#സനാതനധര്‍മ്മം__8 ::
രാമായണത്തെക്കുറിച്ച് കുറച്ചുകൂടി വിശദീകരിക്കണം എന്ന് വിചാരിക്കുന്നു.ത്രേതായുഗത്തിൽ വാത്മീകിമഹർഷിയാൽഎഴുതപ്പെട്ട രാമായണം പിന്നീട് ദ്വാപരയുഗത്തിൽ വേദവ്യാസമഹർഷിയും ഈ കലിയുഗത്തിൽ നമ്മുടെ കേരളഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും പരിഭാഷപ്പെടുത്തിയിട്ടുണ്ട് . തുഞ്ചത്തെഴുത്തച്ഛൻ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട് രൂപത്തിൽ )ആണ് കേരളത്തിൽ ഇന്നും പ്രചാരത്തിലുള്ളത് .ഇതിൽ അദ്ദേഹം ശ്രീരാമനെ ഒരു അവതാരപുരുഷൻ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വടക്കേയിന്ത്യയിൽ ഭക്തിരസം തുളുമ്പുന്ന തുളസീദാസ രാമായണം കമ്പ രാമായണം തുടങ്ങി പല രാമായണങ്ങളും പ്രചാരത്തിലുണ്ട്.
നമ്മൾ നേരത്തെ പറഞ്ഞ Cause and effect ചൂണ്ടിക്കാണിക്കുന്ന പലപല സന്ദർഭങ്ങൾ ഈ രാമായണത്തിൽ ഉണ്ട് രാമനെ രാജാവാക്കാൻ ഒരുങ്ങുന്ന ദശരഥനോട് കൈകേയി വരം ചോദിക്കുന്നതും ശ്രീരാമനെ 14 വർഷം വനവാസത്തിനു വിടണമെന്ന ആവശ്യം പറയുന്നതോടുകൂടി ദശരഥൻ തളർന്നു വീഴുന്നതുമായ രംഗം ….ആ സമയം കുറെ കൈകെയിയെ കുറ്റം പറഞ്ഞിട്ട് ഒടുവിൽ ദശരഥൻ തന്നെ പറയുന്നുണ്ട് ….പണ്ട് നായാട്ടിനു പോയപ്പോൾ അരുവിയിൽ നിന്നും ജലം എടുക്കുന്ന ഒരു മുനികുമാരനെ ആനയാണെന്ന് തെറ്റിദ്ധരിച്ചു് അമ്പെയ്തതും മുനികുമാരൻ മരിച്ചപ്പോൾ വൃദ്ധരായ.. അന്ധരായ അദ്ദേഹത്തിൻറെ മാതാപിതാക്കൾ സ്വന്തം പുത്രന്റെ ചിതയിൽ ചാടി ദേഹത്യാഗം ചെയ്തതും….. ആസമയം നീയും പുത്രദുഃഖം മൂലം മരിക്കാനിടയാകട്ടെ എന്നു ശപിച്ചതും എല്ലാം.
നാം ചെയ്ത കർമ്മത്തിന്റെ ഫലമാണ് കാലമാകുമ്പോൾ മറ്റൊരു രൂപത്തിൽ വരുന്നതെന്ന ഈ ഒരു തിരിച്ചറിവുണ്ടായപ്പോൾ കൈകെയിയോട് അദ്ദേഹത്തിനുണ്ടായ ദേഷ്യം കുറയുകയും ചെയ്തു. ഇതു നമുക്കും പഠമാകേണ്ടതാണ്..ഇങ്ങനെ പല പല സന്ദർഭങ്ങൾ രാമായണത്തിൽ കാണാം. നമ്മുടെ പൂർവികർ ഇപ്രകാരമാണ് സനാതനധർമ്മത്തെ നമ്മളിലേക്ക് എത്തിച്ചിരുന്നത്.നമ്മൾ കുട്ടിക്കാലത്ത് ആമയും മുയലും പന്തയം വെച്ച കഥ കേട്ടിട്ടില്ലേ. അതിന്റെ അവസാനം ഒരു ഗുണപാഠവും. Slow and steady wins the race എന്നു…….ഈ ഗുണപാഠം ഉൾക്കൊള്ളാനാണ് കഥ പറയുന്നത് …അല്ലേ ? അതുപോലെ രാമായണത്തിൽ നിന്നും ഒരുപാട് തത്വങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ ഉണ്ട്. “രാമരാജ്യം” വരണമെന്ന് നമ്മൾ ഇന്നും പറയുന്നു എന്തെന്നാൽ …അത്രയും ധർമ്മത്തിൽ അധിഷ്ഠിതമായ ഒരു ഭരണകർത്താവായിരുന്നു ശ്രീരാമൻ.
മഹാഭാരതത്തിൽ നിന്നും ഇതുപോലെ ഒരുപാട് ഗ്രഹിക്കാനുണ്ടു. വിസ്താരഭയം കൊണ്ട് ഞാൻ അതിനെ ഇവിടെ നിർത്തുന്നു. എങ്കിലും മഹാഭാരതത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭഗവദ്ഗീതയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ശ്രീകൃഷ്ണഭഗവാൻ നേരിട്ട് അർജുനനെ നിമിത്തമാക്കി നിർത്തി മനുഷ്യരാശിക്കാകമാനം ഉപദേശിച്ച ജീവിതതത്വങ്ങളാണ്….സത്യങ്ങളാണ് അഥവാ വേദാന്ത ശാസ്ത്രമാണ് ഭഗവദ്ഗീത….ഇതു മാത്രം പഠിച്ചാലും നമുക്ക് സനാതനധർമം എന്തെന്ന് മനസ്സിലാകും. നമ്മുടെ ജന്മത്തിന്റെ ഒരു ആവശ്യം കൂടിയാണതു..
തുടരും.