ശാപവും അനുഗ്രഹവും [57]

എന്താണ് ശാപം...??? എന്താണ് അനുഗ്രഹം...??? നാം അതു തിരിച്ചറിയണം. നമ്മുടെ കുട്ടികൾക്കും ഇതേക്കുറിച്ചു പറഞ്ഞു മനസ്സിലാക്കികൊടുക്കണം. നമ്മൾ സിനിമയിലൊക്കെ കാണുന്നതുപോലെ ഒരാളും കമണ്ഡലുവിൽ വെള്ളവുമായി നടക്കുന്നില്ല നമ്മളെ ശപിക്കാൻ... ഈശ്വരനും നമ്മളെ ശപിക്കില്ല.. നമ്മുടെ തന്നെ കർമ്മങ്ങളാണ് ശാപമായും അനുഗ്രഹമായും നമുക്ക് വന്നു ഭവിക്കുന്നത്. പ്രപഞ്ചം എന്നത് ഊർജ്ജപ്രവാഹമാണ് . ഈ ഊർജ്ജം അനുകൂലമായും പ്രതികൂലമായും വരും. അതിനാണ് പോസിറ്റീവ് എനർജി എന്നും നെഗറ്റീവ് എനർജി എന്നും പറയുന്നത്. നമുക്ക് ഈ സൂക്ഷ്മതയെ ദർശിക്കാനുള്ള കഴിവില്ല. ഇപ്പറഞ്ഞ … Continue reading ശാപവും അനുഗ്രഹവും [57]

അന്നദാദാസുഖീഭവ: [56]

നാം ആഹാരത്തിന് മുൻപിൽ വന്നിരിക്കുമ്പോൾ പറയേണ്ട ഒരു മന്ത്രമാണിത്..എന്നിട്ടുവേണം ആഹാരം കഴിച്ചുതുടങ്ങാൻ...എന്താണിതിന്റെ അർത്ഥം..??? ഈ ആഹാരം എനിക്ക് കഴിക്കാനായി എന്റെ മുന്പിലെത്തിച്ചത് ആരാണോ..അവർ സുഖമായിരിക്കട്ടെ.. എന്നാണ്..ആരാണ് നമുക്കിത് തന്നത്...നമ്മൾ കുട്ടികളോട് അതേപ്പറ്റി ചോദിച്ചാൽ അമ്മയാണ് തന്നതെന്നു പറയും...വലിയവരാണെങ്കിൽ ഉത്തരം പലതാകും...'അമ്മ, ഭാര്യ, മകൾ, മരുമകൾ, വേലക്കാരി, ഹോട്ടൽ ജീവനക്കാർ...ഇങ്ങനെ പലതും...എന്നാൽ സത്യത്തിൽ അവർ മാത്രമാണോ ആ ആഹാരം നമ്മുടെ മുൻപിൽ എത്താൻ കാരണം...നാം പുറകോട്ടു പുറകോട്ടൊന്നു ചിന്തിച്ചു നോക്കണം..വീട്ടിൽ ഭക്ഷണം പാകം ചെയ്യണമെങ്കിൽ അതിനുവേണ്ട സാധങ്ങൾ വീട്ടിൽ … Continue reading അന്നദാദാസുഖീഭവ: [56]

ജ്ഞാനസേവാ [55]

യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് "ജ്ഞാനയജ്ഞം" അഥവാ "ജ്ഞാനസേവ". എന്തെന്നാൽ ഗോ സേവ , ഭൂസേവ എന്നിവ ശാരീരികമായും ദീനസേവ , മാതൃപിതൃ സേവ എന്നിവ മാനസികമായും നമ്മെ ഉയർത്തുമ്പോൾ ഈ ജ്ഞാനസേവ നമ്മെ ബുദ്ധിപരമായി ഉയർത്തി ഭഗവത് പദത്തിൽ എത്തിക്കുന്നു. നമ്മുടെ സംസ്കാരം ഗുരുശിഷ്യ പരമ്പരയുടെതാണ്. നമ്മുടെ പൂർവികർ കഠിനമായ സാധനയിലൂടെ , തപസ്സിലൂടെയെല്ലാം ആർജ്ജിച്ച അറിവുകളാണ് വേദങ്ങൾ.. വേദങ്ങളുടെ സാരാംശത്തെ ഉപനിഷത്തുകളായും, വേദതത്ത്വങ്ങളെ കഥകളുടെ രൂപത്തിൽ ഇതിഹാസ പുരണങ്ങളായും മറ്റും അവർ രചിച്ചു വെച്ചിട്ടുണ്ട് … Continue reading ജ്ഞാനസേവാ [55]

മാതൃ പിതൃ സേവാ [54]

