ഗുണങ്ങൾ ആഹാരരീതികൾ [21]

സനാതന ധർമ്മം – 21 ::

നമ്മുടെ വളർച്ചക്ക് ആഹാരം അത്യന്താപേക്ഷിതമാണല്ലോ… ഈ ആഹരത്തിലൂടെയും മുൻപ് പറഞ്ഞ സത്വ രജ തമോ ഗുണങ്ങൾ നമ്മെ സ്വാധീനിക്കുന്നുണ്ട്….അഥവാ നമ്മിലെ ഈ ഗുണങ്ങൾ അത്തരം ഗുണങ്ങളുള്ള ആഹാരപദാർത്ഥങ്ങളിലേക്കു നമ്മെ ആകർഷിപ്പിക്കുന്നു.
നാം കഴിക്കുന്ന ആഹാരത്തിന്റെ ഒരു ഭാഗം നമ്മുടെ ശരീരത്തിന്റെ മാംസപേശികളായി മാറുന്നു. എന്നാൽ ഈ ആഹാരത്തിന്റെ സൂക്ഷ്മാംശം മനസ്സായും ( ചിന്തകളായും ) പരിണമിക്കുന്നുണ്ടു. അതായത് നാം കഴിക്കുന്ന ആഹാരം നമ്മിലുളള ഈ ഗുണങ്ങളെ സ്വാധീനിക്കുന്നു… അഥവാ നമ്മിലുളള ഈ ഗുണങ്ങൾ നമ്മുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു എന്ന്. അത്‌ എപ്രകാരമെന്ന് നോക്കാം.

ഭഗവത് ഗീതയിൽ ഇതിനെക്കുറിച്ചെല്ലാമുള്ള ഉത്തരമുണ്ട്.

ആയുഃ സത്ത്വബലാരോഗ്യ
സുഖപ്രീതിവിവർദ്ധനാഃ
രസ്യാഃ സ്നിഗ്ദ്ധാഃ സ്ഥിരാ ഹൃദ്യാഃ
ആഹാരാഃ സാത്ത്വികപ്രിയാഃ
( ഗീത അധ്യായം 17: ശ്ലോകം 8 )

ആയുഃ ശക്തി, സുഖം, പ്രീതി,
വീര്യമാരോഗ്യവർദ്ധകം
രസ്യം,സ്നിഗ്ദ്ധം, സ്ഥിരം, ഹൃദ്യം
ആഹാരം സാത്ത്വികപ്രിയം
(മലയാളഭാഷാ ഗീത)

ആയുസ്സ്, ആന്തരീകശക്തി, ആരോഗ്യം, സുഖം, പ്രീതി ഇവയെ വർദ്ധിപ്പിക്കുന്നതും സ്വാദുളളതും , പുതുമയാർന്നതും, സ്ഥായിയായ ശരീരപുഷ്ടി പ്രദാനം ചെയ്യുന്നതും ഹൃദ്യവുമായ ആഹാരങ്ങൾ സാത്വിക പ്രകൃതിയിലുളളവർക്ക്‌ പ്രിയമുള്ളതാകുന്നു .

രാജസീക ആഹാരം എന്തെന്ന് നോക്കാം.

കട്വമ്ലലവണാത്യുഷ്ണ
തീക്ഷ്ണരൂക്ഷവിദാഹിനഃ
ആഹാരാഃ രാജസസ്യേഷ്ടാഃ
ദുഃഖശോകാമയപ്രദാഃ
(ഗീത അധ്യായം 17, ശ്ലോകം 9 )

ചുട്ടെരിഞ്ഞു പൊരിഞ്ഞുപ്പും
പുളിപ്പും വ്യാപ്തിവേഗവും
പൂണ്ടപീഡാകരം ഭോജ്യം
രാജസർക്കിഷ്ടമായതാം
(മലയാളഭാഷാ ഗീത)

കടുത്ത ചവർപ്പ്, പുളി, ഉപ്പ്, ചൂട്, എരിവ്, കാഠിന്യമുള്ളതും,വറുത്തു പൊരിച്ചതും ദഹനക്കേടുണ്ടാക്കുന്നതുമായ ആഹാരം രാജസന്മാർക്ക് ഇഷ്ട്ടപ്പെട്ടതത്രേ .എന്നാൽ ഇത്തരം ആഹാരങ്ങൾ ദേഹത്തിനും, മനസ്സിനും രോഗവും, അസ്വസ്ഥതയും ഉണ്ടാക്കുന്നവയാണ്‌ .

