ശാപവും അനുഗ്രഹവും [57]

എന്താണ് ശാപം…??? എന്താണ് അനുഗ്രഹം…??? നാം അതു തിരിച്ചറിയണം.

നമ്മുടെ കുട്ടികൾക്കും ഇതേക്കുറിച്ചു പറഞ്ഞു മനസ്സിലാക്കികൊടുക്കണം. നമ്മൾ സിനിമയിലൊക്കെ കാണുന്നതുപോലെ ഒരാളും കമണ്ഡലുവിൽ വെള്ളവുമായി നടക്കുന്നില്ല നമ്മളെ ശപിക്കാൻ… ഈശ്വരനും നമ്മളെ ശപിക്കില്ല.. നമ്മുടെ തന്നെ കർമ്മങ്ങളാണ് ശാപമായും അനുഗ്രഹമായും നമുക്ക് വന്നു ഭവിക്കുന്നത്.

പ്രപഞ്ചം എന്നത് ഊർജ്ജപ്രവാഹമാണ് . ഈ ഊർജ്ജം അനുകൂലമായും പ്രതികൂലമായും വരും. അതിനാണ് പോസിറ്റീവ് എനർജി എന്നും നെഗറ്റീവ് എനർജി എന്നും പറയുന്നത്. നമുക്ക് ഈ സൂക്ഷ്മതയെ ദർശിക്കാനുള്ള കഴിവില്ല. ഇപ്പറഞ്ഞ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും വെള്ളത്തിൽ ഉണ്ടാക്കുന്ന വ്യത്യാസം ഞാൻ ഒരു ക്യാമ്പിൽ അറ്റൻഡ് ചെയ്തപ്പോൾ മനസ്സിലാക്കി.ശബ്ദം ഒരു ഊർജ്ജമാണല്ലോ. നല്ല വാക്കുകൾ ഉണ്ടാക്കുന്ന +ve ഊർജ്ജവും ചീത്ത വാക്കുകൾ ഉണ്ടാക്കുന്ന -ve ഊർജ്ജവും അതിൽ വരുത്തുന്ന വ്യത്യാസം ,അവർ ചില ഉപകരണങ്ങളിൽ കൂടി ഒരു സ്ക്രീനിൽ പ്രതിഫലിപ്പിച്ച് കാണിച്ചുതന്നു.. ഇതൊക്കെ മോഡേൺ ടെക്നോളജി…

നമ്മുടെ കാരണവന്മാർ പറയും ..പൂക്കാത്ത… കായ്ക്കാത്ത മരങ്ങൾ ഉണ്ടെങ്കിൽ അതിനടുത്തുപോയി സ്നേഹത്തോടെ കുറച്ച് വർത്താനം പറഞ്ഞു കഴിഞ്ഞാൽ അത് വേഗം പൂക്കും എന്ന്. അതുപോലെ തന്നെ മുറിച്ചു കളയണം എന്ന് വിചാരിക്കുന്ന മരത്തിന്റെ അടുത്ത് ചെന്ന് കുറേ ശാപവാക്കുകൾ പറഞ്ഞാൽ മതി. അതു തനിയെ ക്ഷയിച്ചുകൊള്ളുമെന്നും…ഇതിൽനിന്നുതന്നെ നല്ലവക്കിന്റെയും ചീത്തവക്കിന്റെയും ഗുണം മനസ്സിലാവില്ലേ.. എല്ലാ സൃഷ്ടികളിലും ജലം അല്ലേ കൂടുതലും. അതുകൊണ്ടുതന്നെ ജലത്തിൽ വരുന്ന വ്യത്യാസം സൃഷ്ടിയിലും അനുഭവപ്പെടുമായിരിക്കും. മാത്രമല്ല ചെടികൾക്കും മനസ്സുണ്ടെന്നു നമ്മുടെ ശാസ്ത്രജ്ഞന്മാർകണ്ടുപിടിച്ചതല്ലേ..ഈ മനസ്സിലും ഈ നല്ല വാക്കും ചീത്തവാക്കും വ്യത്യാസം ഉണ്ടാക്കും…മനസ്സും ഊർജ്ജം തന്നെയല്ലേ..

