ജീവിതം എന്നത് കർമ്മവും പ്രതികർമ്മമായ അനുഭവങ്ങളും മാത്രം [68]

നാം ജീവിതം എന്നത് എന്തൊക്കെയോ നേടാനും അതിലൂടെ കുറെ ഭൗതികസുഖങ്ങൾ അനുഭവിക്കാനും ആസ്വദിക്കാനുമൊക്കെയുള്ളതാണെന്നാണ് കരുതുന്നത്.. എന്നാൽ ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ നമുക്കൊരു സത്യം മനസ്സിലാകും. ഇത് നിരന്തരമായ കർമ്മവും കർമ്മഫലങ്ങളായ അനുഭവവും മാത്രമാണെന്ന്. ഇതിലൊന്നും നമുക്കു പൂർണ്ണ സ്വാതന്ത്രമില്ലെന്നും . നാം ജനിച്ച സമയം മുതൽ ഇതങ്ങനെ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. ഏതോ ഒരു ആദൃശ്യ ശക്തിയുടെ പ്രേരണയാലെന്നപോലെ. നാം ജന്മജന്മാന്തരമായി കർമ്മത്തിലൂടെ ആർജിച്ച കുറെ വാസനകൾ നമ്മുടെ ചിത്തത്തിൽ ശേഖരിച്ചു വെച്ചിട്ടുണ്ട്. ആ വാസനകൾ അവിടെയുള്ളിടത്തോളം കാലം … Continue reading ജീവിതം എന്നത് കർമ്മവും പ്രതികർമ്മമായ അനുഭവങ്ങളും മാത്രം [68]

ധ്യാനം_സമാധി [66]

അഷ്ടാംഗ യോഗത്തിലെ അവസാനത്തെ രണ്ട് സാധനകളാണ് ധ്യാനവും , സമാധിയും. ധ്യാനം എന്നത് നമ്മുടെ മനസ്സിനെ അനന്തശക്തിയായ ഭഗവാനോട് ബന്ധിപ്പിക്കുന്നതാണ്. യഥാർത്ഥ ധ്യാനം സാധ്യമാകണമെങ്കിൽ നമ്മുടെ ശരീരവും മനസ്സും അതിനു സജ്ജമാകണം. അവയെ അതിനു സജ്ജമാക്കാനാണ് മുൻപ് പറഞ്ഞ ആറു സാധനകളും. ഈ സാധനകളിൽ കൂടി ശരീരം സ്വസ്ഥമായും മനസ്സ് ശാന്തമായും ഇരിക്കുമ്പോൾ മാത്രമേ ധ്യാനം സാധ്യമാകൂ.. അതിനായി പ്രയത്നിച്ചിട്ട് കാര്യവും ഉള്ളൂ. ധ്യാനത്തിൽ നമ്മൾ നമ്മിലെ ഈശ്വരീയ ശക്തിയിലേക്ക് മനസ്സിനെ  ബന്ധിപ്പിക്കുകയാണെന്ന് പറഞ്ഞുവല്ലോ. ഈ ശക്തി … Continue reading ധ്യാനം_സമാധി [66]

പ്രത്യാഹാരം_ധാരണ [65]

പ്രത്യാഹാരവും ധാരണയുമാണ് അടുത്ത രണ്ട് സാധനകൾ. പ്രത്യാഹാരം എന്ന് പറഞ്ഞാൽ മനനം ചെയ്യുക എന്നതാണ്. ആത്മീയതയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യപടിയായി നാം സ്വയം നിരീക്ഷണം നടത്തുവാൻ തയ്യാറാകണം. ആദ്യത്തെ യമ നിയമങ്ങൾ ആസനം പ്രാണായാമം ഇവകൊണ്ടൊക്കെ നാം അതിനു സജ്ജരായിത്തീരും. നമ്മുടെ ഓരോ ചിന്തകളെയും പ്രവർത്തികളെയും എല്ലാം സസൂക്ഷ്മം നിരീക്ഷണം ചെയ്തത് ധർമ്മം ഏത് അധർമ്മം ഏത് എന്ന് തിരിച്ചറിഞ്ഞ് ധർമ്മമല്ലാത്തതിനെ ഉപേക്ഷിക്കാനും ധാർമ്മികതയിൽ കൂടുതൽ വ്യാപരിക്കാനും സാധിക്കുമ്പോൾ നമ്മുടെ കർമ്മങ്ങളിൽ ശുദ്ധി വരും. അതുപോലെ തന്നെ നമുക്ക് … Continue reading പ്രത്യാഹാരം_ധാരണ [65]

ആസനം_പ്രാണായാമം [64]

