ഭൂസേവാ [52]

ഭൂമിയെ ലക്ഷ്മിദേവി ആയിട്ടാണ് നമ്മുടെ ഋഷീശ്വരന്മാർ കണ്ടിരുന്നത്. അതിനാൽ അവർ രാവിലെ എഴുന്നേൽക്കുന്നത് തന്നെ ‘വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ’ എന്നൊരു പ്രാർത്ഥനയോടെ ആയിരുന്നു. പാദംകൊണ്ട് ചവിട്ടി നടക്കുന്നതിനു പോലും ക്ഷമ ചോദിച്ചിരുന്ന ഒരു സംസ്കാരം.! ആ ഒരു സംസ്കാരത്തിൽ നിന്നും ഇന്ന് നമ്മൾ എത്രത്തോളം എത്തി എന്ന് ചിന്തിക്കേണ്ടതാണ്.നമുക്ക് ജീവിക്കാൻ ഇടം തന്ന ഭൂമി…നമുക്ക് വളരാനുള്ള ആഹാരം വിളയിക്കുന്ന ഭൂമി..ഇതെല്ലാം നമ്മുടെ പൂർവികരെ സംബന്ധിച്ചിടത്തോളം ആദരിക്കപ്പെടേണ്ടത് തന്നെയാണെന്നുള്ള തിരിച്ചറിവ്‌ ഉണ്ടായിരുന്നു….

അതുപോലെ ഭഗവാൻ കാളിയമർദ്ദനം എന്ന ലീലയിലൂടെ നമ്മുടെ നദികളെ വിഷലിപ്തമാകാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നമുക്ക് മനസ്സിലാക്കി തരുന്നു.
മഴയ്ക്കായി ഇന്ദ്രനെ പൂജിക്കാൻ ഒരുങ്ങിയ അച്ഛനോടും മറ്റു ഗോപൻമാരോടും, പർവ്വതങ്ങൾ ആണ് കാർമേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നത് എന്നും അതുകൊണ്ട് ആ പർവ്വതങ്ങളെ ആണ് നമ്മൾ പൂജിക്കേണ്ടത് എന്നും പറഞ്ഞു ‘ഗോവർദ്ധന’ പൂജ ചെയ്യിക്കുമ്പോൾ അതിൽ കൂടി ഭഗവാൻ മലകളുടെ മഹത്വം നമുക്ക് മനസ്സിലാക്കിത്തരികയാണ്. എന്നാൽ ഇന്ന് നമ്മൾ കാണുന്നതോ..?ഉള്ള കുന്നും മലയും എല്ലാം ഇടിച്ചുനിരത്തുന്നു… മരങ്ങൾ വെട്ടി മാറ്റുന്നു… രാസവസ്തുക്കൾ മൂലം ഭൂമിയും നദിയും എല്ലാം വിഷലിപ്തമാക്കുന്നു.. മാരകരോഗങ്ങൾ സർവസാധാരണമാകുന്നു. ഇതിനൊരു മാറ്റം വന്നേ തീരൂ. ഭക്തരായ നമ്മൾ എങ്കിലും ഈ ഭൂമിയേയും ജലത്തെയും വായുവിനെയും എല്ലാം മാലിന്യമുക്തമാക്കാൻ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.. അതായിരിക്കണം നമ്മുടെ “ഭൂസവാ”..

ഗീതയിൽ ഭഗവാൻ പറയുന്നു ..(3 : 11)

ദേവാൻ ഭാവയതാനേനാ
തേ ദേവാ ഭാവയന്തു വ:
പരസ്പരം ഭാവയന്ത:
ശ്രേയ: പരമവാപ്സ്യഥ

അതായത് ഈ പഞ്ചഭൂതങ്ങളെ ദേവന്മാരായി കണ്ടു സന്തോഷിപ്പിച്ചാൽ …സമാദരിച്ചാൽ.. ആ ദേവന്മാർ നമ്മെയും സന്തോഷിപ്പിക്കും. അങ്ങിനെ നമുക്ക് പരസ്പര ഐക്യത്തിൽ ജീവിച്ചു പരമമായ ശ്രേയസ്സ് കൈവരിക്കാം എന്ന്.. അവയെ മാലിന്യം ആക്കാത്തിടത്തോളം കാലം നമ്മുടെ നിലനിൽപ്പിന് ആവശ്യമായ ശുദ്ധമായ ആഹാരം, ജലം, പ്രാണവായു മുതലായവ അവയിൽനിന്നും സ്വീകരിച്ചു ശാന്തവും ആരോഗ്യപരവുമായ ഒരു ജീവിതം നമുക്ക് നയിക്കാം എന്ന് സാരം.. നമ്മുടെ പൂർവികർ ഇപ്രകാരം ഒരു ജീവിതം നയിച്ച വരായിരുന്നു..

ഇന്ന് ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണിത്..സ്വാർത്ഥതക്കായി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ തിരിച്ചടിയാണ് നാം ഇന്ന് അനുഭവിക്കുന്നത്..ഇനിയും മനുഷ്യന് ഒരു തിരിച്ചറിവ് ഉണ്ടായേ തീരൂ…

തുടരും..

3 thoughts on “ഭൂസേവാ [52]

  1. അമ്മേേേ നമസ്കാരം…..
    അമ്മ പകരുന്ന ഓരോ അറിവുകളും (സനാതനധർമ്മം)
    മനനം ചെയ്ത് സാധാരണക്കാരായ ഓരോരുത്തരും സ്വജീവിതചര്യയെ അതിന്റെതായ താളത്തിനനുസരിച്ച് ഉൾക്കൊണ്ടും ക്രമീകരിച്ചും മുന്നോട്ട് പോയാൽ മാത്രം മതി…..”വ്യർത്ഥമാവില്ലൊരു ജീവിതവും…”

    ശ്രീ ഗുരുഭ്യോ നമഃ
    സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു…

    Like

  2. വളരെ സന്തോഷം ദാസപ്പാ…ഒരാൾക്കെങ്കിലും ഇതുപകരിച്ചാൽ അതെന്റെ ഭാഗ്യം…!!! മരണംവരെ ഈ ധർമ്മത്തെ പ്രചരിപ്പിക്കൂ..അമ്മക്കതിനു സാധിക്കട്ടെ എന്നും എന്റെ ഗുരു..സ്വാമിജി…ഇതിലും വലിയ അനുഗ്രഹം എനിക്ക് കിട്ടാനുണ്ടോ…പ്രചോദനവും..

    Like

  3. അതേ അമ്മക്കതിന് സാധിക്കും…… ഭഗവാന്റെ എല്ലാ അനുഗ്രഹവും അമ്മയോടൊപ്പം ഉണ്ട്….

    Like

Leave a comment