#സനാതനധർമ്മം....10 :: പ്രപഞ്ചസത്യവും താൻ ആരെന്ന യാഥാർത്ഥ്യവും തേടിപ്പോയ ഋഷീശ്വരന്മാർ കണ്ടെത്തിയത് .....ഈ പ്രപഞ്ചം എന്നതു പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളും (ആകാശം, വായു, അഗ്നി, ജലം, ഭൂമി )ഒരു പൂർണ്ണബോധശക്തിയും കൂടിയതാണ് എന്നാണ്. അതായത് പ്രപഞ്ചം എന്നത് പഞ്ചഭൂതശക്തികൾ(cosmic energy) ആണെങ്കിലും ഒരു പൂർണബോധ ശക്തിയിലാണ്(conscious energy) ഇതൊക്കെ നിലകൊള്ളുന്നതെന്ന് സാരം. ഇത് വെളിവാക്കുന്നതായിരുന്നു "ചതുശ്ലോകീ ഭാഗവതം"...അതിലെ ആദ്യത്തെ ശ്ലോകം തന്നെ ഇങ്ങനെയാണ്.... അഹമേവാസമേവാഗ്രെ നാന്യദ്യത് സദസത്പരം പശ്ചാദഹം യദേതച്ച യോവശിഷ്യേത സോസ്മ്യഹം.. (ഭാഗവതം...സ്കന്ധം2...അദ്ധ്യായം9....ശ്ലോകം32) ഈ പ്രപഞ്ച സൃഷ്ടിക്ക് … Continue reading പ്രപഞ്ചസത്യം .. [10]
Category: Uncategorized
പുരാണങ്ങൾ… [9]
#സനാതനധര്‍മ്മം__9 :: പുരാണങ്ങൾ പൊതുവേ മഹാ പുരാണങ്ങൾ എന്നും ഉപപുരാണങ്ങൾ എന്നും രണ്ടു വിഭാഗമുണ്ട്. ഇവയിൽ അഷ്ടാദശ(18) മഹാ പുരാണങ്ങൾ ആണ് പ്രാമാണികമായുള്ളത്. ബ്രഹ്മപുരാണം , പത്മപുരാണം , വിഷ്ണുപുരാണം , ലിംഗപുരാണം , ശിവപുരാണം , നാരദപുരാണം , മാർക്കണ്ഡേയപുരാണം , ഭവിഷ്യപുരാണം , ബ്രഹ്മവൈവർത്തപുരാണം , സ്കന്ദപുരാണം വാമനപുരാണം , കൂർമ്മപുരാണം ,ആഗ്നേയപുരണം , മത്സ്യപുരാണം , ഗരുഡപുരാണം , ബ്രഹ്‌മാ ണ്ഡപുരാണം , വരാഹപുരാണം , ഭാഗവതപുരാണം എന്നിങ്ങനെയാണ്. ഇവയെല്ലാംതന്നെ വേദവിശദീകരണത്തിനായി രചിക്കപ്പെട്ടവയാണ്. … Continue reading പുരാണങ്ങൾ… [9]
കർമ്മം, ഫലം … [8]
#സനാതനധര്‍മ്മം__8 :: രാമായണത്തെക്കുറിച്ച് കുറച്ചുകൂടി വിശദീകരിക്കണം എന്ന് വിചാരിക്കുന്നു.ത്രേതായുഗത്തിൽ വാത്മീകിമഹർഷിയാൽഎഴുതപ്പെട്ട രാമായണം പിന്നീട് ദ്വാപരയുഗത്തിൽ വേദവ്യാസമഹർഷിയും ഈ കലിയുഗത്തിൽ നമ്മുടെ കേരളഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും പരിഭാഷപ്പെടുത്തിയിട്ടുണ്ട് . തുഞ്ചത്തെഴുത്തച്ഛൻ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട് രൂപത്തിൽ )ആണ് കേരളത്തിൽ ഇന്നും പ്രചാരത്തിലുള്ളത് .