ധ്യാനം [26]

സനാതന ധർമ്മം – 26  ::

നമ്മുടെ മുജ്ജന്മ സംസ്കാരത്തെ… ദുർവാസനകളെ എങ്ങനെ ഇല്ലാതാക്കാനോക്കും…??

ഇത് ഈ blog വായിക്കുന്ന ഒരു കുട്ടിയിൽ നിന്ന് വന്ന ചോദ്യമാണ്. വളരെ പ്രസക്തമായ ചോദ്യം…. നാം കഴിഞ്ഞ ജന്മങ്ങളിൽ ആർജിച്ച വാസനകളാണ് ഈ ജന്മത്തിന്നാധാരം. എന്നാൽ ആ വാസനക്കനുസരിച്ചു ഇന്ന് നാം ജീവിക്കുമ്പോൾ ആ വാസനകൾ ദൃഢപ്പെടുന്നു എന്നു മാത്രമല്ല വീണ്ടും വീണ്ടും പുതിയ വാസനകൾ ആർജ്‌ജിക്കുകയും ചെയ്യുന്നു. എങ്ങനെ നമുക്കതിനെ ഇല്ലാതാക്കാം.

നാം ശരീരത്തിന്റെ വളർച്ചക്കും ശക്തിക്കും വികാസത്തിനും വേണ്ടി എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം നമ്മുടെ മനസ്സിനും ആവശ്യം ആണ്. നമ്മുടെ മനസ്സിന്റെ കൂടെ എപ്പോഴും ഉള്ളത് പ്രാണനാണ്. പ്രാണനാണ് മനസ്സിനെ ചലിപ്പിക്കുന്നത്. ഒരു വിത്തിൽ നിന്നും രണ്ട് മുളകൾ പൊട്ടി വരുന്നത് പോലെയാണ് പ്രാണനും, മനസ്സും. ഒന്നിച്ചാണത് പ്രകടമാക്കുന്നത്. അതുപോലെ മരണ സമയത്തു നമ്മുടെ മനസ്സിനെ ഈ ശരീരത്തിൽ നിന്നും വേർപെടുത്തുന്നതും പ്രാണനാണ്. പ്രാണൻ ദുർബലമായാൽ മനസ്സ് ദുർബലമാകും. അതുപോലെ മനസ്സിൽ ദുഃഖ ഭയ ചിന്തകൾ വന്നാൽ പ്രാണന്റെ ഗതിയിൽ വ്യത്യാസം ഉണ്ടാകും. ഇത് നമുക്ക് നമ്മുടെ അനുഭവത്തിൽ കൂടിത്തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും. അതുകൊണ്ട് തന്നെ നമ്മുടെ ഋഷീശ്വരന്മാർ പറയുന്നു നമ്മുടെ മനസ്സിനെ ശാന്തമാക്കാൻ പ്രാണായാമം കൊണ്ട് സാധിക്കും എന്ന്. അതുകൊണ്ടു മാത്രമേ സാധ്യമാകൂ. സാധാരണ ശ്വാസോച്ഛാസത്തിൽ നാം നമ്മുടെ lungs ന്റെ 30 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ… അതുകൊണ്ടുതന്നെ അത്രയും പ്രാണന്റെ അളവും കുറവായിരിക്കും… എന്നാൽ ദീർഘവും ആഴമേറിയതുമായ ശ്വാസോച്ഛ്വാസ പ്രക്രിയ നമ്മിലെ പ്രാണന്റെ അളവ് വർദ്ധിപ്പിക്കുന്നു… സെല്ലുകളിലേക്കെല്ലാം കൂടുതൽ പ്രാണവായു(ഓക്സിജൻ)പ്രവഹിക്കുന്നു…. ഇതു മനസ്സിനെ ഊർജ്ജസ്വലപ്പെടുത്തുന്ന… അതുകൊണ്ടുതന്നെ മനസ്സിന്റെ ആഹാരമാണ് പ്രാണായാമം എന്ന് പറയാം..

അതുപോലെ നമ്മുടെ മനസ്സിന്റെ മരുന്നാണ് നാമജപം. ശരീരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ നാം മരുന്ന് കഴിക്കുന്നുണ്ടല്ലോ. അതുപോലെ മനസ്സിന്റെ ദുർവാസനകളാകുന്ന മാലിന്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് നാമജപങ്ങൾ. ഈ വാസനകൾ എന്ന് പറയുന്നത് ഒരു energy ആണെന്നും അത്കൊണ്ട് തന്നെ അതിനെ നശിപ്പിക്കാനാകില്ലെന്നും നമുക്കറിയാം. എന്നാൽ ഒരു എനർജിയെ മറ്റൊരു എനർജി ആക്കി മാറ്റാം എന്ന് ഋഷീശ്വരന്മാർ പറയുന്നു. അതുതന്നെ ശാസ്ത്രജ്ഞന്മാരും പറയുന്നുണ്ടു. ഏകാഗ്രതയോടെ നാമജപം നടത്തുമ്പോൾ ആ നാമജപത്തിന്റെ ശക്തി (+ve energy ) മറ്റു ദുർവാസനകളുടെ (_ve energy) ശക്തികുറയ്ക്കും. നമ്മുടെ പൂർവികർ പറയുന്നതെല്ലാം വളരെ ശാസ്ത്രീയമായ കാര്യങ്ങൾ ആണ്… ഏകാഗ്രതയോടെ നമ്മൾ ഒരു രൂപത്തിലോ നാമത്തിലോ മനസ്സിനെ ഉറപ്പിച്ചാൽ മറ്റു ചിന്തകൾ അങ്ങോട്ടു കടന്നുവരില്ല…കാലക്രമേണ ദുർവാസനകളുടെ ശക്തി കുറയും..

നാം ശരീര ശക്തിക്കായി boost മുതലായവ ഉപയോഗിക്കുന്നുണ്ടല്ലോ. നമ്മുടെ മനസ്സിനും വേണം അങ്ങനെ ഒരു boost. അതാണ് ധ്യാനം. പ്രാണായാമം കൊണ്ട് ശാന്തമായതും നാമജപം കൊണ്ട് ദുർവാസനകൾ ക്ഷയിച്ചതുമായ മനസ്സിനെ ഈശ്വര ചൈതന്യത്തിലേക്ക് അടുപ്പിക്കുന്നതാണു ധ്യാനം. ഒരു ഇരുമ്പ് കഷ്ണത്തിനു കാന്തത്തോട് അടുക്കുന്തോറും കാന്തത്തിന്റെ ശക്തി കിട്ടുന്ന പോലെ ധ്യാനത്തിലൂടെ മനസ്സിനെ ഈശ്വരനിലേക്കടുപ്പിച്ചു ആ ഈശ്വരശക്തി നമ്മുടെ മനസ്സ് നേടി എടുക്കുന്നു.

പ്രാണായാമം, നാമജപം,ധ്യാനം ഇവ മൂന്നും നമ്മുടെ ജീവിതത്തിൽ ഒഴിച്ച്കൂടാൻ പാടില്ലാത്തവയാണ്. ഇതുണ്ടെങ്കിലേ ശരീരത്തിനും, ബുദ്ധിക്കും പോലെ മനസ്സിനും വികാസം ഉണ്ടാവുകയുള്ളൂ….

നമ്മുടെ ഋഷീശ്വരന്മാർ കണ്ടെത്തിയ വലിയൊരു ശാസ്ത്രമാണത്…. ആ ധ്യാനാവസ്ഥയിലൂടെയാണ് അവർ സത്യത്തെ സാക്ഷാത്കരിച്ചത്..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s