സനാതന ധർമ്മം…11 ::
ചതുശ്ലോകി ഭാഗവതത്തിന്റെ രണ്ടാമത്തെ വരി ഇങ്ങനെയാണ്.
ഋതേർത്ഥം യത് പ്രതീയേന
ന പ്രതീയേന ചാത്മനി
തദ്വിദ്യാദാത്മനോ മായാം
യഥാഭാസോ യഥാ തമ:
മായാ സ്വരൂപം എന്താണെന്ന് ഉപദേശിക്കണമെന്ന ബ്രഹ്‌മാവിന്റെ അഭ്യർത്ഥനയനുസരിച്ച് ആ മായാസ്വരൂപത്തെ വിശദീകരിച്ചു കൊടുക്കുകയാണ് ഈ ശ്ലോകത്തിൽക്കൂടി മായാനാഥനായ ഭഗവാൻ. നമ്മൾ ഇന്ന് “ഞാൻ” എന്ന് വ്യവഹരിക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാം തലങ്ങളിലാണ്. ഞാൻ സ്ത്രീ-പുരുഷൻ , അല്ലെങ്കിൽ സുഖിമാൻ… ദുഃഖിതൻ..ഡോക്ടർ എൻജിനീയർ എന്നൊക്കെ പറയുമ്പോൾ…. സ്ത്രീ , പുരുഷൻ എന്നത് ശരീരതലത്തിലും , സുഖിമാൻ ..ദുഃഖിതൻ എന്നൊക്കെ പറയുമ്പോൾ അതു മനസ്സിന്റെ തലത്തിലുമാണ്. ഞാൻ അന്ധൻ മൂകൻ എന്നൊക്കെ പറഞ്ഞാൽ അതു ഇന്ദ്രിയ തലത്തിലായി.
ഞാൻ ഒരു എഞ്ചിനീയർ, ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ അതൊരു സ്ഥാനം മാത്രമാണ്. ഇതൊന്നും തന്നെ നമ്മുടെ ഉള്ളിൽ പൂർണ്ണബോധമായിരിക്കുന്ന ആത്മാവിന് ബാധകമല്ല. അതുകൊണ്ടുതന്നെ അതിന് ഒരു ധർമ്മവും അതിലില്ല. ആത്മാവിലില്ലാത്ത ശരീര മനോ ഇന്ദ്രിയങ്ങളിലൂടെ നാം നമ്മളെ “ഞാൻ” എന്നു വ്യവഹരിക്കാൻ തക്കവിധം ബുദ്ധിയെ മോഹിപ്പിക്കുന്ന ശക്തിയാണ് “മായാ” എന്ന് പറയുന്നത്. അതായത് എന്റെ പേന , എന്റെ പുസ്തകം….ഇതെല്ലാം എപ്രകാരം എന്നിൽ നിന്ന് വേറിട്ട് നിൽക്കുന്നുവോ….അത് ഞാനല്ലയോ…… അതുപോലെയാണ് എന്റെ ശരീരം എന്റെ ദുഃഖം എന്റെ മനസ്സ് എന്നൊക്കെ പറയുന്നതും. സത്യത്തിൽ അതൊന്നും ഞാനല്ല, മറിച്ചു എന്നിൽ ആരോപിക്കപ്പെടുന്നു (That belongs to me) എന്നുമാത്രം.. എന്നാൽ അതെല്ലാം ഞാനെന്നു തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യൂന്നു.
യഥാർത്ഥ “ഞാൻ” ഇതിനെയെല്ലാം പ്രകാശിപ്പിക്കുന്ന….. എന്നാൽ ഇതിൽ നിന്നെല്ലാം വ്യതിരിക്തമായി നിൽക്കുന്ന “നിത്യ മുക്ത ശുദ്ധ ബോധം” മാത്രമാണ്. ഈ ബോധത്തെ “പുരുഷൻ” എന്നും ശരീര മനോ ഇന്ദ്രിയങ്ങളെ “പ്രകൃതി”എന്നും പറയുന്നു. ഈ പ്രകൃതിയാണ് “മായ”.
പുരുഷൻ അനശ്വരമാണ്… മാറ്റമില്ലാത്തതാണ്….. സത്താണ്…. ആത്മാവാണ്… എന്നാൽ ഈ പ്രകൃതി നിരന്തരം മാറ്റത്തിന് വിധേയമാണ്.. ഇതാണ് നേരത്തെ പറഞ്ഞ conscious energy യും cosmic energy യും….
തുടരും…