ഇതിൽ അദ്ദേഹം ശ്രീരാമനെ ഒരു അവതാരപുരുഷൻ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വടക്കേയിന്ത്യയിൽ ഭക്തിരസം തുളുമ്പുന്ന തുളസീദാസ രാമായണം കമ്പ രാമായണം തുടങ്ങി പല രാമായണങ്ങളും പ്രചാരത്തിലുണ്ട്. നമ്മൾ നേരത്തെ പറഞ്ഞ Cause and effect … Continue reading കർമ്മം, ഫലം … [8]
കർമ്മം പ്രതികർമ്മം ..[7]
#സനാതനധര്‍മ്മം__7 :: ഇതിഹാസ പുരാണങ്ങളിൽ ആദ്യമായി രചിക്കപ്പെട്ടത് രാമായണമാണ്.24000 ശ്ലോകങ്ങൾ ഉള്ള രാമായണം ആദികാവ്യമായി കരുതപ്പെടുന്നു. വേദങ്ങളെ വ്യാഖ്യാനിക്കുകയാണ് ഇതിഹാസ പുരാണങ്ങളിൽ കൂടി ചെയ്യുന്നത്. കാട്ടാളനായി , മനുഷ്യനെ കൊള്ളയടിച്ച് ജീവിച്ചിരുന്ന രത്നാകരൻ എന്ന മനുഷ്യൻ സനകാദി മഹർഷിമാരുടെ സംസർഗ്ഗത്താൽ തപസ്സ് ചെയ്ത് വാത്മീകിമഹർഷി ആയി തീർന്നു എന്ന് നമുക്കെല്ലാം അറിവുള്ളതാണല്ലോ. എന്നാൽ ഒരു കാട്ടാളനിൽ നിന്നും മഹർഷിയിലേക്കുള്ള പരിവർത്തനം ഉണ്ടാക്കിയത്അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകളാണ്. അതാകട്ടെ സനാതനധർമ്മത്തിലെ നിഗൂഢമായ തത്വവുമാണ്. "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ … Continue reading കർമ്മം പ്രതികർമ്മം ..[7]
അദ്ധ്യാത്മ രാമായണവും മഹാഭാരതവും… [6]
#സനാതനധര്‍മ്മം__6 :: വളരെ ബൃഹത്തും മഹത്തുമായ ഈ വേദങ്ങളാണ് നമ്മുടെ സനാതനധർമ്മത്തിന്റെ അടിസ്ഥാനം. ഈ വേദങ്ങളും അതിന്റെ സാരാംശമായ ഉപനിഷത്തുക്കളും മറ്റും പ്രായേണ നിഗൂഢ തത്വങ്ങളാൽ അത്യുന്നതമായ ബോധതലത്തിൽ ഉള്ളതാകയാൽ ഈ ജ്ഞാനം നേടിയെടുക്കാൻ കഠിനമായ നിഷ്ഠയോടും തപസ്സോടും കൂടിയ ഒരു ജീവിതചര്യ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന് അതു അപ്രാപ്യവുമായിരുന്നു. എന്നാൽ, അതേസമയം ഈ വേദമാണ് നമ്മുടെ ജീവിതത്തിന്റ അടിസ്ഥാനശാസ്ത്രം എന്ന് മനസ്സിലാക്കുമ്പോൾ ഇതിനെ സാധാരണക്കാരനെ ഗ്രഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറെ വെളിവാകുന്നു. ഇതിനായി കൊണ്ടാണ് ഈ വേദ … Continue reading അദ്ധ്യാത്മ രാമായണവും മഹാഭാരതവും… [6]
