ക്ഷേത്രങ്ങൾ [36]

സനാതനധര്‍മ്മം - 36 :: ഹിന്ദുവിന്റെ വൈവിധ്യ മാർന്ന ദേവതാസങ്കല്പത്തെക്കുറിച്ചും വിഗ്രഹാരാധനയെക്കുറിച്ചുമെല്ലാം നാം കുറച്ചൊക്കെ മനസ്സിലാക്കിയല്ലോ.  ഇനി നമുക്ക് ആരാധനാലയങ്ങൾക്ക് അഥവാ ക്ഷേത്രങ്ങൾക്ക് പുറകിലുള്ള ഉദ്ദേശം , അതിന്റെ തത്വം ഇവയെക്കുറിച്ചൊക്കെ ഒന്നു ചിന്തിക്കാം. സത്യയുഗത്തിൽ ധ്യാനത്തിനായിരുന്നു പ്രസക്തി. ത്രേതായുഗമായപ്പോൾ യാഗങ്ങൾ ഉണ്ടായി. ( ദശരഥ മഹാരാജാവ് പുത്രകാമേഷ്ടി യാഗം നടത്തിയതായി രാമായണത്തിൽ പറയുന്നുണ്ടല്ലോ ).ഇതിൽ രണ്ടിലും വേദമന്ത്രങ്ങൾ ആയിരുന്നു ഉപാസനാ ഉപാധി.. ദ്വാപര യുഗത്തിലാണ് ക്ഷേത്രസംസ്കാരം ഉടലെടുത്തത് എന്ന് പറയപ്പെടുന്നു.(അവിടെ മന്ത്രതന്ത്രങ്ങൾ വിധിക്കപ്പെട്ടു.. ) രുക്മിണി … Continue reading ക്ഷേത്രങ്ങൾ [36]

ഹനുമാന്‍ [35]

Picture courtesy : http://www.hinduhumanrights.info

സനാതനധര്‍മ്മം - 35 :: എന്താണ് ഒരു കുരങ്ങനായി ചിത്രീകരിക്കുന്ന ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിനു പിന്നിലുള്ള തത്വം? അത് ശരിക്കൊന്നു മനസ്സില്ലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? ഹിന്ദു പുരാണങ്ങളിൽ നമ്മുടെ മനസ്സിനെ എല്ലായ്പ്പോഴും കുരങ്ങനോടാണ് ഉപമിക്കുന്നത്. മരത്തിന്റെ ഒരു ചില്ലയിൽ നിന്നും മറ്റൊരു ചില്ലയിലേക്ക് ചാഞ്ചാടിക്കളിക്കുന്നതും കയ്യില്‍ കിട്ടുന്നതെന്തും കടിച്ചു നോക്കുന്നതുമായ കുരങ്ങന്റെ സ്വഭാവമാണ് ഒരു ചിന്തയില്‍ നിന്നും മറ്റൊരു ചിന്തയിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്നതും എല്ലാ അനുഭവങ്ങളെയും ഉള്ളിലേക്ക് എടുക്കുന്നതുമായ നമ്മുടെ മനസ്സിന്റെത്. ഈ ചഞ്ചലമായ മനസ്സിനെ ശാന്തമാക്കാൻ പ്രാണായാമം … Continue reading ഹനുമാന്‍ [35]

സുബ്രഹ്മണ്യ തത്വം [34]

സനാതനധര്‍മ്മം - 34  :: നമ്മളിലുള്ള ഗുണങ്ങളുടെ അഥവാ ശക്തികളുടെ ആവിഷ്കാരരൂപമാണ് ഓരോ ദേവതാസങ്കല്പങ്ങളും. ആരാണ് ഈ സുബ്രഹ്മണ്യൻ.....? സുബ്രഹ്മണ്യൻ എന്നാൻ 'സു ബ്രഹ്മണ്യൻ '. 'സു' എന്ന വാക്ക് എല്ലായ്പ്പോഴും നല്ലതിനെ സൂചിപ്പിക്കുന്നു. 'ബ്രഹ്മണ്യൻ ' എന്നാൽ ബ്രഹ്മണ്യത്വം ഉള്ളയാൾ എന്ന്. അതായത് ബ്രഹ്മ തത്വം ഉറച്ചയാൾ. നാം ഓരോരുത്തരും ആ തത്വത്തിലേക്ക് ഉയരാൻ കഴിവും യോഗ്യതയും ഉള്ളവരാണ്. അതിനുള്ള പരിശ്രമം വേണമെന്ന് മാത്രം. അതുകൊണ്ടാണ് മറ്റു മതസ്ഥർ ഈശ്വരൻ ഒന്നേയൊള്ളൂ എന്നു പറയുമ്പോഴും നമ്മുടെ … Continue reading സുബ്രഹ്മണ്യ തത്വം [34]

