ഭാരതീയസംസ്കാരം എന്നത് ചിരപുരാതനസംസ്ക്കാരമാണ്. നമ്മുടെ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല, പുരാതന ഭാരതവും, ഭാരതീയസംസ്കാരവും.
ഭാരതം എന്നത്, ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, തായ്‌ലൻഡ്, ഇന്തോനേഷ്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ഇങ്ങനെ പല രാജ്യങ്ങളിൽക്കൂടി വ്യാപിച്ചുകിടന്ന, ‘ജംബുദ്വീപം’ എന്ന പേരിലുള്ള ഭൂവിഭാഗമായിരുന്നു. അതിന് കാലക്രമത്തിൽ ‘അജനാഭം’, ‘ഇളാവൃതം’ എന്നെല്ലാം പേരുണ്ടായിരുന്നു. (ഇതിനെല്ലാം പുറകിൽ ചരിത്രകഥകളും ഉണ്ട്)
‘ജംബുദ്വീപം’ എന്നു പറയുന്നത് ഇന്നത്തെ ഏഷ്യാഭൂഖണ്ഡം ആയിരിക്കണം. എന്തെന്നാൽ പുരാണങ്ങളിൽ പറയുന്നുണ്ട്, ഭൂലോകത്തിൽ ആകെ ഏഴ് ദീപുകൾ ആണ് ഉള്ളത് എന്നു…
അവയാണ്.
1.ജംബുദ്വീപം.
2. ക്രൗഞ്ചദ്വീപം.
3.ശാല്മലദ്വീപം.
4.ശാകദ്വീപം.
5.കുശദ്വീപം.
6.പുഷ്ക്കരദ്വീപം.
7.പ്ലക്ഷദ്വീപം.
ജംബുദ്വീപത്തിൽ ഒൻപത് വർഷങ്ങൾ….
1.ഭാരതവർഷം
2.കേതുവർഷം
3.ഹരിവർഷം
4.ഇളാവൃതവർഷം
5.കുരുവർഷം
6.ഹിരണ്യകവർഷം
7.രമ്യകവർഷം
8.കിംപുരുഷ വർഷം
9.ഭദ്രസ്വവർഷം
ഭാരതവർഷത്തിൽ ആറ് ഖണ്ഡങ്ങൾ.
1 – ഭാരതഖണ്ഡം
2 – ഈജിപ്‌ത്
3 – പേർഷ്യൻ ഖണ്ഡം
4 – സുമേരിയൻ ഖണ്ഡം
5 – ഗാന്ധാര ഖണ്ഡം
6 – കാശ്യപ ഖണ്ഡം
ജംബുദ്വീപം ആകെ വ്യാപരിച്ചു കിടന്ന സനാതനധർമ്മ വിശ്വാസികൾ (ഇന്നത്തെ ഹിന്ദുക്കൾ എന്നു പറയാം..), പ്രതികൂല സാമൂഹിക സാഹചര്യങ്ങളിൽ കുരുങ്ങി, ആദ്യം ഭാരത വർഷത്തിലേക്കും, പിന്നീട് ഭാരത ഖണ്ഡത്തിലേക്കുമായി ചുരുങ്ങി. ഭാരത ഖണ്ഡത്തിലാകട്ടെ കുറേ രാജ്യങ്ങൾ ഉണ്ടായിരുന്നൂ. കാലാന്തരത്തിൽ ഈ രാജ്യങ്ങൾ പലതായി വേർപിഞ്ഞ്, സനാതനധർമ്മത്തിൽ ഉറച്ചു നിന്ന ഇന്നത്തെ ഇന്ത്യ മാത്രം, ‘ഭാരതം’ എന്ന പേരിന് അർഹമായി.
ഒരു ഭൂഖണ്ഡം മുഴുവൻ വ്യാപിച്ചു കിടന്ന സംസ്കാരം കാലക്രമത്തിൽ പലതിന്റെയും സ്വാധീനത്തിൽ വിഭജിച്ച് വന്ന ഒരു ചിത്രമാണ് നമുക്കിതിൽക്കൂടി കാണാൻ സാധിക്കുന്നത്. എങ്കിലും ഇന്നും പല രാജ്യങ്ങളിലും ഈ സനാതനധർമ്മത്തിന്റെ സ്വാധീനം കാണാം.
ഉദാഹരണമായി ഇൻഡോനേഷ്യ ഒരു മുസ്ലീം രാജ്യമാണെങ്കിലും, ബാലിയിൽ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. രാമായണം അവരുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്നാണ്.. അവരതിനെ സംഗീതദൃശ്യാവതരണത്തിൽക്കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തായ്‌ലൻഡിലെ എയർപോർട്ടിൽ പാലാഴിമഥനം കൊത്തിവച്ചിട്ടുണ്ടത്രേ..ആതാണ് ഞാൻ കേട്ടറിഞ്ഞിട്ടുള്ളത്.
സനാതന ധർമ്മത്തിന്റെ പ്രത്യേകത എന്തെന്നാൽ അതു ഒരു ജാതിക്കും മതത്തിനും വേണ്ടിയുള്ളതല്ല.. മറിച്ച് മാനവരാശിയുടെ ഉന്നമനം മാത്രമാണ് അതിന്റെ ലക്ഷ്യം…ഇന്ന് കാണുന്ന ജാതിയും മതവും ഒന്നും അന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം…..ഈ മതങ്ങൾ എല്ലാം തന്നെ വികസിച്ചു വന്നിരിക്കുന്നത് പിന്നീട് എത്രയോ കാലം കഴിഞ്ഞാണ്..
മഹാഭാരതത്തിലെ ധൃതരാഷ്ട്രർ വിവാഹം ചെയ്തിരിക്കുന്നത് ഗാന്ധാര ദേശത്തിലെ രാജകുമാരി ഗാന്ധാരിയെ ആണല്ലോ. ഈ ഗാന്ധാരദേശമെന്ന് പറയുന്നത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ ആണെന്നും പറയുന്നു.
ഇത്രയും പറഞ്ഞത് കൊണ്ട് നമുക്കൊരു കാര്യം വ്യക്തമാകുന്നില്ലേ… നമ്മുടെ ഇന്ത്യ എന്ത് കൊണ്ട് മതേതര രാഷ്ട്രമായീ എന്ന്…. നാം സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള സനാതനധർമ്മത്തിന്റെ പിൻതലമുറക്കാർ ആണെന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു.
തുടരും…
വളരെസന്തോഷം.എത്രഭംഗിയായിഅവതരിപ്പിക്കുന്നു.!തുടക്കാർക്കുകൂടിമനസ്സിലാകുന്നവിധത്തിൽ!അടുത്തതിന്കാത്തിരിക്കുന്നു.
LikeLike