മാതൃ ദേവോ ഭവ:
പിതൃ ദേവോ ഭവ:
ഇതാണ് ഭാരതീയസംസ്കാരം..!!! മാതാപിതാക്കളെ ദൈവതുല്യമായി കണ്ടു പൂജിച്ച് ആരാധിച്ചിരുന്ന ഒരു സംസ്കാരം..! പലതരം ജന്മങ്ങൾ കഴിഞ്ഞിട്ടാണ് നമുക്കൊരു മനുഷ്യജന്മം കിട്ടുന്നത് .എല്ലാ ജന്മങ്ങളിലും വെച്ച് ശ്രേഷ്ഠമായതാണീമനുഷ്യജന്മം.. എന്തെന്നാൽ മനുഷ്യനു മാത്രമേ വിവേകബുദ്ധി ഉള്ളൂ. ആ വിവേകബുദ്ധി കൊണ്ടാണ് നമ്മൾ ആത്മീയജ്ഞാനം നേടി ഭഗവാനെ അറിയുന്നതും അനുഭവിക്കുന്നതും എല്ലാം. അങ്ങനെ ഭഗവാനിലേക്ക് ഉയരുന്ന ശ്രേഷ്ഠമായ ഒരു ജന്മം നൽകിയ നമ്മുടെ മാതാപിതാക്കളെ കാണപ്പെട്ട ഈശ്വരനായിത്തന്നെ കരുതി സ്നേഹിച്ചാദരിക്കുമ്പോൾ ..അവിടെ യഥാർത്ഥ ഭഗവത് പൂജ തന്നെ സംഭവിക്കുന്നു. നിർഭാഗ്യവശാൽ നാമിന്നു കാണുന്നതെന്താണ്..?? വേഗതകൂടിയ ഈ ജീവിതത്തിൽ അതിലേറെ വേഗതയിലാണ് ഓരോ മക്കളും മാതാപിതാക്കളിൽ നിന്നും ഓടി അകലുന്നത്.ചിലർ നിവർത്തികേട് കൊണ്ടാവാം.. മറ്റു ചിലർ മനപ്പൂർവ്വം ആയിരിക്കാം. രണ്ടായാലും ഫലം ഒന്നുതന്നെ.. നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്, മാതാപിതാക്കളുടെ അഭീഷ്ടം അറിഞ്ഞു പ്രവർത്തിക്കുന്ന മക്കൾ ഉത്തമർ.. അവർ പറഞ്ഞിട്ട് അനുസരിക്കുന്നവർ മദ്ധ്യമർ.. അവർ പറഞ്ഞിട്ടും അനുസരിക്കാത്തവർ അധമർ… ഇനി അവർ പറഞ്ഞതിനെ എതിർത്ത് പ്രവർത്തിക്കുന്നവരോ അധമാൽ അധമർ എന്നിങ്ങനെ നാലുതരം പുത്രന്മാരുണ്ടെന്നു….. ഇതൊക്കെ പറഞ്ഞു വെച്ചിരിക്കുന്നത് നമ്മുടെ ജീവിതത്തെ ശ്രേഷ്ഠമായി കൊണ്ടുനടക്കാനുള്ള ആചാരങ്ങൾ മനസ്സിലാക്കി ത്തരാനാണ്.. അതുപോലെ ഭഗവാൻ ശ്രീകൃഷ്ണൻ ശരീരം ഉപേക്ഷിക്കുന്ന നേരം ദ്വാരകയിൽ നിന്നും പോയപ്പോൾ ദ്വാരക കടൽ എടുക്കുന്നതിനു മുൻപ് അവിടെയുള്ള മുതിർന്നവരെ ഒക്കെ രക്ഷിക്കാൻ അർജുനെ ചുമതലപ്പെടുത്തുന്നത് കാണാം.. സമൂഹത്തിലെ പ്രായമായവരെ ഒക്കെ സംരക്ഷിക്കാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട് എന്ന ഒരു സന്ദേശമാണ് ഭഗവാൻ ഈ പ്രവൃത്തിയിൽ കൂടി നമുക്കു തരുന്നത്.. നമ്മുടെ ആചാര്യന്മാർ പറയുന്നു, ഭക്തരായ നമ്മൾ ഈ ചുമതലകൾ സ്വയം ഏറ്റെടുത്ത് നടത്തുമ്പോൾ ആ ഒരു സമൂഹം തന്നെ ഉൽകൃഷ്ടമാകുന്നു എന്നു..
തുടരും..