നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് ആത്യന്തികമായി രണ്ടുതരം വികാസം ആവശ്യമാണ്. ഒന്നു ഭൗതിക വികാസവും മറ്റൊന്ന് ആത്മീയ വികാസവും.
ഭൗതിക വികാസം പ്രേയസ്സിന്റെ വഴിയിലുടെയും ആത്മീയ വികാസം ശ്രേയസ്സിന്റെ വഴിയിലൂടെയും നേടി എടുക്കണം. ഈ രണ്ടു വഴികളിലൂടെയും പരസ്പര പൂരകങ്ങളായി ഒരുവന് അവന്റെ ജീവിതത്തെ കൊണ്ടു പോകാൻ സാധിച്ചാൽ ആ ജന്മം സഫലമായി എന്നു പറയാം. എന്നാൽ നാം ഇന്നു കാണുന്നതോ..? എല്ലാവരും കാംക്ഷിക്കുന്നത് ശ്രേയസ്കരമായ ഒരു ജീവിതം ആണ്. പക്ഷെ ജീവിക്കുന്നത് മുഴുവൻ പ്രേയസ്സിലും. അതായത് തനിക്കു പ്രിയമായതിനെ തന്നെ മുറുകെ പിടിച്ചു കൊണ്ടാണ് ഇന്നത്തെ മനുഷ്യരുടെ ജീവിതം.
നമ്മുടെ പൂർവികർ തങ്ങളുടെ ജീവിതത്തിൽ ഭൗതികതയും ആത്മീയതയും ഒന്നിച്ചു കൊണ്ടു പോയിരുന്നവരാണ്. എന്നാൽ ഇടയ്ക്കു വെച്ചു മനുഷ്യരിലെ സ്വാർത്ഥത വർദ്ധിച്ചു ഭൗതികമായ നേട്ടങ്ങളിൽ മാത്രമായി അവരുടെ ജീവിതത്തെ ഒതുക്കി. അങ്ങനെ ആത്മീയ വികാസത്തിത് കോട്ടം സംഭവിച്ചപ്പോൾ സമൂഹം അധ:പതിക്കാനും തുടങ്ങി. ഈയൊരവസരത്തിൽ അവരെ ആത്മീയതയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാകണം ക്രാന്തദർശികളായ നമ്മുടെ പൂർവികർ ശബരിമലയിൽ അയ്യപ്പനെ അഥവാ ധർമ്മശാസ്താവിനെ പ്രതിഷ്ഠിച്ചത്…….
തുടരും..
നല്ല വിവരണം….
ഹരേ കൃഷ്ണാ…
LikeLike