അഷ്‌ടാംഗയോഗത്തിലെ അടുത്ത രണ്ട് സാധനകളാണ് ആസനം , പ്രാണായാമം എന്നിവ. ആസനം എന്നാൽ യോഗാസനങ്ങൾ. നമ്മുടെ ഋഷീശ്വരന്മാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു, ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഒരു ജീവിതം സ്തുത്യർഹമായി ജീവിച്ചു തീർക്കാൻ സാധിക്കുകയുള്ളൂ എന്നത്. അതിനു വേണ്ട കാര്യങ്ങൾ എല്ലാം അവർ കണ്ടുപിടിച്ചിരുന്നു. ശരീരത്തിന്റെ ആരോഗ്യത്തിനായിട്ടായിരുന്നു യോഗാസനങ്ങൾ. ഇന്നത്തെ പോലെ വെറുതെ ജിമ്മിൽ പോയി നടത്തുന്ന വ്യായാമമല്ലാ അതു. യോഗാസനങ്ങൾ മനസ്സിനെയും ശരീരത്തിനേയും ബുദ്ധിയെയും ഏകോപിച്ചു കൊണ്ടുവരുന്ന ഒരു സാധനയാണ്.  അതുകൊണ്ടുതന്നെ ശരീരത്തിന് ആരോഗ്യം … Continue reading ആസനം_പ്രാണായാമം [64]

യമനിയമങ്ങൾ [63]

അഷ്ടാംഗയോഗത്തിലെ ആദ്യത്തെ സാധനയാണ് 'യമം'. യമം എന്നാൽ പിടിച്ചു വയ്ക്കുക , നിയന്ത്രിക്കുക എന്നൊക്കെയാണർത്ഥം. അതാണ് നമ്മുടെ മരണദേവൻ യമൻ എന്ന പേരിൽ അറിയപ്പെടുന്നത്. നമ്മളെ ബലാൽക്കാരേണ പിടിച്ചുകൊണ്ടുപോകുന്നതല്ലേ.. വാസനയാൽ പ്രേരിതമായാണ് നമ്മുടെ ചിന്തകൾ ഉണ്ടാകുന്നത്… കർമ്മങ്ങൾ ഉണ്ടാകുന്നത്. എന്നാൽ നമ്മൾ ആത്മീയ പാതയിലേക്ക് കടക്കും തോറും നാം ധർമ്മചിന്തകളെ വളർത്തിയെടുക്കാൻ ശ്രമിക്കണം.നമ്മളിൽ ഉയർന്നുവരുന്ന ഓരോ ചിന്തയും ധർമ്മം ആണോ അധർമ്മം ആണോ എന്നു തിരിച്ചറിയണം. ഇങ്ങനെ തിരിച്ചറിഞ്ഞാൽ അധർമ്മം ആയതിനെ പറയാതെയും ചെയ്യാതെയും പിടിച്ചു വയ്ക്കാൻ … Continue reading യമനിയമങ്ങൾ [63]

അഷ്ടാംഗ യോഗം [62]

ഭൂമിയിൽ 84,000 തരത്തിലുള്ള സൃഷ്ടികളുള്ളതിൽ മനുഷ്യനു മാത്രമേ ചിന്തിക്കാനുള്ള ശക്തിയുള്ളു. മനനം ചെയ്യാനുള്ള ശക്തിയുള്ളു. മനനം ചെയ്യുന്നത് കൊണ്ടാണ് മനുഷ്യൻ എന്നുള്ള പേര് തന്നെ കിട്ടിയത്. മറ്റ് ജീവികൾ എല്ലാം തന്നെ അവയുടെ വാസനയ്ക്ക് അനുസരിച്ച് ജീവിച്ചു പോകുന്നു. ചിന്തിക്കാൻ കഴിവില്ലാത്തതു കൊണ്ട് അവർക്കായി പ്രത്യേകം ജീവിത ശാസ്ത്രങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല. എന്നാൽ മനുഷ്യന് വേണ്ടി എഴുതപ്പെട്ടിട്ടുള്ള ഒരുപാട് ജീവിത ശാസ്ത്രങ്ങൾ നമുക്കുണ്ട്. ഇവയുടെ ലക്ഷ്യം പലപല ജന്മങ്ങൾ എടുത്തു കഴിഞ്ഞ് അവസാനം മനുഷ്യനായി ഒരു ജന്മം … Continue reading അഷ്ടാംഗ യോഗം [62]

നിലവിളക്കു [61]

നമ്മുടെ ഭാരതീയ സംസ്കാരം ധർമ്മ ചിന്താധാരയിൽ പ്രതിഷ്ഠിതമാണ് . ധർമ്മത്തിൽ ജീവിക്കുന്നതിന്റെ ആവശ്യകത , ധാർമ്മികതയിൽ ജീവിച്ചാൽ അതിന്റെ ഗുണം, അധർമ്മത്തിൽ ജീവിച്ചാൽ ഉണ്ടാകുന്ന പതനം, ഇവയെല്ലാം പലപല കഥകളിലൂടെയും അനുഭവങ്ങളിലൂടെയും നമുക്ക് പറഞ്ഞു തരുന്നു നമ്മുടെ പുരാണങ്ങൾ. വേദ സംസ്കാരത്തിൽ ഏറ്റവും പ്രധാനമായി പറയുന്നതാണ് 'സത്യം വദ ധർമ്മം ചര" എന്നത്.. ഈ സത്യത്തിലും ധർമ്മത്തിലും ഊന്നിയാണ് ലോകം തന്നെ നിലനിൽക്കുന്നതു. നമുക്കറിയാം, നമ്മൾ പല പല ജന്മങ്ങളിലായി  ചെയ്തു കൂട്ടിയ കർമ്മങ്ങളുടെ ഫലമായിട്ടാണ് ഇന്ന് … Continue reading നിലവിളക്കു [61]

