നാം ആഹാരത്തിന് മുൻപിൽ വന്നിരിക്കുമ്പോൾ പറയേണ്ട ഒരു മന്ത്രമാണിത്..എന്നിട്ടുവേണം ആഹാരം കഴിച്ചുതുടങ്ങാൻ…എന്താണിതിന്റെ അർത്ഥം..???
ഈ ആഹാരം എനിക്ക് കഴിക്കാനായി എന്റെ മുന്പിലെത്തിച്ചത് ആരാണോ..അവർ സുഖമായിരിക്കട്ടെ.. എന്നാണ്..ആരാണ് നമുക്കിത് തന്നത്…നമ്മൾ കുട്ടികളോട് അതേപ്പറ്റി ചോദിച്ചാൽ അമ്മയാണ് തന്നതെന്നു പറയും…വലിയവരാണെങ്കിൽ ഉത്തരം പലതാകും…’അമ്മ, ഭാര്യ, മകൾ, മരുമകൾ, വേലക്കാരി, ഹോട്ടൽ ജീവനക്കാർ…ഇങ്ങനെ പലതും…എന്നാൽ സത്യത്തിൽ അവർ മാത്രമാണോ ആ ആഹാരം നമ്മുടെ മുൻപിൽ എത്താൻ കാരണം…നാം പുറകോട്ടു പുറകോട്ടൊന്നു ചിന്തിച്ചു നോക്കണം..വീട്ടിൽ ഭക്ഷണം പാകം ചെയ്യണമെങ്കിൽ അതിനുവേണ്ട സാധങ്ങൾ വീട്ടിൽ എത്തണം..അതിനു നമ്മുടെ കൈയ്യിൽ കാശു വേണം..കാശു വേണമെങ്കിൽ ജോലി വേണം…അപ്പോൾ നമുക്ക് ജോലി തന്നവരോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകും..
ഇനി കാശുണ്ടെങ്കിൽ ഭക്ഷ്യവസ്തുക്കൾ കിട്ടണം എന്നുണ്ടോ.??..ഇല്ല..അതിന്റെ ലഭ്യത ഉണ്ടാകണം…അതിനു അവ കൃഷി ചെയ്തുണ്ടാക്കണം…കൃഷി ചെയ്യാൻ അറിയാവുന്ന ആളുകൾ വേണം…അതിലുപരി അതിനുവേണ്ട വിത്തു,ഭൂമി,ജലം,വളം ഇവയെല്ലാം യഥേഷ്ടം ഉണ്ടാകണം..അതിനു പ്രകൃതി കനിയണം… എന്താണ് ഈ പ്രകൃതി..???
ഭഗവാൻ ഭഗവത്ഗീതയിൽ പറയുന്നു..
ഭൂമിരാപോനലോ വായു
ഖം മനോ ബുദ്ധിരേവ ച
അഹങ്കാരമിദീയം മേ
ഭിന്നാ പ്രകൃതിരഷ്ടതാ..
ഭൂമി,ആപ്.. ജലം,അനലൻ..അഗ്നി അഥവാ ചൂട്,പ്രാണവായു,എന്തിനും ഇടം കൊടുക്കുന്ന ആകാശം,അതുപോലെ (കൃഷി ചെയ്യുന്നവന്റെ) മനസ്സ്,ബുദ്ധി,അഹങ്കാരം…ഇവയെല്ലാംതന്നെ എന്റെ തന്നെ അതായത് ഭഗവാന്റെ പ്രകൃതിയാണെന്നു…ഇങ്ങനെ നമ്മൾ ആഹാരം കിട്ടുന്നതിന്റെ കാരണം അന്വേഷിച്ചു പുറകോട്ടു പുറകോട്ടുപോയാൽ നാം ചെന്നെത്തുന്നത് എവിടെയാണ്.???.ഓരോ ജീവനെയും തന്റെ തന്നെ അംശമായി ജനിപ്പിക്കുകയും അവയുടെ ജീവിതത്തിനാവശ്യമായ സകലതും ഈ ഭൂമിയിൽ ഒരുക്കിവെച്ചിരിക്കുന്നതുമായ ആ അനന്ത ശക്തിയുടെ കാരുണ്യത്തിന്റെ മുന്പിലല്ലേ ???..ഒന്നു ചിന്തിച്ചു നോക്കൂ. നമുക്കത് കുറച്ചുകൂടി തെളിഞ്ഞു മനസ്സിലാകണമെങ്കിൽ നമ്മിലേക്ക് തന്നെ ഒന്നു ശ്രദ്ധിച്ചാൽ മതി..നാം എങ്ങനെ ജനിച്ചു..അമ്മയുടെ ഗർഭപാത്രത്തിൽ എങ്ങനെ എത്തി? അവിടെ ഇത്ര കൃത്യമായി നമ്മുടെ ശരീരത്തെ ആര് രൂപപ്പെടുത്തി? കൃത്യമായ സമയത്തു ആരു പുറത്തെത്തിച്ചു? സ്വയമേവ യാതൊരു ശക്തിയുമില്ലാത്ത ആ അവസ്ഥയിൽ അമ്മയുടെ മടിയിൽ ഇരുന്നുതന്നെ നമ്മുടെ വളർച്ചക്ക് ആവശ്യമായ പോഷകാഹാരമായ ആ സ്തന്യം ആരാണ് അമ്മയിൽ നിറച്ചു വെച്ചത്?
ഇതിനെല്ലാത്തിനും നമുക്കൊരു ഉത്തരമുണ്ടാകും.. ഇതൊക്കെ പ്രകൃതിയല്ലേ…ന്നു..
ആ പ്രകൃതി എന്താണെന്ന് പറഞ്ഞുകഴിഞ്ഞല്ലോ..അപ്പോൾ നാം ഓരോ നിമിഷവും കടപ്പെട്ടിരിക്കുന്നത് ആരോടാണ്..ഈശ്വരനോട് മാത്രം..അല്ലെ..???
എന്നാൽ നമ്മുടെ അഹങ്കാരം നിറഞ്ഞ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നമ്മുടെ കണ്ഠത്തിൽ നിന്നും നന്ദി സൂചകമായി,ആദരസൂചകമായി #ഭഗവാനേ എന്നൊരു വിളി വന്നിട്ടുണ്ടോ… നമ്മുടെ അസ്തിത്വത്തിന്നാധാരമായ ഈശ്വരനെ എന്നു നാം മറന്നോ അന്ന് മുതൽ തുടങ്ങി നമ്മുടെ നാശവും..സ്വാർഥതയുടെ ഫലമായ അഴിമതിയും പ്രകൃതി ചൂഷണവും എല്ലാമായി…. ഇനിയെങ്കിലും ഇതെല്ലാം ഒന്നു തിരിച്ചറിഞ്ഞു,സ്വാർഥത വെടിഞ്ഞു ,നന്ദിയും കൃതജ്ഞതയും ഉള്ളവരായി നമ്മുടെ നിലനിൽപ്പിന്നവശ്യമായ ആഹാരവും ശുദ്ധജലവും പ്രണവായുവും എല്ലാം കനിഞ്ഞു നൽകുന്ന പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാൻ ഈശ്വരന്റെ സന്തതികളായ മനുഷ്യകുലം പഠിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു..ആശംസിക്കുന്നു..
അന്ന് സന്തോഷത്തിന്റെ…. സമൃദ്ധിയുടെ… പൊൻതിരിവെട്ടം ഭൂമിയിൽ തെളിയുകയും ചെയ്യും….
തുടരും..