സനാതന ധർമ്മം – 31 ::
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആരാധനാ വിഗ്രഹമാണ് ശിവലിംഗം.
അന്യമതസ്ഥർ പുരുഷലിംഗത്തെ പൂജിക്കുന്നവർ എന്ന് അധിക്ഷേപിക്കുമ്പോഴും നമ്മിൽ പലർക്കും അതിനു ശരിയായൊരു വിശദീകരണം കൊടുക്കാന്‍ സാധിക്കാറില്ല. ലിംഗം എന്നാൽ അടയാളം. ശിവലിംഗം എന്നാൽ ശിവം ആയതിൻ്റെ അഥവാ മംഗളം ആയതിൻ്റെ അടയാളം. നമ്മിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമാണ് ആ മംഗളമായ ശിവം(ശിവൻ).
നമ്മുടെ ശരീരത്തിൽ നിന്ന് ചൈതന്യം പോയാല്‍ പിന്നെ അതു ശവം ആയില്ലേ….. അമംഗളം ആയില്ലേ അത്?
ശിവലിംഗത്തെ രൂപകല്പന ചെയ്തിരിക്കുന്നത് പ്രപഞ്ചത്തിൻ്റെ (സൗരയൂഥത്തിൻ്റെ) ആകൃതിയിലാണ്. ഒരു ദീര്‍ഘ വൃത്താകൃതി. നമ്മുടെ ശരീരത്തിന് പുറത്തായി ഒരു പ്രകാശത്തിൻ്റെ ‘ഓറ’ (ആവരണം) ഉണ്ട്. വളരെ ശ്രദ്ധിച്ചാല്‍ നമുക്കതു കാണാനൊക്കും. അതിന്റെ ആകൃതിയും ഈ രൂപത്തിലാണ്.ശിവലിംഗം നമ്മൾ മുകളിൽ കാണുന്നതുപോലെ താഴേക്കുമുണ്ട്
ഇതെല്ലാം വിഗ്രഹങ്ങളാണ്….. അതായത് വിശേഷേണ ഗ്രഹിക്കാൻ ഉള്ളത്. നമ്മിലുള്ള അദൃശ്യമായ ശക്തിയെ നമ്മുടെ മനസ്സിനു ഗ്രഹിക്കാൻ സാധ്യമല്ല. മനസ്സിനു ഗ്രഹിക്കാൻ രൂപവും നാമവും വേണം. അതിനായി നമ്മുടെ പൂർവ്വികർ രൂപകല്പനചെയ്തു വെച്ചിരിക്കുന്നതാണ് ഈ ശിവലിംഗം.
ശിവം ആത്മനി പശ്യന്തി
ന പ്രതിമാസു ന യോഗിനാ
അജ്ഞാനാം ഭാവനാർത്ഥായ
പ്രതിമാ പരികല്പിതെ..
ഒരു ശിവലിംഗമോ ശിവന്റെ പ്രതിമയോ കണ്ടു ആരാധിക്കുമ്പോഴും അതു നമ്മിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യംതന്നെയാണെന്ന ഉത്തമ ബോധ്യം ഉണ്ടാകണം…എന്നാൽ പിന്നെന്തിനാ ഈ ലിംഗവും പ്രതിമയും എന്നൊക്കെ ചോദിച്ചേ ക്കാം…….സൂക്ഷ്മത ഗ്രഹിക്കാൻ കഴിവില്ലാത്തവർക്കു…..അജ്ഞാനികൾക്കു ഭാവനചെയ്യാൻ കല്പിച്ചിരിക്കുന്നതാണ് ഈ പ്രതിമകൾ… എന്നു..മനസ്സിനു ഗ്രഹിക്കാൻ വേണ്ടി ഒരു നാമവും രൂപവും ..അത്രമാത്രം….
അതുകൊണ്ട് ഇതിനെ താത്വികമായി മനസ്സിലാക്കി നമ്മിലുള്ള ആ ചൈതന്യത്തിലേക്ക് ആഴ്ന്നിറങ്ങാൻ നമുക്കു സാധിക്കട്ടെ…