പുരാണങ്ങൾ… [9]

#സനാതനധര്‍മ്മം__9  :: 

പുരാണങ്ങൾ പൊതുവേ മഹാ പുരാണങ്ങൾ എന്നും ഉപപുരാണങ്ങൾ എന്നും രണ്ടു വിഭാഗമുണ്ട്. ഇവയിൽ അഷ്ടാദശ(18) മഹാ പുരാണങ്ങൾ ആണ് പ്രാമാണികമായുള്ളത്. ബ്രഹ്മപുരാണം , പത്മപുരാണം , വിഷ്ണുപുരാണം , ലിംഗപുരാണം , ശിവപുരാണം , നാരദപുരാണം , മാർക്കണ്ഡേയപുരാണം , ഭവിഷ്യപുരാണം , ബ്രഹ്മവൈവർത്തപുരാണം , സ്കന്ദപുരാണം വാമനപുരാണം , കൂർമ്മപുരാണം ,ആഗ്നേയപുരണം , മത്സ്യപുരാണം , ഗരുഡപുരാണം , ബ്രഹ്‌മാ ണ്ഡപുരാണം , വരാഹപുരാണം , ഭാഗവതപുരാണം എന്നിങ്ങനെയാണ്. ഇവയെല്ലാംതന്നെ വേദവിശദീകരണത്തിനായി രചിക്കപ്പെട്ടവയാണ്. ഇതു സൃഷ്ടി , പ്രളയം , രാജവംശം , ഋഷിവംശം മന്വന്തരാദി കാലഗണന എന്നീ അഞ്ചു കാര്യങ്ങളുടെ വർണ്ണനയോടെയുള്ള ലക്ഷണത്തോടോത്തതാണ്.വേദവ്യാസമഹർഷി എഴുതിയ ഈ പതിനെട്ട് പുരാണങ്ങളിൽ ഏറ്റവും അവസാനം രചിച്ചതാണത്രേ ഭാഗവതപുരാണം.

അതിനു പുറകിൽ ഒരു കഥ പറയുന്നതിങ്ങനെയാണ്.
ഈ പ്രപഞ്ച സത്യങ്ങളെ എല്ലാം ഉൾപ്പെടുത്തി 17 പുരാണങ്ങൾ രചിച്ചിട്ടും വേദവ്യാസമഹർഷിയുടെ മനസ്സിന് ഒരു സന്തോഷമോ സംതൃപ്തിയോ ഉണ്ടായില്ല. താൻ മാനവജാതിയുടെ സമാധാനത്തിനും സന്തോഷത്തിനും അതിലുപരി അവരുടെ മനസ്സുകളെ പരമമായ ലക്ഷ്യത്തിലേക്ക് ഉയർത്തുന്നതിനുമായി ഒന്നും ചെയ്തില്ലെന്ന തോന്നൽ. ഇങ്ങനെ വിഷണ്ണനായി ഇരിക്കുന്ന വേദവ്യാസമഹർഷിയുടെ മുന്നിലേക്ക് നാരദമഹർഷി വന്നുചേർന്നു. വേദവ്യാസമഹർഷിയുടെ വിഷാദത്തിന് കാരണമന്വേഷിച്ച നാരദരോട് അദ്ദേഹം മനസ്സു തുറന്നു .കാര്യം കേട്ട മാത്രയിൽ നാരദർ പറഞ്ഞു “താങ്കൾ വേദാന്ത തത്വങ്ങൾ മുഴുവൻ എഴുതി…എന്നാൽ മനസ്സിനെ ഭക്തി തലത്തിലേക്ക് ഉയർത്തുവാൻ…… വാസുദേവനെ കുറിച്ചുമാത്രം എഴുതിയില്ല ….പണ്ട് ഭഗവാൻ തന്നെ എന്റെ പിതാവായ ബ്രഹ്മാവിന് ഉപദേശിച്ചുകൊടുത്ത ചതുശ്ലോകീ ഭാഗവതം ഞാൻ പറഞ്ഞുതരാം…അതു വിപുലീകരിചു മനുഷ്യമനസുകളെ ഭക്തിയിലൂടെ ആ വാസുദേവനിലേക്കു ആകർഷിപ്പിക്കാനും അലിയിപ്പിക്കാനും ഭഗവത് ലീലകളെ കൊണ്ടു നിറക്കു..ഭക്തിയാൽ ആനന്ദപുളകിതമാകട്ടെ മനുഷ്യമനസ്സുകൾ… അങ്ങനെയാണ് വേദവ്യാസമഹർഷി ഭാഗവതപുരണം രചിച്ചത്…

ഹിമാലയത്തിലുള്ള ബദരീനാഥ് ക്ഷേത്രത്തിനടുത്തു ‘മന’ എന്നൊരു ഗ്രാമമുണ്ട്.സരസ്വതീനദിയുടെ പ്രഭവസ്ഥാനമാണ തു.അതിനടുത്തു വേദവ്യാസ ഗുഹ ഗണപതി ഗുഹ എന്ന രണ്ട് ഗുഹകളുണ്ട്. ഈ വേദവ്യാസ ഗുഹയിലിരുന്നാണ് മഹർഷി ഭാഗവതം രചിച്ചത്.വേദവ്യാസൻ പറഞ്ഞുകൊടുത്തു ഗണപതി എഴുതിയെടുത്തു അത്രേ. എഴുതാൻ തുടങ്ങുമ്പോൾ ഗണപതി പറഞ്ഞു ഇടയ്ക്ക് വച്ച് നിർത്തരുത്….എന്നു. അപ്പോൾ മഹർഷിയും പറഞ്ഞു എഴുത്തും നിർത്തരുത് എന്നു… എഴുതിവന്നപ്പോൾ ഗണപതിയുടെ തൂലികയിലെ മഷി തീർന്നപ്പോൾ തന്റെ തന്നെ ഒരു കൊമ്പൊടിച്ച് അതുകൊണ്ട് എഴുത്ത് തുടർന്നു എന്നു കഥകൾ….. ഏതായാലും ഭാഗവതം ഭഗവാന്റെ അവതാരങ്ങളെ കുറിച്ചും കൃഷ്ണലീലകളെക്കുറിച്ചും എല്ലാം ധന്യമായ ഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ ഇന്നും ഏറെ പ്രസക്തിയുണ്ട്…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s