യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് “ജ്ഞാനയജ്ഞം” അഥവാ “ജ്ഞാനസേവ”. എന്തെന്നാൽ ഗോ സേവ , ഭൂസേവ എന്നിവ ശാരീരികമായും ദീനസേവ , മാതൃപിതൃ സേവ എന്നിവ മാനസികമായും നമ്മെ ഉയർത്തുമ്പോൾ ഈ ജ്ഞാനസേവ നമ്മെ ബുദ്ധിപരമായി ഉയർത്തി ഭഗവത് പദത്തിൽ എത്തിക്കുന്നു. നമ്മുടെ സംസ്കാരം ഗുരുശിഷ്യ പരമ്പരയുടെതാണ്. നമ്മുടെ പൂർവികർ കഠിനമായ സാധനയിലൂടെ , തപസ്സിലൂടെയെല്ലാം ആർജ്ജിച്ച അറിവുകളാണ് വേദങ്ങൾ.. വേദങ്ങളുടെ സാരാംശത്തെ ഉപനിഷത്തുകളായും, വേദതത്ത്വങ്ങളെ കഥകളുടെ രൂപത്തിൽ ഇതിഹാസ പുരണങ്ങളായും മറ്റും അവർ രചിച്ചു വെച്ചിട്ടുണ്ട് ..
ഈ കഥ എന്ന് പറഞ്ഞാൽ നമ്മൾ ഇന്ന് പറയുന്ന story അല്ലാ. ‘കഥനം ചെയ്യുന്നത് കഥ’…
പണ്ട് നടന്ന കാര്യങ്ങൾ ഇങ്ങനെ നടന്നിരുന്നു എന്നു നമ്മളോട് പറയാൻ ആണതു.. അല്ലാതെ കെട്ടിച്ചമച്ച story എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. മനുഷ്യജന്മത്തെ ഉൽകൃഷ്ടത യിലേക്ക് ഉയർത്തുന്ന ആത്മീയജ്ഞാനം ആണ് ഇതിലെല്ലാം..ഇതു നാം പരമ്പരയായി നമ്മുടെ പിൻതലമുറക്കു കൈമാറേണ്ടതാണ്.. അതാണ് നമ്മുടെ കടമയും .അപ്പോഴാണിത് യജ്ഞമാകുന്നത്..
പണ്ട് ഗുരുകുല വിദ്യാഭ്യാസത്തിൽ ഇവയാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അന്നത്തെ മനുഷ്യരുടെ ജീവിതം ഈ ആത്മീയ ജ്ഞാനത്തിൽ ഊന്നിയതായിരുന്നു. നിർഭാഗ്യവശാൽ ആ ഗുരു പരമ്പരയിലെ കണ്ണി ഇടയ്ക്കുവെച്ച് എങ്ങനെയോ വിട്ടുപോയി.പിന്നീട് ക്ഷേത്ര സംസ്കാരം വന്നതോടെ അറിവുകൾ പോയി ആചാരമായി.. ഈ ആചാരത്തിലേക്കായി മനുഷ്യരുടെ ശ്രദ്ധയും.. ഇത്തരം ആചാരം മനുഷ്യനെ ഭൗതിക സംസ്കാരത്തിലേക്ക് ആണ് കൊണ്ടുപോയത്. കാര്യസാദ്ധ്യത്തിനുള്ള ഒരു ഉപാധിയായി ക്ഷേത്രങ്ങൾ മാറി. ഉത്കൃഷ്ടമായ അറിവും ജീവിതമൂല്യങ്ങളും ഉണ്ടായിരുന്ന നമ്മുടെ സംസ്കാരം ഏതാണ്ട് അങ്ങനെ അധഃപതിച്ചു കഴിഞ്ഞു. ഇതിനൊരു മാറ്റം വരേണ്ടതുണ്ട്. ഭാഗ്യവശാൽ ആ മാറ്റത്തിന്റെ ലക്ഷണങ്ങൾ നാമിന്നു കാണുന്നുണ്ട്. ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നുണ്ടല്ലോ.. “ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ” എന്നു.. ആ പ്രതിജ്ഞ സഫലമാക്കാൻ എന്നവണ്ണം നമുക്കിന്ന് ആചാര്യന്മാർ ഉണ്ട് നമ്മളെ ആ ധർമ്മത്തിലേക്ക് തിരിച്ചുകൊണ്ടുപോകാൻ..നമുക്കും അതിലൊരു കണ്ണിയാവാം..
കാലംകൊണ്ട് അന്യം നിന്ന് പോയ ഈ യജ്ഞങ്ങൾ എല്ലാം തന്നെ പുനർജനിക്കേണ്ടിയിരിക്കുന്നു….ശാന്തിയും സമാധാനവും ആരോഗ്യവും ഉൽകൃഷ്ടവുമായ ഒരു ജീവിതത്തിനായി…അതിനു നമുക്കൊത്തൊരുമിച്ചു പ്രയത്നിക്കാം..
തുടരും..