ഗണപതി [33]

സനാതനധര്‍മ്മം - 33 :: നമ്മുടെ ദേവതാ സങ്കൽപ്പങ്ങളിൽ പ്രഥമഗണനീയനാണ് വിഘ്നേശ്വരൻ അഥവാ ഗണപതി. (ഗണങ്ങളുടെ പതി)...ഗണപതിയുടെ രൂപമോ..... ആനയുടെ തലയും മനുഷ്യന്റെ ഉടലും ആയിട്ടുള്ളത്. നമുക്കറിയാം ഇങ്ങനെയൊരു രൂപം ഉണ്ടാവില്ലായെന്ന്. അപ്പോള്‍ ഇതിനു പുറകിലും എന്തോ ചില കാര്യങ്ങള്‍.....തത്ത്വങ്ങള്‍.... ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കണം. നമ്മുടെ ഉള്ളിലെ അദൃശ്യശക്തികളെക്കുറിച്ച് മനസിലാക്കിത്തരാനാണ് പുറത്ത് ഓരോ രൂപവും കല്പനചെയ്തു വച്ചിരിക്കുന്നത്. അതിൽ പ്രഥമ സ്ഥാനം ഗണപതിക്കാണ്. എന്തെന്നാൽ ഗണപതി നമ്മുടെ സൂക്ഷ്മബുദ്ധിയുടെ പ്രതീകമാണ്. ഈ സൂക്ഷ്മ ബുദ്ധിയാണ് നമ്മുടെ ആദ്യത്തെ ഗുരു. … Continue reading ഗണപതി [33]

ദേവീ സങ്കല്പം… [32]

സനാതനധര്‍മ്മം - 32 :: ദേവീ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിൽ തെളിഞ് ഞു വരുന്നത് എട്ടു കൈകളോട് കൂടിയ ഒരു സ്ത്രീരൂപം അല്ലേ ? ഇതിന്‍റെ പുറകിലും തത്വങ്ങള്‍ ഉണ്ട്. ഇതെല്ലാം തന്നെ വിഗ്രഹങ്ങളാണ്.....വിശേഷേണ ഗ്രഹിക്കേണ്ടത്..... സ്ത്രീ എന്ന പദം സ ത റ എന്ന മൂന്നക്ഷരങ്ങൾ ചേർന്നതാണ്. ഇത് യഥാക്രമം സത്വഗുണം, തമോഗുണം, രജോഗുണം എന്നതിനെ പ്രതിനിധാനം ചെയ്യുന്നൂ. ഭഗവാൻ ത്രിഗുണാതീതൻ ആണെങ്കില്‍ ദേവി ത്രിഗുണാത്മികയാണ്. ഭഗവാൻ എന്നത് Conscious Energy യും ദേവി … Continue reading ദേവീ സങ്കല്പം… [32]

എന്താണ് ശിവലിംഗം…? [31]

സനാതന ധർമ്മം - 31 :: വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആരാധനാ വിഗ്രഹമാണ് ശിവലിംഗം. അന്യമതസ്ഥർ പുരുഷലിംഗത്തെ പൂജിക്കുന്നവർ എന്ന് അധിക്ഷേപിക്കുമ്പോഴും നമ്മിൽ പലർക്കും അതിനു ശരിയായൊരു വിശദീകരണം കൊടുക്കാന്‍ സാധിക്കാറില്ല. ലിംഗം എന്നാൽ അടയാളം. ശിവലിംഗം എന്നാൽ ശിവം ആയതിൻ്റെ അഥവാ മംഗളം ആയതിൻ്റെ അടയാളം. നമ്മിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമാണ് ആ മംഗളമായ ശിവം(ശിവൻ). നമ്മുടെ ശരീരത്തിൽ നിന്ന് ചൈതന്യം പോയാല്‍ പിന്നെ അതു ശവം ആയില്ലേ..... അമംഗളം ആയില്ലേ അത്‌? ശിവലിംഗത്തെ രൂപകല്പന … Continue reading എന്താണ് ശിവലിംഗം…? [31]

ശ്രീ മഹാവിഷ്ണു [30]

സനാതന ധർമ്മം - 30  :: ശ്രീ മഹാവിഷ്ണു നാലുകൈയ്യും നീല നിറവും ആയിനിൽക്കുന്ന മഹാവിഷ്ണുവിൻ്റെ രൂപം നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നതാണ്. എന്നാൽ ഈ നിറത്തിനും നാലു കൈക്കും അതിലിരിക്കുന്ന വസ്തുക്കൾക്കുമെല്ലാം നമ്മളോട് പലതും പറഞ്ഞു തരാനുണ്ട് എന്നു നമ്മൾ ഓർക്കാറില്ല. മഹാവിഷ്ണു എന്ന പേരുതന്നെ ശ്രദ്ധിക്കൂ. 'വ്യാപ്നോതി ഇതി വിഷ്ണു ' എന്നാണ് ഇതിനർത്ഥം. അതായത് വ്യാപിച്ചു കിടക്കുന്നതെന്തോ അത് വിഷ്ണു. ഈ ബ്രഹ്മാണ്ഡം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഈശ്വരനാണ് വിഷ്ണു. ആ അനന്തമായ വ്യാപ്തിയെ കാണിക്കാനാണ് … Continue reading ശ്രീ മഹാവിഷ്ണു [30]