ഇനി കാര്യത്തിലേക്ക് വരാം . നമ്മിലേക്ക് ഊർജ്ജം ഒഴുകുന്നത് എപ്പോഴും താഴേക്കാണ്.. വെള്ളം ഒഴുകുന്ന പോലെ. ..ഈശ്വരനില്നിന്നും നമ്മിലേക്ക് ആ ഊർജ്ജം ഒഴുകിയെത്തുന്നു..അതുപോലെ പ്രായം കൊണ്ടും സ്ഥാനം കൊണ്ടും അറിവുകൊണ്ടും തന്നിൽ നിന്നും ഉയർന്നു നിൽക്കുന്നവരിൽനിന്നു നമ്മളിലേക്ക് ആ ഊർജ്ജം ഒഴുകിയെത്തും…ഇതെല്ലാം ഒരുതരം ഗുരുത്വാകർഷണ ശക്തി തന്നെയാണ്…അതുകൊണ്ടാണ് നമ്മുടെ പൂർവികർ ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഗുരുത്വം വേണം എന്നൊക്കെ പറയുന്നത്… മാതാപിതാക്കളെ.. പ്രായമായവരെ.. ഗുരുക്കന്മാരെ ഒക്കെ നാം ബഹുമാനിക്കാനും സ്നേഹിച്ചാദരിക്കാനും പഠിച്ചില്ലെങ്കിൽ ഗുരുത്വദോഷം ഉണ്ടാകും എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ..ഇതാരും മനപ്പൂർവം ചെയ്യുന്നതല്ല…നമ്മുടെ പ്രവർത്തികൾ അവരെ ദുഃഖിപ്പിച്ചാൽ അവരില്നിന്നും ഒരു _ve എനർജി നമ്മളിലേക്കൊഴുകും…അതു നമുക്ക് ശാപമായി വരും..എന്നാൽ അവരോടൊക്കെ നല്ല രീതിയിൽ പെരുമാറി അവർക്ക് സന്തോഷം കൊടുക്കുമ്പോൾ അവരിൽനിന്നും നമ്മിലേക്കെത്തുന്നത് ഒരു +ve എനിർജിയാകും..അതു നമുക്ക് അനുഗ്രഹമായി ഭവിക്കുകയും ചെയ്യും..അതാണ് പറഞ്ഞതു ശാപവും അനുഗ്രഹവും ആരും തരുന്നതല്ല… മറിച്ച് നമ്മൾ കർമ്മംകൊണ്ടു സ്വയം നേടുന്നതാണെന്നു….ഇന്നത്തെ തലമുറയ്ക്ക് ഒട്ടും അറിയാത്തൊരു കാര്യമാണിത്..എന്നാൽ അതിന്റെ തിക്തഫലം ആലോചിക്കുമ്പോൾ ഈ അറിവ് എല്ലാവരിലേക്കും എത്തണം എന്നാഗ്രഹിക്കുന്നു..കഴിഞ്ഞദിവസം ന്യൂസിൽ കണ്ടു..ഒരു മകൻ മദ്യം വാങ്ങാനുള്ള കാശിനുവേണ്ടി അച്ഛനെ കൊന്നു എന്നു…ആ അച്ഛന്റെ മനസ്സിൽക്കൂടി ആ നേരം കടന്നുപോയ വേദന…അതിന്റെ പാപഫലം ആ മകൻ എത്ര ജന്മങ്ങളിൽക്കൂടി അനുഭവിച്ചുതീർക്കണം..???

“തല്ലു കൊണ്ടു വളരാത്തവൻ തല്ലുകൊള്ളിയാകും.”(വീട്ടിൽനിന്നും ശരിയായ ശിക്ഷണം കിട്ടിയില്ലെങ്കിൽ സമൂഹത്തില്നിന്നും അവനു തിരിച്ചടി വരും.)
“ഒന്നേ ഉള്ളെങ്കിലും ഉലക്ക കൊണ്ടടിക്കണം”(ഒന്നല്ലേ ഉള്ളൂ എന്നുവിചാരിച്ചു കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു വഷളാക്കരുതെന്നു)
ഇതൊക്കെ പണ്ടത്തെ പഴംചൊല്ലു കളാണ്.. ഇതിനർത്ഥം മക്കളെ തല്ലിയെ വളർത്താവൂ എന്നല്ല…തെറ്റു കണ്ടാൽ ശിക്ഷ കൊടുത്തുതന്നെ നേരായവഴിക്കു കൊണ്ടുവരണം എന്നാണ്..എന്നാൽശിക്ഷിക്കുന്നത് വ്യക്തിയെ അല്ല…പ്രവർത്തിയെ ആണ്…ധർമ്മമാണതിനു ആധാരം..പ്രവർത്തി ശരിയായാൽ വ്യക്തിയും ശരിയായി…നമ്മുടെ രാമായണം ഒക്കെ പഠിപ്പിക്കുന്നത് ഈ ധർമ്മ ചിന്തകളാണ്..

മൂല്യങ്ങൾക്ക് യാതൊരു വിലയുമില്ലാത്ത കാലമാണിത്…അതുകൊണ്ടുതന്നെ ധർമ്മം എന്നത് കണികാണാനില്ല … എന്നെപ്പോലെ വയസ്സായവരൊക്കെ കേട്ടു വളർന്ന വിവേകം ,തിരിച്ചറിവ് ,ഗുരുത്വം എന്നിവയെ ക്കുറിച്ചൊക്കെ ഈ പുതിയ തലമുറയും ഒന്നു മനസ്സിലാക്കിയെങ്കിൽ..!!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s