മാതൃ ദേവോ ഭവ: പിതൃ ദേവോ ഭവ: ഇതാണ് ഭാരതീയസംസ്കാരം..!!! മാതാപിതാക്കളെ ദൈവതുല്യമായി കണ്ടു പൂജിച്ച് ആരാധിച്ചിരുന്ന ഒരു സംസ്കാരം..! പലതരം ജന്മങ്ങൾ കഴിഞ്ഞിട്ടാണ് നമുക്കൊരു മനുഷ്യജന്മം കിട്ടുന്നത് .എല്ലാ ജന്മങ്ങളിലും വെച്ച് ശ്രേഷ്ഠമായതാണീമനുഷ്യജന്മം.. എന്തെന്നാൽ മനുഷ്യനു മാത്രമേ വിവേകബുദ്ധി ഉള്ളൂ. ആ വിവേകബുദ്ധി കൊണ്ടാണ് നമ്മൾ ആത്മീയജ്ഞാനം നേടി ഭഗവാനെ അറിയുന്നതും അനുഭവിക്കുന്നതും എല്ലാം. അങ്ങനെ ഭഗവാനിലേക്ക് ഉയരുന്ന ശ്രേഷ്ഠമായ ഒരു ജന്മം നൽകിയ നമ്മുടെ മാതാപിതാക്കളെ കാണപ്പെട്ട ഈശ്വരനായിത്തന്നെ കരുതി സ്നേഹിച്ചാദരിക്കുമ്പോൾ ..അവിടെ യഥാർത്ഥ … Continue reading മാതൃ പിതൃ സേവാ [54]

ദീനസേവ [53]

ലോകത്തിലുള്ള എല്ലാവരും ഒരുപോലെ ബുദ്ധിയും ശക്തിയും കഴിവും ആരോഗ്യവും എല്ലാം ഉള്ളവരല്ല. ഈ ഗുണങ്ങളെല്ലാം തികഞ്ഞവരായി വളരെ കുറച്ചുപേരെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. പലരിലും ഈ കഴിവുകൾ കൂടിയും കുറഞ്ഞുമിരിക്കും. ഇനി ഒരു കഴിവും ഇല്ലാതെ വളരെ ദീനരായുള്ളവരെയും നമുക്ക് കാണാം. അങ്ങനെയുള്ളവരെ ഇന്ന് ലോകം വളരെ അവജ്ഞയോടെയാണ് നോക്കി ക്കാണുന്നത്.. നമ്മുടെ ആചാര്യന്മാർ പറയുന്നു, ക്ഷേത്രത്തിലുള്ള വിഗ്രഹത്തിൽ പാലൊഴിച്ച് അഭിഷേകം ചെയ്യുമ്പോഴും ഭഗവാൻ സന്തോഷിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ ദീനനായ ഒരാളെ … Continue reading ദീനസേവ [53]

ഭൂസേവാ [52]

ഭൂമിയെ ലക്ഷ്മിദേവി ആയിട്ടാണ് നമ്മുടെ ഋഷീശ്വരന്മാർ കണ്ടിരുന്നത്. അതിനാൽ അവർ രാവിലെ എഴുന്നേൽക്കുന്നത് തന്നെ 'വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ' എന്നൊരു പ്രാർത്ഥനയോടെ ആയിരുന്നു. പാദംകൊണ്ട് ചവിട്ടി നടക്കുന്നതിനു പോലും ക്ഷമ ചോദിച്ചിരുന്ന ഒരു സംസ്കാരം.! ആ ഒരു സംസ്കാരത്തിൽ നിന്നും ഇന്ന് നമ്മൾ എത്രത്തോളം എത്തി എന്ന് ചിന്തിക്കേണ്ടതാണ്.നമുക്ക് ജീവിക്കാൻ ഇടം തന്ന ഭൂമി...നമുക്ക് വളരാനുള്ള ആഹാരം വിളയിക്കുന്ന ഭൂമി..ഇതെല്ലാം നമ്മുടെ പൂർവികരെ സംബന്ധിച്ചിടത്തോളം ആദരിക്കപ്പെടേണ്ടത് തന്നെയാണെന്നുള്ള തിരിച്ചറിവ്‌ ഉണ്ടായിരുന്നു.... അതുപോലെ ഭഗവാൻ കാളിയമർദ്ദനം എന്ന … Continue reading ഭൂസേവാ [52]

പഞ്ചയജ്ഞങ്ങൾ [51]

നമ്മുടെ പൂർവികർ പണ്ട് ജീവിച്ചിരുന്നത് ഒരു യജ്ഞ സംസ്കാരത്തിലായിരുന്നു. അവരുടെ നിത്യനിദാന കർമ്മങ്ങൾ എല്ലാം തന്നെ യജ്ഞത്തിൽ അധിഷ്ഠിതമായിരുന്നു. അതായത് അവരുടെ ജീവ സന്ധാനത്തിന് ഏതെല്ലാം ആളുകൾ.. വസ്തുക്കൾ.. ഉപകരിക്കുന്നുവോ അവയ്ക്കെല്ലാം തന്നെ പ്രത്യുപകാരവും ചെയ്തു ജീവിക്കുന്ന ഒരു ജീവിതം. പ്രത്യുപകാരം ചെയ്യാത്ത ജീവിതം ഋണബാധ്യതകൾ ഉണ്ടാക്കും എന്നും അതു തങ്ങളെ വീണ്ടും വീണ്ടും ഉള്ള ജന്മങ്ങളിലേക്ക് നയിക്കും എന്നും അവർക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ധർമ്മത്തിൽ ഊന്നിയ ഒരു യജ്ഞകർമ്മ സംസ്കാരത്തിലാണ് അവർ ജീവിച്ചിരുന്നത്. അവരുടെ ജീവിതത്തിലെ അഞ്ച് … Continue reading പഞ്ചയജ്ഞങ്ങൾ [51]

