പാലാഴിമഥന സമയത്ത് അമൃത് പൊന്തി വന്നപ്പോൾ അസുരന്മാർ അത് തട്ടിയെടുത്ത് കൊണ്ടു പോവുകയും അത് വീണ്ടെടുത്തു കിട്ടാൻ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചപ്പോൾ ഭഗവാൻ മോഹിനീ വേഷമെടുത്തു അസുരന്മാരെ സമീപിച്ചു തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്കു കൊടുക്കുകയും ചെയ്യുന്ന കഥ നമുക്കേവർക്കും അറിവുള്ളതാണല്ലോ. പിന്നീടൊരു സന്ദർഭത്തിൽ സാക്ഷാൽ പരമശിവന് വിഷ്ണവിന്റെ ആ മോഹിനീരൂപം ഒന്ന് കാണണമെന്നു് ആഗ്രഹമുണ്ടാകുകയും അതിൻ പ്രകാരം മോഹിനി ചമഞ്ഞു വന്ന വിഷ്ണുവിന് പുറകെ മോഹവിവശനായി ഓടുന്ന ശിവന്റെ ഒരു കഥ ഭാഗവതത്തിൽ ഉണ്ട്.’ശങ്കരമോഹനം’ എന്നാണു് അതിന് പേര് .എന്നാൽ അവിടെ ഒരു അയ്യപ്പന്റ ഉത്ഭവം ഭാഗവതത്തിൽ പറയുന്നില്ല.
അത് പോലെ തന്നെ ശബരി എന്ന ഒരു ഭക്തയുടെ കഥ രാമായണത്തിലും ഉണ്ട്. അവിടെയും ആ വനത്തിൽ ഒരു അയ്യപ്പസ്വാമി ഉള്ളതായി പറയുന്നില്ല.
എന്നാൽ പിൽക്കാലത്ത് ഇതേ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ചരിത്രസംഭവങ്ങളും കഥകളും എല്ലാം കൂട്ടിച്ചേർത്തു ശബരിമലയിൽ ഒരു അയ്യപ്പസ്വാമിയെ പ്രതിഷ്ഠിച്ചു, ആ ഭഗവത് ദർശനത്തിനുള്ള ചിട്ടവട്ടങ്ങൾ രൂപപ്പെടുത്തിത്തന്ന നമ്മുടെ പൂർവികരുടെ ദീർഘവീക്ഷണത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ആ ഭഗവാന്റെ പേരു തന്നെ നോക്കു.’ധർമ്മശാസ്താവു് ‘ അതായതു് ധർമ്മം ശാസിക്കുന്ന ആൾ എന്ന്. അതുകൊണ്ടുതന്നെ ആ ഭഗവത് ദർശനത്തിനു് പുറപ്പെടുന്ന ഒരാൾ ആ ധർമ്മത്തെ ഉൾക്കൊള്ളാൻ പോന്ന മാനസിക അവസ്ഥയിലുള്ളയാളായിരിക്കയും വേണം.
അതിനായിട്ടാണ് 41 ദിവസത്തെ കഠിന വ്രതാചരണം..
തുടരും..