പാലാഴിമഥന സമയത്ത് അമൃത് പൊന്തി വന്നപ്പോൾ അസുരന്മാർ അത് തട്ടിയെടുത്ത് കൊണ്ടു പോവുകയും അത് വീണ്ടെടുത്തു കിട്ടാൻ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചപ്പോൾ ഭഗവാൻ മോഹിനീ വേഷമെടുത്തു അസുരന്മാരെ സമീപിച്ചു തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്കു കൊടുക്കുകയും ചെയ്യുന്ന കഥ നമുക്കേവർക്കും അറിവുള്ളതാണല്ലോ. പിന്നീടൊരു സന്ദർഭത്തിൽ സാക്ഷാൽ പരമശിവന് വിഷ്ണവിന്റെ ആ മോഹിനീരൂപം ഒന്ന് കാണണമെന്നു് ആഗ്രഹമുണ്ടാകുകയും അതിൻ പ്രകാരം മോഹിനി ചമഞ്ഞു വന്ന വിഷ്ണുവിന് പുറകെ മോഹവിവശനായി ഓടുന്ന ശിവന്റെ ഒരു കഥ ഭാഗവതത്തിൽ ഉണ്ട്.'ശങ്കരമോഹനം' … Continue reading ശബരിമല യാത്ര – ശ്രീ ധർമ്മ ശാസ്താ [43]
Tag: ayyappan
ശബരിമല യാത്ര – ശ്രേയസ്സിലേക്കുള്ള വഴി [42]
നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് ആത്യന്തികമായി രണ്ടുതരം വികാസം ആവശ്യമാണ്. ഒന്നു ഭൗതിക വികാസവും മറ്റൊന്ന് ആത്മീയ വികാസവും. ഭൗതിക വികാസം പ്രേയസ്സിന്റെ വഴിയിലുടെയും ആത്മീയ വികാസം ശ്രേയസ്സിന്റെ വഴിയിലൂടെയും നേടി എടുക്കണം. ഈ രണ്ടു വഴികളിലൂടെയും പരസ്പര പൂരകങ്ങളായി ഒരുവന് അവന്റെ ജീവിതത്തെ കൊണ്ടു പോകാൻ സാധിച്ചാൽ ആ ജന്മം സഫലമായി എന്നു പറയാം. എന്നാൽ നാം ഇന്നു കാണുന്നതോ..? എല്ലാവരും കാംക്ഷിക്കുന്നത് ശ്രേയസ്കരമായ ഒരു ജീവിതം ആണ്. പക്ഷെ ജീവിക്കുന്നത് മുഴുവൻ പ്രേയസ്സിലും. അതായത് തനിക്കു പ്രിയമായതിനെ … Continue reading ശബരിമല യാത്ര – ശ്രേയസ്സിലേക്കുള്ള വഴി [42]