുള്ള ഏക വസ്തു ധർമ്മമാണ്. ധർമ്മത്തിലധിഷ്ഠിതമായ കർമ്മത്തിലൂടെ മാത്രമേ നമുക്ക് മോക്ഷത്തിലേക്കെത്താൻ സാധിക്കൂ. അപ്പോൾ ധർമ്മം എന്തെന്ന് നാം ആദ്യം അറിഞ്ഞിരിക്കണം. ധർമ്മം രണ്ടു വിധമുണ്ട്.1) പാരമാർത്ഥിക ധർമ്മം ( പരമമായ ധർമ്മം) 2) വ്യാവഹാരിക ധർമ്മം.. പാരമാർത്ഥിക ധർമ്മം എല്ലാവർക്കും ഒന്നു തന്നെയാണ്. നാം എവിടെ നിന്നു വന്നുവോ അവിടെക്കു തിരിച്ചു എത്തിച്ചേരുക എന്നതാണത്. അതായത് #ആത്മസാക്ഷാത്കാരം. എന്നാൽ വ്യാവഹാരിക ധർമ്മം പലർക്കും പലതാണ്. നാം ഈ ലോകത്തിൽ വ്യവഹരിക്കുമ്പോൾ നമ്മുടെ വ്യക്തിത്വം, ജോലി, സ്ഥാനം മുതലായവക്കനുസരിച്ചു ഓരോരുത്തരുടെ ധർമ്മത്തിനും മാറ്റമുണ്ടാകും.. ഉദാഹരണത്തിന് ഒരു അച്ഛന്റെ ധർമ്മമല്ല മകന്.. അമ്മക്ക് വേറെ ധർമ്മം. ഒരു പൊലീസുകാരന്റെ ധർമ്മമല്ല അധ്യാപകന്.. ഇങ്ങനെ വ്യാവഹാരികതലത്തിൽ ധർമ്മതിനു വ്യത്യാസം ഉണ്ടാകും. എന്നാൽ ഈ ധർമ്മതിനു പൊതുവായി ഒരു നിർവചനം കല്പിച്ചിട്ടുണ്ട്. അതെന്തെന്നാൽ…. ഒരു പ്രവൃത്തി , തന്റെ മനസ്സിന് സുഖവും സന്തോഷവും തരുന്നതും, മാനസിക തലത്തിൽ ഒരുണർവ്വം ഉയർച്ചയും ഉണ്ടാക്കുന്നതും, തന്നോടൊപ്പം നിൽക്കുന്നവർക്ക് സന്തോഷവും കുടുംബത്തിന് ഗുണവും സർവോപരി സമൂഹത്തിനു ഗുണവും നന്മയും ചെയ്യുന്നതായാൽ അതു ധർമ്മമായി. ശ്രീനാരായണഗുരുസ്വാമികൾ പറഞ്ഞിട്ടില്ലേ… “അവനവനു സുഖത്തിനായാചരിക്കുന്നത് അപരന് സുഖമായ് ഭവിച്ചിടേണം” എന്നു.അതായത് സ്വാർത്ഥ ലാഭേച്ഛയില്ലാത്ത കർമ്മങ്ങൾ…. എല്ലാം എനിക്കുമാത്രം മതി എന്ന ചിന്തയില്ലാത്ത കർമ്മങ്ങൾ ആണ് ധർമ്മം. അതാണ് വേദത്തിൽ “സത്യം വദ”… “ധർമ്മം ചര” എന്നു പറഞ്ഞിട്ടുള്ളത്.
തുടരും.
നല്ല അറിവുകൾ 🙏
LikeLike