വേദം എന്നാൽ അറിവ് …. [2]

#സനാതനധര്‍മ്മം__2  :: 

സനാതനധർമ്മത്തിന്റെ അടിസ്ഥാനം വേദങ്ങൾ ആണ്….വേദം എന്നാൽ അറിവ് , ജ്ഞാനം എന്നൊക്കെയാണ് അർത്ഥമാക്കേണ്ടത്..വിദ് എന്ന ധാതുവിൽ നിന്നാണ് വേദം എന്ന വാക്കുണ്ടായിരിക്കുന്നത്. അറിവ് എന്നത് ഭൗതികമായ അറിവല്ല…. ആത്മജ്ഞാനം….ഇങ്ങനെ ജ്ഞാനാധിഷ്ഠിതമായ ധർമ്മാചരണം മനുഷ്യനെ പ്രേയസ്സിലേക്കും ശ്രേയസ്സിലേക്കും എത്തിക്കുന്നു…മറ്റൊരു രീതിയിൽ പറഞ്ഞാൽ അവനെ ഭൗതികവും ആത്മീയവുമായ പുരോഗതിയിലേക്കെതിക്കുന്നു.
മനുഷ്യൻ ജനിച്ചകാലം മുതൽക്കു ഈ പ്രപഞ്ചം അവനൊരു സമസ്യയായിരുന്നു. ഈ പ്രപഞ്ചം എന്തു..?? ഇതിൽ തന്റെ ജീവിതം എന്തിനായിക്കൊണ്ട്..?? സർവോപരി താൻ ആര്.?? ഇതൊക്കെ അറിയാനുള്ള ജിജ്ഞാസ അവർക്കുണ്ടായിരുന്നു.അങ്ങനെ ആ ജിജ്ഞാസാ പൂർത്തീകരണത്തെക്കുറിച്ചും തങ്ങളുടെ ജന്മലക്ഷ്യത്തെക്കുറിച്ചും ആയതിലേക്കുള്ള മാർഗ്ഗത്തെക്കുറിച്ചും എല്ലാം അവർ ചിന്തിക്കുകയും അതു കണ്ടെത്തുവാനായി സ്വന്തം ജീവിതം അർപ്പിക്കുകയും ചെയ്തു.ഇങ്ങനെ സ്വജീവിതത്തെ തത്വജ്ഞാനത്തിനായി നീക്കിവെച്ച അവരെ ഋഷീശ്വരന്മാർ എന്നുപറയുന്നു. ഈ സാധനാനിഷ്ഠരായ ഋഷീശ്വരന്മാർ അവരുടെ തപശ്ചര്യയുടെ പരമകാഷ്ഠയിൽ നേടിയ അന്ത:കരണശുദ്ധിയിൽ സർവ പ്രപഞ്ച തത്വങ്ങളെയും സാക്ഷാത്കരിച്ചു.

ഈ തത്വദർശനമാണ്….സത്യദർശനമാണ് മനുഷ്യന്റെ ജന്മലക്ഷ്യമെന്നതിനാൽ അവർ തങ്ങളുടെ ശിഷ്യരിലൂടെ ഈ ജ്ഞാനസഞ്ചയത്തെ പരിപോഷിപ്പിച്ചു..ഇതാണ് #വേദങ്ങൾഎന്നറിയപ്പെടുന്നത്……

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s