സനാതനധര്‍മ്മം – 32 ::
ദേവീ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിൽ തെളിഞ് ഞു വരുന്നത് എട്ടു കൈകളോട് കൂടിയ ഒരു സ്ത്രീരൂപം അല്ലേ ? ഇതിന്റെ പുറകിലും തത്വങ്ങള്‍ ഉണ്ട്. ഇതെല്ലാം തന്നെ വിഗ്രഹങ്ങളാണ്…..വിശേഷേണ ഗ്രഹിക്കേണ്ടത്…..
സ്ത്രീ എന്ന പദം സ ത റ എന്ന മൂന്നക്ഷരങ്ങൾ ചേർന്നതാണ്. ഇത് യഥാക്രമം സത്വഗുണം, തമോഗുണം, രജോഗുണം എന്നതിനെ പ്രതിനിധാനം ചെയ്യുന്നൂ. ഭഗവാൻ ത്രിഗുണാതീതൻ ആണെങ്കില്‍ ദേവി ത്രിഗുണാത്മികയാണ്. ഭഗവാൻ എന്നത് Conscious Energy യും ദേവി Cosmic Energy യും. എന്നാൽ ഇത് രണ്ടും രണ്ടല്ല ഭഗവാൻ ഗീതയിൽ പറയുന്നുണ്ട് [ 7: 4]
ഭൂമിരാപോഽനലോ വായുഃ ഖം
മനോ ബുദ്ധിരേവ ച
അഹങ്കാരമിതീയം
മേ ഭിന്നാ പ്രകൃതിരഷ്ടധാ
അതായത് ഭൂമി , ജലം , അഗ്നി , വായു , ആകാശം , മനസ്സ് , ബുദ്ധി , അഹങ്കാരം ഇത് എന്റെ പ്രകൃതിയാണെന്നു. ഇവ തന്നെയാണ് ദേവിയുടെ എട്ടു കൈകളുടെ പുറകിലെ തത്വവും. അപ്പോള്‍ നമ്മുടെ ശരീരവും മനസ്സുമെല്ലാം ഈ പ്രകൃതിയിൽ ഉൾപ്പെടുന്നൂ എന്നു സാരം. നമ്മിലെ ചൈതന്യം പുരുഷനും മനസ്സ് പ്രകൃതിയുമാണ്. അതായത് നാം ഓരോരുത്തരും ഈ പുരുഷനും പ്രകൃതിയും ചേർന്നതാണ്. എന്നാൽ പുരുഷന് ഇല്ലാതെ പ്രകൃതിക്ക് നിലനിൽപ്പില്ല. ഭഗവാൻ ഗീതയിൽ പറയുന്നുണ്ട് [ 9 : 10 ]
മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ
ജഗദ്വിപരിവർതതേ.
ഭഗവാന്റെ സാന്നിധ്യത്തിലാണ് ഈ പ്രകൃതി പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് എന്ന്. അതാണ് അർദ്ധനാരീശ്വര സങ്കല്പത്തിന് പുറകിലുള്ള തത്വവും. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും ഉണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. നമ്മളിൽ [വ്യഷ്ടിയിൽ] ഉള്ള ചൈതന്യത്താല്‍ പ്രകാശിത മാകുന്ന മനസ്സു പോലെയാണ് പ്രപഞ്ചത്തിൽ [സമഷ്ടിയിൽ ] സൂര്യന്റെ പ്രകാശ കിരണങ്ങളേറ്റ് പ്രകാശിക്കുന്ന ചന്ദ്രൻ. ചന്ദ്രനും നമ്മുടെ മനസ്സുമായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മാനസിക രോഗമുള്ളവരെ വളരെയധികം ബാധിക്കുന്നത്. പൂജാദികളിൾ ഭഗവതി സേവ ചന്ദ്രനുദിക്കുന്ന സമയത്ത് [സന്ധ്യക്ക് ] ചെയ്യുന്നതിന് പുറകിലുള്ള ശാസ്ത്രവുമിതാണ്. [ചന്ദ്രനും മനസ്സും ദേവിയും എല്ലാം അന്വേന്ന്യം ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് ]
ഇതിൽ നിന്നെല്ലാം ദേവിയെക്കുറിച്ച് ഒരു ഏകദേശരൂപം കിട്ടിക്കാണുമല്ലോ…..