മനുഷ്യജന്മം ശ്രേഷ്ഠജന്മം [50]

എന്തുകൊണ്ട് മനുഷ്യജന്മം മറ്റു ജന്മങ്ങളിൽ വെച്ച് ശ്രേഷ്ഠജന്മം ആണെന്ന് പറയുന്നു ...???? പലതരം സൃഷ്ടികൾ നടത്തിയിട്ടും ബ്രഹ്‌മാവിനു സന്തോഷം ഉണ്ടായില്ല. ഒടുവിൽ മനുഷ്യനെ സൃഷ്ടിച്ചു. അപ്പോൾ ബ്രഹ്മാവു സന്തുഷ്ടനായി. കാരണം, ബ്രഹ്‌മാവലോകനത്തിന് സമർത്ഥമായ ജന്മമാണ് മനുഷ്യന്റെത്.. മറ്റു സൃഷ്ടികളെല്ലാം തന്റെ വാസനയ്ക്ക് അനുസരിച്ചുളള ജീവിതം തുടരുമ്പോൾ മനുഷ്യനു മാത്രമേ തന്റെ വാസനാ സഞ്ജയങ്ങളായ ചിന്താധാരയെ പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി മാറ്റി ശ്രേഷ്ഠമായ ഒരു തലത്തിലേക്ക് ഉയർത്താനും ജീവിതത്തെ അർത്ഥപൂർണ്ണമാക്കാനും സാധിക്കുകയുള്ളൂ. എന്നാൽ അതിനും ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്ന് ശ്രീ … Continue reading മനുഷ്യജന്മം ശ്രേഷ്ഠജന്മം [50]

മനുഷ്യജന്മം, നാല് ആശ്രമങ്ങൾ [49]

ഒരു ജീവന് മനുഷ്യ ജന്മം കിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്‌. എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം അത്ര വന്നു പിറന്നു സുകൃതത്താൽ.. എന്ന് പൂന്താനം എന്ന ഭക്ത കവി ജ്ഞാനപ്പാനയിൽ എഴുതിവെച്ചിട്ടുണ്ടല്ലോ. അങ്ങനെയുള്ള സുകൃതികൾക്കേ അറിയുകയുള്ളൂ നാം ഏതെല്ലാം ജന്മങ്ങളിൽ കൂടി കടന്നു വന്നിട്ടാണ് ഒരു സുകൃതം എന്നോണം മനുഷ്യ ജന്മത്തിലേക്ക് എത്തുന്നത് എന്ന്. കല്ലായും പുല്ലായും പൂവായും പുഴുവായും മരമായും മൃഗമായും എല്ലാം പരശ്ശതം ജന്മങ്ങൾക്ക് ശേഷമാണ് നമുക്കൊരു മനുഷ്യശരീരം കിട്ടുന്നത്. അങ്ങനെ കിട്ടുന്ന മനുഷ്യജന്മത്തെ … Continue reading മനുഷ്യജന്മം, നാല് ആശ്രമങ്ങൾ [49]

നമ്മുടെ ഭാരതം [48]

Image courtesy - https://www.bhagavad-gita.us/the-bhagavad-gita-in-audio-english

ഭാരതം സത്യാന്വേഷികളുടെ നാടാണ്. അതായത് ആത്മാന്വേഷകരുടെ നാട്. ഭാരതം എന്ന പേരിന് അർത്ഥംതന്നെ അതാണ്.. 'ഭാ' എന്നാൽ പ്രകാശം, അറിവ് .... അതിൽ രതിയുള്ള രാജ്യം ഭാരതം. ആ അറിവിൽ രമിക്കുന്നവൻ ഭാരതീയനും. എത്ര അർത്ഥവത്തായ നാമം. അതുകൊണ്ടുതന്നെ നമ്മുടെ ഭാരതം അറിവിന്റെ നാടാണ്, വേദങ്ങളുടെ നാടാണ് എന്നു അഭിമാനപുരസ്സരം നമുക്ക് പറയാം. നമ്മുടെ വേദങ്ങളിൽ പ്രതിപാദിക്കാത്ത ഒരു വിഷയവും ഇല്ലതന്നെ. നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ശ്രീമദ് ഭാഗവതം അതിന്റെ അർത്ഥത്തോട് കൂടി കേൾക്കാൻ എനിക്ക് … Continue reading നമ്മുടെ ഭാരതം [48]