ഞാൻ ഭാരതീയൻ [46]

ഞാനീ ഭാരതത്തിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. പ്രത്യേകിച്ചും ഹിന്ദു ആയതിൽ. ഒരു ഹിന്ദു ആയത് കൊണ്ടാണ് ഈ ഭാരതീയ സംസ്കാരത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും മനസിലാക്കാനും സാധിച്ചത്. ഒരു മനുഷ്യ മനസിന്റെ സംസ്കരണമാണ് ഈ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളിൽ കൂടി നടക്കുന്നത് എന്നാണ് എനിക്ക് കിട്ടിയ തിരിച്ചറിവ്. അതിൽ ഹിന്ദുക്കൾ എന്നോ അന്യമതസ്ഥർ എന്നോ ഒരു വിവേചനവും ഇല്ല. ഇവയിലെല്ലാം തന്നെ പ്രതിപാദ്യവിഷയം മനുഷ്യമനസ്സും ഈശ്വരനും പ്രകൃതിയും മാത്രമാണ്. പുരാണേതിഹാസങ്ങളിൽ ദേവാസുര യുദ്ധത്തേക്കുറിച്ച് പറയുന്നുണ്ട്. ആരാണ് ഈ ദേവാസുരൻമാർ...?? അതും … Continue reading ഞാൻ ഭാരതീയൻ [46]

പ്രേയസ്സും ശ്രേയസ്സും [45]

മാനവരാശിയുടെ മുൻപിൽ തുറന്നുകിടക്കുന്നത് രണ്ടുതരം ജീവിതരീതികളാണ്. ഒന്ന് ഭൗതികജീവിതം. മറ്റൊന്ന് ആത്മീയ ജീവിതം. ഭൗതിക ജീവിതരീതികൊണ്ട് നേടുന്നതിനെ പ്രേയസ്സെന്നും ആത്മീയത കൊണ്ട് നേടുന്നതിനെ ശ്രേയസ്സെന്നും പറയുന്നു. ഭാരതീയ സംസ്കാരം ഈ രണ്ടു വഴികളെക്കുറിച്ചും നമുക്ക് വേർതിരിച്ച് പറഞ്ഞുതരുന്നുണ്ട്. എന്നിട്ട് പറയുന്നു , ലൗകികകാര്യങ്ങളിലുള്ള ആഗ്രഹം നിമിത്തം മൂഢ ബുദ്ധികൾ പ്രേയസ്സിന്റെ വഴി സ്വീകരിക്കുന്നു. എന്നാൽ ധീരൻമാരായവർ പ്രേയസ്സിനെക്കാൾ ശ്രേയസ്സിന്റെ വഴി ശ്രേഷ്ഠമെന്നറിഞ്ഞ് അതു സ്വീകരിക്കുന്നു....എന്നു.. ലൗകിക വിഷയഭോഗങ്ങൾ കൊണ്ട് താൽക്കാലിക ഇന്ദ്രീയസുഖങ്ങൾ പ്രദാനം ചെയ്യപ്പെടുന്നതാണ് പ്രേയസ്സിന്റെ വഴി. … Continue reading പ്രേയസ്സും ശ്രേയസ്സും [45]

ശബരിമല യാത്രാ – വ്രതാചരണത്തിൻ്റെ ഗുണവശങ്ങൾ [44]

കാലങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിനുള്ള ചിട്ടവട്ടങ്ങൾ രൂപപ്പെടുത്തുമ്പോൾ അവിടത്തെ സ്ഥിതിഗതികളും അന്തരീക്ഷവും ഇന്നത്തെപോലെ ആയിരുന്നില്ല. വന്യമൃഗങ്ങൾ യഥേഷ്ടം വാഴുന്ന ഭയാനകമായ കാട്ടിൽ കൂടി മലകൾ താണ്ടിയുള്ള യാത്ര.... നടക്കുവാൻ ഒറ്റയടിപ്പാത മാത്രം... ആഹാരത്തിനു വേണ്ട സാധനങ്ങൾ ഇരുമുടി കെട്ടിനൊപ്പം ഏറ്റി കാൽനട യാത്രയിൽ സൗകര്യം കിട്ടുന്നിടത്ത് അടുപ്പ്കൂട്ടി ഇതൊക്കെ പാകം ചെയ്‍തു കഴിച്ചിരുന്ന കാലം. വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടം കൂട്ടമായി ഉറക്കെ ശരണം വിളിച്ചു കൊണ്ടാണ് ഭക്തർ പോയിരുന്നത്. ഒരു വീട്ടിൽ നിന്ന് ഒരാളെ പോകുന്നുള്ളൂ … Continue reading ശബരിമല യാത്രാ – വ്രതാചരണത്തിൻ്റെ ഗുണവശങ്ങൾ [44]

ശബരിമല യാത്ര – ശ്രീ ധർമ്മ ശാസ്താ [43]