ഇനി താമസിക ആഹാരം എന്തെന്ന് പറയുന്നു

യാതയാമം ഗതരസം
പൂതിപര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേദ്ധ്യം
ഭോജനം താമസപ്രിയം
(ഗീത അധ്യായം 17, ശ്ലോകം 10)

പഴകിച്ചീഞ്ഞു ദുർഗന്ധം
തഴുകിസ്വാദു വേറെയായ്
എച്ചിലായ് ശുചിയറ്റുള്ള
ഭോജനം താമസപ്രിയം
(മലയാളഭാഷാ ഗീത)

തണുത്താറിയതും ( ഉണ്ടാക്കിയ ശേഷം ഒരു യാമം, 3 മണിക്കൂർ കഴിഞ്ഞതും ), സ്വാദ് പോയതും ദുർഗന്ധമുള്ളതും, കെട്ടതും, എച്ചിലായതും, അശുദ്ധവുമായ ആഹാരമാണ് താമസഗുണ സ്വഭാവമുള്ളവ.

ഇന്ദ്രിയവിഷയങ്ങളുടെ പ്രലോഭനങ്ങളിൽ നിന്ന് മനസ്സിനെ പിന്തിരിപ്പിക്കാൻ ആന്തരികമായൊരു ശക്തി കൂടിയേതീരു. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുന്നവർക്കേ സാധനയിൽകൂടി ഈ ശക്തി നേടിയെടുക്കാനൊക്കു. പഴങ്ങൾ, പച്ചക്കറികൾ , ധാന്യങ്ങൾ ഇവ അടങ്ങിയതും പഴകാത്തതുമായ ആഹാരം സാത്ത്വിക ആഹാരത്തിൽപ്പെടുന്നു.

തീക്ഷ്ണ സ്വഭാവമുള്ള രാജസിക ആഹാരം ആരോഗ്യപ്രദമാണെങ്കിലും അവ കാമക്രോധ രാഗദ്വേഷങ്ങൾക്ക് നമ്മെ വശംവദരാക്കുകയും ഇന്ദ്രിയ നിയന്ത്രണത്തിൽ അവ തടസ്സങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരക്കാർ ശോകമോഹങ്ങൾക്ക് അഥവാ മാനസിക ശാരീരിക ആസ്വാസ്ഥ്യങ്ങൾക്കു അടിമപ്പെടുന്നവരായിരിക്കും.

പഴകിയതും, ദുർഗന്ധമുള്ളതും, ലഹരിഉളവാക്കുന്നതുമായ ഭക്ഷണം താമസിക ഗുണം വളർത്തി സംസ്കാര ശൂന്യതയിലേക്ക് എത്തിക്കുന്നു.

ഇതെല്ലാം പൊതുവായ സ്വഭാവത്തെ പറയുന്നതാണ്…ഭക്ഷണശീലം നമ്മെ സ്വാധീനിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ….എന്നാൽ ഭക്ഷണനിയന്ത്രണത്തിൽക്കൂടി മാത്രം ഇന്ദ്രിയങ്ങളെ…..ചിന്തകളെ …നിയന്ത്രിക്കാം എന്നു തെറ്റിദ്ധരിക്കരുത്.. ..

One thought on “ഗുണങ്ങൾ ആഹാരരീതികൾ [21]

  1. നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശം മനസ്സും, ചിന്തകളും ആയി മാറുന്നത് കൊണ്ട്
    സാത്വീക ആഹാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.👍 ഇന്നത്തെ തലമുറ വായിച്ചിരിക്കേണ്ട ഒന്നാണ് ഈ ലേഖനം. 🙏🙏

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s