വേദങ്ങൾ വേദാന്തങ്ങൾ … [5]
#സനാതനധര്‍മ്മം__5 :: അനാദിയായ വേദങ്ങൾ ഇന്ന് കാണുന്ന പോലെ ചിട്ടപ്പെടുത്തി എടുത്തത് വേദവ്യാസമഹർഷി ആണ്.അതുവരെ വേദങ്ങൾ ലിഖിതപ്പെട്ടിട്ടില്ലായിരുന്നു. ഗുരുശിഷ്യ പരമ്പരയിലൂടെ പകർന്നു കൊടുക്കുകയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ ഈ വേദങ്ങളെ #ശ്രുതികൾ എന്നും പറയുന്നു. അങ്ങനെ വിശാലമായി പരന്നു കിടന്നിരുന്ന ഈ വേദങ്ങളെ അതിന്റെ രൂപ ഘടനക്കനുസരിച്ച് നാലായി വിഭജിച്ച് ശിക്ഷാരീതിക്കുതകുംവണ്ണം പാഠ്യപദ്ധതി ആക്കിയത് വേദവ്യാസമഹർഷി ആണ്. അതുകൊണ്ടുതന്നെയാണ് കൃഷ്ണദ്വൈപായനൻ എന്ന അദ്ദേഹത്തിന് വേദവ്യാസൻ (വേദങ്ങളെ വ്യസിച്ചവൻ എന്ന അർത്ഥത്തിൽ) എന്ന പേരു സിദ്ധിച്ചത്.ഈ ശ്രുതികൾ ആയി നിലനിന്ന വേദങ്ങളെ അതിന്റെ … Continue reading വേദങ്ങൾ വേദാന്തങ്ങൾ … [5]
സ്ത്രീശക്തി
#സ്ത്രീശക്തി ഇന്ന് സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുന്നൊരു കാലമാണല്ലോ. ഈ ഫെമിനിസം എന്നു പറഞ്ഞു നടക്കുന്നവർക്ക്, അവർ ഭാരതത്തിലാണ് ജനിച്ചതെങ്കിലും ഭാരതീയ സംസ്കാരം എന്തെന്നും അതിൽ സ്ത്രീയുടെ സ്ഥാനം എന്തെന്നും അറിയാതെ പോയി. വേഷത്തിലും നടപ്പിലും ആണിന് തുല്ല്യമാവാൻ ശ്രമിക്കുമ്പോൾ അവരിൽ നിന്നും ചോർന്നു പോവുന്നത് ഇന്ന് പാശ്ചാത്യർ പോലും ആരാധനയോടെ നോക്കിക്കാണുന്ന ഭാരതത്തിന്റെ കെട്ടുറപ്പുള്ള കുടുംബ വ്യവസ്ഥകളും അതിന്റെ മൂല്ല്യങ്ങളുമാണ്. ഭാരതീയ സംസ്കാരത്തിൽ സ്ത്രീക്ക് പുരുഷനോടൊപ്പമല്ല സ്ഥാനം. ഒരു പടികൂടി ഉയർന്നിട്ടാണ്. മാതാ, പിതാ,ഗുരു,ദൈവം … Continue reading സ്ത്രീശക്തി
“സത്യം വദ”… “ധർമ്മം ചര” [4]
#സനാതനധര്‍മ്മം__4 :: വേദങ്ങൾ പറയുന്നതിതാണ്. "വിദ് സത്തായാം, വിദ് വിചാരണെ, വിദ് ലാഭേ, വിദ് ജ്ഞാനേ."..... അതായത് ഈ പ്രപഞ്ചത്തിലെ സത്തായതിനെകുറിച്ചു അറിയൂ.... അതിനെക്കുറിച്ചു വിചാരം ചെയ്യൂ....