പാലാഴിമഥന സമയത്ത് അമൃത് പൊന്തി വന്നപ്പോൾ അസുരന്മാർ അത് തട്ടിയെടുത്ത് കൊണ്ടു പോവുകയും അത് വീണ്ടെടുത്തു കിട്ടാൻ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചപ്പോൾ ഭഗവാൻ മോഹിനീ വേഷമെടുത്തു അസുരന്മാരെ സമീപിച്ചു തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്കു കൊടുക്കുകയും ചെയ്യുന്ന കഥ നമുക്കേവർക്കും അറിവുള്ളതാണല്ലോ. പിന്നീടൊരു സന്ദർഭത്തിൽ സാക്ഷാൽ പരമശിവന് വിഷ്ണവിന്റെ ആ മോഹിനീരൂപം ഒന്ന് കാണണമെന്നു് ആഗ്രഹമുണ്ടാകുകയും അതിൻ പ്രകാരം മോഹിനി ചമഞ്ഞു വന്ന വിഷ്ണുവിന് പുറകെ മോഹവിവശനായി ഓടുന്ന ശിവന്റെ ഒരു കഥ ഭാഗവതത്തിൽ ഉണ്ട്.'ശങ്കരമോഹനം' … Continue reading ശബരിമല യാത്ര – ശ്രീ ധർമ്മ ശാസ്താ [43]

ശബരിമല യാത്ര – ശ്രേയസ്സിലേക്കുള്ള വഴി [42]

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് ആത്യന്തികമായി രണ്ടുതരം വികാസം ആവശ്യമാണ്. ഒന്നു ഭൗതിക വികാസവും മറ്റൊന്ന് ആത്മീയ വികാസവും. ഭൗതിക വികാസം പ്രേയസ്സിന്റെ വഴിയിലുടെയും ആത്മീയ വികാസം ശ്രേയസ്സിന്റെ വഴിയിലൂടെയും നേടി എടുക്കണം. ഈ രണ്ടു വഴികളിലൂടെയും പരസ്പര പൂരകങ്ങളായി ഒരുവന് അവന്റെ ജീവിതത്തെ കൊണ്ടു പോകാൻ സാധിച്ചാൽ ആ ജന്മം സഫലമായി എന്നു പറയാം. എന്നാൽ നാം ഇന്നു കാണുന്നതോ..? എല്ലാവരും കാംക്ഷിക്കുന്നത് ശ്രേയസ്കരമായ ഒരു ജീവിതം ആണ്. പക്ഷെ ജീവിക്കുന്നത് മുഴുവൻ പ്രേയസ്സിലും. അതായത് തനിക്കു പ്രിയമായതിനെ … Continue reading ശബരിമല യാത്ര – ശ്രേയസ്സിലേക്കുള്ള വഴി [42]

പിതൃ തർപ്പണമന്ത്രം [41]

ഈ മന്ത്രത്തെക്കുറിച്ച് മനസ്സിലാക്കിയാൽ നമ്മളെന്തിനാണ് പിതൃതർപ്പണം (കർക്കിടക മാസം അമാവാസി നാൾ) ചെയ്യുന്നത് എന്നു. മനസ്സിലാകും... നാമെല്ലാം വിചാരിച്ചിരിക്കുന്നത് മരിച്ചുപോയ നമ്മുടെ പിതൃക്കൾക്ക് ബലി ഇട്ടില്ലെങ്കിൽ അവർക്ക് മുക്തി കിട്ടില്ല എന്നല്ലേ.... എന്നാൽ ആത്മീയമായി നമ്മൾ കാര്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് മുക്തി എന്നത് നാം ഓരോരുത്തരും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടേണ്ട അവസ്ഥയാണ്....മരണത്തിനുശേഷം അല്ല എന്നും. അതു നാം സ്വയം നേടണം മറ്റൊരാൾക്ക് നമുക്കത് നേടിത്തരുവാൻ സാധിക്കില്ല എന്നും മനസ്സിലാകുന്നത്... അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും, … Continue reading പിതൃ തർപ്പണമന്ത്രം [41]

ആത്മസാക്ഷാത്കാരം [40]

സനാതന ധർമ്മം - 40 :: "ആത്മസാക്ഷാത്കാരം" അഥവാ "ഈശ്വരപ്രാപ്തി" ഇതാണല്ലോ ഒരു ജീവന്റെ പരമമായ ലക്ഷ്യം. മനുഷ്യ ജീവിതം എന്ന് പറയുന്നത് അനുഭവങ്ങളുടെ ഒരു പരമ്പരയാണ്. ഇത് ഒന്നിന് പുറകെ ഒന്നായി സുഖ ദുഃഖങ്ങളായി വന്നും പോയും ഇരിക്കുന്നു. ശരീര മനോ ബുദ്ധികളിൽ അഹന്തയും ഭൗതീക വസ്തുക്കളിൽ മമതയും വെച്ചുപുലർത്തുന്ന ജീവൻ സംസാരമാകുന്ന സാഗരത്തിൽ ഉയർന്നു വരുന്ന ഈ സുഖദുഃഖ തിരമാലകളിൽപ്പെട്ടു പൊങ്ങിയും താണും ജീവിതം അനുഭവിച്ചു തീർക്കുന്നു. എന്നാൽ ഭഗവത് ഗീതയിൽ ഭഗവാൻ നമ്മോട് … Continue reading ആത്മസാക്ഷാത്കാരം [40]

