കർമ്മം പ്രതികർമ്മം ..[7]

#സനാതനധര്‍മ്മം__7  :: 

ഇതിഹാസ പുരാണങ്ങളിൽ ആദ്യമായി രചിക്കപ്പെട്ടത് രാമായണമാണ്.24000 ശ്ലോകങ്ങൾ ഉള്ള രാമായണം ആദികാവ്യമായി കരുതപ്പെടുന്നു. വേദങ്ങളെ വ്യാഖ്യാനിക്കുകയാണ് ഇതിഹാസ പുരാണങ്ങളിൽ കൂടി ചെയ്യുന്നത്. കാട്ടാളനായി , മനുഷ്യനെ കൊള്ളയടിച്ച് ജീവിച്ചിരുന്ന രത്നാകരൻ എന്ന മനുഷ്യൻ സനകാദി മഹർഷിമാരുടെ സംസർഗ്ഗത്താൽ തപസ്സ് ചെയ്ത് വാത്മീകിമഹർഷി ആയി തീർന്നു എന്ന് നമുക്കെല്ലാം അറിവുള്ളതാണല്ലോ. എന്നാൽ ഒരു കാട്ടാളനിൽ നിന്നും മഹർഷിയിലേക്കുള്ള പരിവർത്തനം ഉണ്ടാക്കിയത്അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകളാണ്. അതാകട്ടെ സനാതനധർമ്മത്തിലെ നിഗൂഢമായ തത്വവുമാണ്. “താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ.”.. പിൽക്കാലത്ത് പാശ്ചാത്യ ശാസ്ത്രജ്ഞന്മാരും പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതും ഇതാണ് …
“Cause and effect….
Every action there is an equal and opposite reaction .”
…ഇതൊക്കെ ആ കാട്ടാള സ്ത്രീ പറഞ്ഞതിന്റെ പരിഷ്കൃത രൂപമാണ്.

നാം ചെയ്യുന്ന ഓരോ കർമ്മത്തിനും പ്രതിക്കർമ്മമുണ്ട്.ഒരാൾ ചെയ്യുന്നതിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നല്ല കർമ്മങ്ങൾ ചെയ്താൽ നമ്മളിലേക്ക് തിരിച്ചുവരുന്നതും നല്ലത് തന്നെയായിരിക്കും. ദുഷ്കർമ്മങ്ങൾ ആണെങ്കിൽ ദുരിതങ്ങളുടെ രൂപത്തിൽ അത് നമ്മിലേക്ക് തന്നെ തിരിച്ചെത്തും.അതായത് ഇന്നത്തെ കർമ്മമാണ് നമ്മുടെ നാളത്തെ ജീവിതാനുഭവങ്ങളെ നിശ്ചയിക്കുന്നത് എന്ന് സാരം.

രാമായണം ഉമാമഹേശ്വര സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതിൽ ശ്രീപാർവ്വതി ശ്രീപരമേശ്വരനോട് രാമ തത്വം പറഞ്ഞു തരൂ എന്നാണ് പറയുന്നത്. ഈ തത്ത്വം എന്ന് പറയുന്നതു വേദങ്ങൾ തന്നെയാണ്. രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും ഓരോ തത്വത്തിലധിഷ്ഠിതമാണ്. ശ്രീരാമനെ ധർമ്മമൂർത്തി യായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ കുടുംബത്തെ ഉപേക്ഷിച്ച് ജേഷ്ഠനേയും ജ്യേഷ്ഠപത്നിയെയും സേവിക്കാൻ ഇറങ്ങിയ ലക്ഷ്മണൻ , ശ്രീരാമന്റെ പാദുകങ്ങൾ വെച്ച് രാജഭരണം നടത്തിയ ഭരതൻ …ഇവരൊക്കെ തന്നെ ധർമ്മത്തിന്റെ മകുടോദാഹരണങ്ങളാണ്. കൂടാതെ താരോപദേശം , ലക്ഷ്മണോപദേശം , ക്രിയായോഗം ..ഇതെല്ലാം വേദാന്ത തത്ത്വങ്ങളെ പ്രതിപാദിക്കുന്നതാണ്…ഇതിൽനിന്നും നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളാൻ ഒരുപാടുണ്ട്.അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം വെറുതെ പാരായണം ചെയ്യാനുള്ളതല്ല.മറിച്ച് അതിലെ തത്വങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയാണ് വേണ്ടത്..

തുടരും..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s