അതു നേടൂ..... ആ ജ്ഞാനം അനുഭവിക്കൂ... വേദത്തിന്റെ പരമമായ ലക്ഷ്യം ഇതാണ്. വേദം കാട്ടിത്തരുന്നതും ഇതാണ്... പ്രപഞ്ചത്തിൽ സത്തായിട്ടുള്ളത് അഥവാ സത്യമായിട്ടുള്ളത് എന്താണ് ? അതിനെക്കുറിച്ചു വിചിന്തനം ചെയ്തു അറിയൂ എന്നിട്ടനുഭവിക്കൂ.. നമ്മുടെയെല്ലാം ജന്മത്തിന്റെ പരമപ്രധാനമായ ലക്ഷ്യവും അതുതന്നെയാണ്. അതിന്നായി നാം പുരുഷാർത്ഥങ്ങളെ നേടണം. എന്താണ് പുരുഷാർത്ഥo ? "ധർമ്മം..,അർത്ഥം..., കാമം...,മോക്ഷം." … Continue reading “സത്യം വദ”… “ധർമ്മം ചര” [4]
ഓം [3]
#സനാതനധര്‍മ്മം__3 :: വേദങ്ങൾ എന്നു മുതൽ ആണ് ഉണ്ടായതെന്ന് പലരും ചോദിക്കാറുണ്ട്...എന്നാൽ നമ്മുടെ ഋഷീശ്വരൻമാർ പറയുന്നു.....ഈ പ്രപഞ്ചസൃഷ്ടിയോടുകൂടിത്തന്നെ വേദങ്ങളും ഉണ്ടായി....എന്നു.അതിനു എന്താണ് തെളിവ്....അല്ലേ.....ഈ പ്രപഞ്ചത്തിന്റെ ഏറ്റവും സൂക്ഷ്മ അംശമാണ് ആകാശം.ആകാശത്തിന്റെ ഗുണം ശബ്ദമാണ്.നമ്മൾ വായിച്ചിട്ടില്ലേ....സൂര്യനിലൽനിന്നും #ഓം എന്നൊരുശബ്ദം പുറപ്പെടുന്നുണ്ട് എന്നു ....NASA പറയുന്നു എന്നു.ഈ ഓംകാരം നാദബ്രഹ്മമാണ്...അ , ഉ , മ് എന്ന മൂന്നു അക്ഷരങ്ങളുടെ സംയോഗം...ഉണ്ടായി നിലനിന്നു മറയുന്നത്....അഥവാ സൃഷ്ടി , സ്ഥിതി , സംഹാരം....ഇതാണ് ആ മൂന്നു അക്ഷരങ്ങളെക്കൊണ്ടു സൂചിപ്പിക്കുന്നത്...അതാണ് പ്രണവസ്വരൂപം എന്നൊക്കെപറയുന്നത്.ആ ഓംകാരത്തിൽ സൃ ഷ്‌ടി … Continue reading ഓം [3]
വേദം എന്നാൽ അറിവ് …. [2]
#സനാതനധര്‍മ്മം__2 :: സനാതനധർമ്മത്തിന്റെ അടിസ്ഥാനം വേദങ്ങൾ ആണ്....വേദം എന്നാൽ അറിവ് , ജ്ഞാനം എന്നൊക്കെയാണ് അർത്ഥമാക്കേണ്ടത്..വിദ് എന്ന ധാതുവിൽ നിന്നാണ് വേദം എന്ന വാക്കുണ്ടായിരിക്കുന്നത്. അറിവ് എന്നത് ഭൗതികമായ അറിവല്ല.... ആത്മജ്ഞാനം....ഇങ്ങനെ ജ്ഞാനാധിഷ്ഠിതമായ ധർമ്മാചരണം മനുഷ്യനെ പ്രേയസ്സിലേക്കും ശ്രേയസ്സിലേക്കും എത്തിക്കുന്നു...മറ്റൊരു രീതിയിൽ പറഞ്ഞാൽ അവനെ ഭൗതികവും ആത്മീയവുമായ പുരോഗതിയിലേക്കെതിക്കുന്നു. മനുഷ്യൻ ജനിച്ചകാലം മുതൽക്കു ഈ പ്രപഞ്ചം അവനൊരു സമസ്യയായിരുന്നു. ഈ പ്രപഞ്ചം എന്തു..?? ഇതിൽ തന്റെ ജീവിതം എന്തിനായിക്കൊണ്ട്..?? സർവോപരി താൻ ആര്.?? ഇതൊക്കെ അറിയാനുള്ള ജിജ്ഞാസ … Continue reading വേദം എന്നാൽ അറിവ് …. [2]