അഷ്ടാംഗ യോഗം [62]

ഭൂമിയിൽ 84,000 തരത്തിലുള്ള സൃഷ്ടികളുള്ളതിൽ മനുഷ്യനു മാത്രമേ ചിന്തിക്കാനുള്ള ശക്തിയുള്ളു. മനനം ചെയ്യാനുള്ള ശക്തിയുള്ളു. മനനം ചെയ്യുന്നത് കൊണ്ടാണ് മനുഷ്യൻ എന്നുള്ള പേര് തന്നെ കിട്ടിയത്. മറ്റ് ജീവികൾ എല്ലാം തന്നെ അവയുടെ വാസനയ്ക്ക് അനുസരിച്ച്
ജീവിച്ചു പോകുന്നു. ചിന്തിക്കാൻ കഴിവില്ലാത്തതു കൊണ്ട് അവർക്കായി പ്രത്യേകം ജീവിത ശാസ്ത്രങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല. എന്നാൽ മനുഷ്യന് വേണ്ടി എഴുതപ്പെട്ടിട്ടുള്ള
ഒരുപാട് ജീവിത ശാസ്ത്രങ്ങൾ നമുക്കുണ്ട്. ഇവയുടെ ലക്ഷ്യം പലപല ജന്മങ്ങൾ എടുത്തു കഴിഞ്ഞ് അവസാനം മനുഷ്യനായി ഒരു ജന്മം കിട്ടുമ്പോൾ ആ മനുഷ്യൻ അവന്റെ പരമലക്ഷ്യം ആയിട്ടുള്ള സ്വധാമത്തിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കേണ്ടതാണ് എന്നതാണ്..

നാം മുൻജന്മങ്ങ ളിൽ ആർജ്ജിച്ചതായുള്ള വാസനകൾക്ക് അനുസരിച്ചാണ് ഇന്നത്തെ ജീവിതം.
ഇതിൽ നിന്നും നമ്മുടെ പരമ ധർമ്മമായ ‘ഈശ്വര പ്രാപ്തി’ എന്നതിലേക്ക് എത്തണമെങ്കിൽ
നമ്മുടെ പൂർവികർ ഏട്ടുവിധത്തിലുള്ള സാധാനകളെക്കുറിച്ചു പറഞ്ഞുതന്നിട്ടുണ്ട്.
അതൊരു ജീവിതചര്യയാണ്. അഷ്ടാംഗയോഗം എന്നാണ് ഇതിന്റെ പേര് നമ്മുടെ പൂർവ്വജന്മ വാസനകളെ ഇല്ലാതാക്കി സദ് വാസനകൾ നിറച്ച് ഈശ്വരനിലേക്കു എത്താനുള്ള പാത അതു തുറന്നുതരുന്നു. മുജ്ജന്മ സുകൃതത്താൽ തന്റെ പരമ ലക്ഷ്യത്തെക്കുറിച്ച് തിരിച്ചറിയുന്ന ഒരു വ്യക്തി ഈ എട്ടു യോഗാനുഷ്ഠാനങ്ങളിൽ കൂടി പടിപടിയായി ഉയരണം. അവയെ
യമം , നിയമം, ആസനം,പ്രാണായാമം , പ്രത്യാഹാരം , ധാരണ , ധ്യാനം സമാധി.എന്നു പറയുന്നു.
ഇവയെ ഓരോന്നിനെയും വേണ്ടവണ്ണം മനസ്സിലാക്കി നമുക്ക് അനുഷ്ഠിക്കാൻ സാധിച്ചാൽ
നാം അവസാനം പറയുന്ന സമാധി എന്ന അവസ്ഥയിലെത്തും . ആ അവസ്ഥയിൽ ഞാൻ എന്ന വ്യക്തി ഇല്ല .സർവ്വവും പരബ്രഹ്മമായ ഭഗവാൻ മാത്രം. അതാണ് നാം എത്തിച്ചേരേണ്ട ലക്ഷ്യവും
അതിനായി നമുക്ക് ഇവയെ ഓരോന്നായി പരിചയപ്പെടാം..

തുടരും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s