അനന്തശയനം, തത്ത്വം [29]

സനാതന ധർമ്മം..29 :: അനന്തശയനം, തത്ത്വം. ഈ തത്ത്വത്തെ ഗ്രഹിച്ചാൽ ബ്രഹ്‌മാവ് ആരെന്നു നമുക്ക് മനസ്സിലാകും....അതുപോലെ നാം ആരെന്നും... ഒരിക്കൽ , അനന്തന്റെ മുകളില്‍ കിടക്കുന്ന ഭഗവാൻ ആദിനാരായണന്റെ നാഭിയിൽ നിന്നും പ്രകടമായ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവ് , ഈ പ്രപഞ്ചം മുഴുവന്‍ താനാണ് സൃഷ്ടിച്ചതെന്ന അഹങ്കാരത്തിൽ ഇരിക്കുമ്പോള്‍ നാരദർ അതു വഴി വന്നു. ആ സമയം നാരദരോട് ബ്രഹ്മാവ് പറയുകയാണ് 'ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത് ഞാനാണ് . നോക്കൂ എന്റെ മഹത്വം ' എന്ന്. … Continue reading അനന്തശയനം, തത്ത്വം [29]

ഈശ്വരൻ [28]

സനാതന ധർമ്മം...28 :: ഈശ്വരൻ നമ്മുടെ ഉള്ളിൽ പൂർണ്ണ ബോധമായി, ആത്മാവായി, നമ്മുടെ സത്തയായി നിലകൊള്ളുന്നു എന്നൊക്കെ പറയുമ്പോഴും ഹിന്ദുക്കൾ വളരെയധികം ദൈവങ്ങളെ ആരാധിക്കുന്നവരല്ലേ.... എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. സർവ്വപ്രപഞ്ചനിയാമകമായ ശക്തി വൈഭവം ഒന്നേഉള്ളൂ എന്നിരിക്കേ ഹിന്ദു ധർമ്മത്തിൽ ഇത്രയധികം ദേവതാ സങ്കല്പം എങ്ങിനെ ഉണ്ടായി...? സനാതന ധർമ്മത്തിൽ നമ്മുടെ ഋഷിവര്യന്മാർ സത്യമായത് ഒന്നേയുള്ളൂ എന്നു ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകനും അദ്വിതീയനുമായ ഈശ്വരൻ പരമാത്മാവാകുന്നു...ബ്രഹ്മമാകുന്നു.. ( പൂർണ്ണ ബോധശക്തി). ആ പരമാത്മാവിൽ സൃഷ്ടി, സ്ഥിതി,സംഹാരപ്രക്രിയകൾ ഒന്നും നടക്കുന്നില്ല. … Continue reading ഈശ്വരൻ [28]

എന്താണ് ഹിന്ദു [27]

സനാതന ധർമ്മം..27  :: "ഹിന്ദുധർമ്മം," "ഹിന്ദുമതം" എന്നെല്ലാം നാം പറയുമ്പോഴും നമ്മുടെ വേദശാസ്ത്രങ്ങളിൽ ഹിന്ദു എന്നൊരു ശബ്ദം തന്നെയില്ല. അതുകൊണ്ടു ഹിന്ദു എന്ന പദപ്രയോഗം തന്നെ തെറ്റാണെന്ന് ചിലർ വാദിക്കുന്നു. എന്താണ് ഹിന്ദു എന്ന് നമുക്കൊന്ന് നോക്കാം. ആചാര്യൻമാരിൽ നിന്ന് കേട്ടറിഞ്ഞതു ഞാൻ ഇവിടെ വിശദീകരിക്കാം. നമ്മുടെ വേദശാസ്ത്ര ഗ്രന്ഥങ്ങളിൽ ഹിന്ദു എന്നൊരു പദപ്രയോഗം വരുന്നതേയില്ല. സർവ്വമതങ്ങളുടെയും മാതാവായ സനാതനധർമ്മത്തിനു പ്രത്യേകിച്ചൊരു പേരിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, മറ്റൊരു ധർമ്മവും അന്നുണ്ടായിരുന്നില്ല എന്നത് തന്നെ. എന്നാൽ ഈ സനാതന … Continue reading എന്താണ് ഹിന്ദു [27]