ഭഗവത്ഗീത [39]

Image courtesy - https://www.bhagavad-gita.us/the-bhagavad-gita-in-audio-english

സനാതന ധർമ്മം - 39 :: ഭാരതീയ പൗരാണിക ശാസ്ത്രഗ്രന്ഥങ്ങളിൽ ഏതുകാലത്തും വളരെ പ്രസക്തിയുള്ള ഒരു ഗ്രന്ഥമാണ് ഭഗവത്ഗീത...എന്തെന്നാൽ മറ്റുപുരാണങ്ങൾ എല്ലാം ധർമ്മത്തെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം പല മഹാത്മാക്കളും നമുക്കായി എഴുതിവെച്ചിരിക്കുന്നതാണ്..എന്നാൽ ഭഗവത്ഗീത സാക്ഷാൽ ഭഗവാൻതന്നെ നേരിട്ടു ആർജ്‌ജുനനെ പ്രതീകമാക്കിനിർത്തി മാനവരാശിക്ക് നൽകുന്ന വിലപ്പെട്ട ഉപദേശങ്ങൾ ആണ്....ഗീതയിൽ ആകെ 700 ശ്ലോകങ്ങൾ ഉള്ളതിൽ ധൃതരാഷ്ട്രർ ഒരു ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ..(ഒരു ശ്ലോകം)..ബാക്കിയുള്ളതിൽ 40 ശ്ലോകം സഞ്ജയൻ ധൃതരാഷ്ട്രക്കു പറഞ്ഞുകൊടുക്കുന്നതായും 85 ശ്ലോകങ്ങൾ ആർജ്‌ജുനന്റെ പരിദേവനങ്ങളും ചോദ്യങ്ങളും … Continue reading ഭഗവത്ഗീത [39]

മന്ത്രം [38]

സനാതനധർമ്മം....38 :: നമ്മുടെ ഋഷീശ്വരന്മാർ വിശാലമായൊരു കാഴ്ചപ്പാടോടെ ഉണ്ടാക്കിയിട്ടുള്ളതാണ് വേദ മന്ത്രങ്ങൾ...അവർ ഈശ്വരനെ...പ്രകൃതിശക്തികളെയെല്ലാം ആരാധിച്ചിരുന്നത് ഈ മന്ത്രങ്ങളിലൂടെയാണ്. "മനനാൽ ത്രായതെ ഇതി മന്ത്ര:" എന്നാണ് അവർ പറയുന്നത്...അതായത് മനസ്സിനെ ഉയർത്തുന്നത്...രക്ഷിക്കുന്നത്...മനസ്സിനും അപ്പുറത്തേക്കു ..ഈശ്വരീയതയിലേക്കു നമ്മെ നയിക്കുന്നത് ഇതൊക്കെ ആണ് ഈ മന്ത്രജപത്തിന്റെ ഗുണം എന്നു സാരം.. മന്ത്രം എന്നത് sound energy ആണ്..energy എപ്പോഴും ചക്രമായി(cycle) ആയി കറങ്ങിക്കൊണ്ടിരിക്കുന്നു.നിരന്തരമായ മന്ത്രജപം നമ്മുടെ ചുറ്റും ഒരു എനർജി വലയം തന്നെ സൃഷ്ടിക്കുന്നു..അതു വികസിച്ചു അന്തരീക്ഷവും നിറയുന്നു...ഈ +ve energy … Continue reading മന്ത്രം [38]

ശരീരം പ്രകൃതി [37]

സനാതനധർമ്മം - 37 :: നാം എല്ലാവരും തന്നെ നടക്കുന്ന ഓരോ പ്രപഞ്ചമാണ്. എന്തെന്നാൽ ഈ പ്രപഞ്ചത്തെ പ്രപഞ്ചശക്തിയാക്കി തീർത്തതാരോ അത് തന്നെയാണ് നമ്മെ നാം ആക്കിതീർത്തിരിക്കുന്നതും. പ്രപഞ്ചത്തിലുള്ള ഓരോ കണികയും അംശവും നമ്മിലുമുണ്ട്. അതുകൊണ്ട്തന്നെ ഈശ്വരനെ അറിയാൻ നാം പുറത്തു എങ്ങും അലയേണ്ടതില്ല. നമ്മിലേക്ക്‌ തന്നെ ഒന്ന് സഞ്ചരിച്ചാൽ മതി. നാം ലോകത്തിലെ അത്ഭുതങ്ങൾ എന്ന് പറഞ്ഞു പലതും കാണാൻ പോകുന്നു. അതൊക്കെ മനുഷ്യ നിർമ്മിതവും ആണ്. എന്നാൽ നമ്മുടെ ഉള്ളിലേക്കൊന്നു ശ്രദ്ധിച്ചു നോക്കൂ. നമ്മുടെ … Continue reading ശരീരം പ്രകൃതി [37]