#സനാതനധര്‍മ്മം__3 ::
വേദങ്ങൾ എന്നു മുതൽ ആണ് ഉണ്ടായതെന്ന് പലരും ചോദിക്കാറുണ്ട്…എന്നാൽ നമ്മുടെ ഋഷീശ്വരൻമാർ പറയുന്നു…..ഈ പ്രപഞ്ചസൃഷ്ടിയോടുകൂടിത്തന്നെ വേദങ്ങളും ഉണ്ടായി….എന്നു.അതിനു എന്താണ് തെളിവ്….അല്ലേ…..ഈ പ്രപഞ്ചത്തിന്റെ ഏറ്റവും സൂക്ഷ്മ അംശമാണ് ആകാശം.ആകാശത്തിന്റെ ഗുണം ശബ്ദമാണ്.നമ്മൾ വായിച്ചിട്ടില്ലേ….സൂര്യനിലൽനിന്നും #ഓം എന്നൊരുശബ്ദം പുറപ്പെടുന്നുണ്ട് എന്നു ….NASA പറയുന്നു എന്നു.ഈ ഓംകാരം നാദബ്രഹ്മമാണ്…അ , ഉ , മ് എന്ന മൂന്നു അക്ഷരങ്ങളുടെ സംയോഗം…ഉണ്ടായി നിലനിന്നു മറയുന്നത്….അഥവാ സൃഷ്ടി , സ്ഥിതി , സംഹാരം….ഇതാണ് ആ മൂന്നു അക്ഷരങ്ങളെക്കൊണ്ടു സൂചിപ്പിക്കുന്നത്…അതാണ് പ്രണവസ്വരൂപം എന്നൊക്കെപറയുന്നത്.ആ ഓംകാരത്തിൽ സൃ ഷ്‌ടി സ്ഥിതി സംഹാരത്തിന്റെ എല്ലാ അറിവുകളും അന്തർലീനമായിരിക്കുന്നു….അതുകൊണ്ടാണ് ഓംകാരോപാസാനകൊണ്ടു മാത്രം ജ്ഞാനിയായിത്തീരാൻ പറ്റും എന്നു പറയുന്നതും.
ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നുണ്ട്….അർജ്ജുനന് ഉപദേശിച്ച തത്വങ്ങളെ പണ്ട് സൂര്യന് ഉപദേശിച്ചിട്ടുണ്ടെന്നു…അതിന്നർത്ഥം സൂര്യനുണ്ടായകാലം മുതൽ ഈ അറിവും ഉണ്ടെന്നല്ലേ…മനുഷ്യൻ (മനനം ചെയ്യാൻ കഴിവുള്ളവൻ) അവന്റെ ധ്യാനാവസ്ഥയിൽ ഈ ജ്ഞാനത്തെ സ്വാംശീകരിക്കുന്നു. അതാണ് സത്യസാക്ഷാത്കാരം.അതിൽക്കൂടി ” ഒരു ജന്മം കിട്ടിയാൽ അതു ഭംഗിയായി….വിജയകരമായി ജീവിച്ചു തീർക്കണമെങ്കിൽ അതിനു ശാരീരികവും മാനസികവുമായ ആരോഗ്യം വേണമെന്നും അതിനുള്ള അറിവുകൾ എല്ലാം ഈ വേദങ്ങളിൽ അടങ്ങിയിട്ടുണ്ടെന്നും ” അവർക്ക് മനസ്സിലായി.
തുടരും..
സനാതനധര്‍മ്മത്തെക്കുറിച്ചുള്ളത് ഓരോ ഭാഗവും ഓരോ പേജായിട്ട് ഇടാൻ പറ്റില്ലേ…
സൈറ്റ് തുറക്കുമ്പോൾ സനാതനധര്‍മ്മം
സ്‌ത്രീ ശക്തി
വേദങ്ങൾ
എന്നിങ്ങനെ ഓരോ ഫോൾഡറായ് കൊടുക്കാന്‍ പറ്റുമോ ……ഇതേക്കുറിച്ച് അറിയാത്തതുകൊണ്ടാണേ ചോദിച്ചത്.
LikeLike