എന്താണ് യഥാർത്ഥശക്തി [60]

Image courtesy - https://www.bhagavad-gita.us/the-bhagavad-gita-in-audio-english

നമുക്കൊരു കഥ യോടു കൂടി തുടങ്ങാം.. കുരുക്ഷേത്ര യുദ്ധം തീരുമാനിക്കപ്പെട്ടു ..കൗരവ പക്ഷവും പാണ്ഡവപക്ഷവും യുദ്ധത്തിന് ഒരുങ്ങി കഴിഞ്ഞു . രണ്ടുപേർക്കും തുല്യ സൈനികബലമാണുള്ളത്‌. 7 അക്ഷൗഹിണി പട വീതം ഓരോ ഭാഗത്തും ഉണ്ട് .എല്ലാ സന്നാഹങ്ങളും ഒരുങ്ങി കഴിഞ്ഞപ്പോൾ ദുര്യോധനൻ സഹായത്തിനായി കൃഷ്ണനെ സമീപിച്ചു. ആ സമയം കൃഷ്ണൻ ഉറങ്ങുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം ശ്രീകൃഷ്ണന്റെ തലയ്ക്കലായി കാത്തിരുന്നു. ഇതേസമയംതന്നെ അർജുനനും സഹായമഭ്യർത്ഥനയുമായി കൃഷ്ണന്റെ അടുത്തെത്തി. അദ്ദേഹവും ഉറങ്ങുന്ന കൃഷ്ണനെ കണ്ട് കാൽക്കൽ മൗനമായി കാത്തു നിന്നു … Continue reading എന്താണ് യഥാർത്ഥശക്തി [60]

ജഗത്ഗുരുശ്രീശങ്കരൻ – മാതൃപഞ്ചകം [59]

സംവത്സരങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ ജനിച്ച മഹാ പ്രതിഭയും മഹാത്മാവുമായ ഒരു വ്യക്തിയാണ് ആദി ശങ്കരൻ എന്ന "ജഗത്ഗുരു" ശങ്കരാചാര്യസ്വാമികൾ..നാം ഏവരും ഭക്ത്യാദരവോടെ... സാഭിമാനത്തോടെ ഓർക്കേണ്ടതായ വ്യക്തിത്വം...!!! പല പല കാരണങ്ങളാൽ ഭാരതീയ സംസ്കാരത്തിന് ച്യുതി വന്നൊരു കാലത്തായിരുന്നു ആദി ശങ്കരൻ എന്ന ശങ്കരാചാര്യസ്വാമികളുടെ ജനനം...32 വർഷത്തെ ചെറിയൊരു ജീവിതകാലയളവിൽ അദ്ദേഹം ഭാരതത്തിനു നൽകിയ സംഭാവനകളെ ഒരിക്കലും മറക്കാൻ നമുക്ക് സാധ്യമല്ല...അദ്ദേഹമാണ് ഭാരതത്തിൽ അദ്വൈത സിദ്ധാന്തം പ്രചരിപ്പിച്ചതും... ഭാരതത്തിന്റെ അഖണ്ഡതക്കും കെട്ടുറപ്പിനും സംരക്ഷണത്തിനുമായി അദ്ദേഹം രാജ്യത്തിന്റെ നാലു … Continue reading ജഗത്ഗുരുശ്രീശങ്കരൻ – മാതൃപഞ്ചകം [59]

അറിവുവേണം, തിരിച്ചറിവിനായി [58]

കഴിഞ്ഞ ദിവസം കേൾക്കാനിടയായ ഒരു വാർത്തയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ അത് പ്രകാരം പഠിക്കാൻ വേണ്ട സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്ത ഒരു പാവം പത്താം ക്ലാസുകാരി ഹൃദയം നൊന്തു മരണത്തെ വരിച്ചു എന്നത്.. നാം പറയുന്നു വിദ്യാഭ്യാസം എന്നത് അറിവ് നേടലാണ് എന്നു. അതാണല്ലോ നമ്മുടെ പരമലക്ഷ്യവും.എന്തെന്നാൽ "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്ന് നാം പറയുന്നു. ഈ അറിവാണ് ഏറ്റവും വലിയ ധനം , ശ്രേഷ്ഠമായത് എന്നൊക്കെ ആണെങ്കിൽ അത് പകർന്നുതരുന്ന അദ്ധ്യാപകർ … Continue reading അറിവുവേണം, തിരിച്ചറിവിനായി [58]