മന്ത്രം [38]

സനാതനധർമ്മം….38 ::

നമ്മുടെ ഋഷീശ്വരന്മാർ വിശാലമായൊരു കാഴ്ചപ്പാടോടെ ഉണ്ടാക്കിയിട്ടുള്ളതാണ് വേദ മന്ത്രങ്ങൾ…അവർ ഈശ്വരനെ…പ്രകൃതിശക്തികളെയെല്ലാം ആരാധിച്ചിരുന്നത് ഈ മന്ത്രങ്ങളിലൂടെയാണ്.
“മനനാൽ ത്രായതെ ഇതി മന്ത്ര:” എന്നാണ് അവർ പറയുന്നത്…അതായത് മനസ്സിനെ ഉയർത്തുന്നത്…രക്ഷിക്കുന്നത്…മനസ്സിനും അപ്പുറത്തേക്കു ..ഈശ്വരീയതയിലേക്കു നമ്മെ നയിക്കുന്നത് ഇതൊക്കെ ആണ് ഈ മന്ത്രജപത്തിന്റെ ഗുണം എന്നു സാരം..
മന്ത്രം എന്നത് sound energy ആണ്..energy എപ്പോഴും ചക്രമായി(cycle) ആയി കറങ്ങിക്കൊണ്ടിരിക്കുന്നു.നിരന്തരമായ മന്ത്രജപം നമ്മുടെ ചുറ്റും ഒരു എനർജി വലയം തന്നെ സൃഷ്ടിക്കുന്നു..അതു വികസിച്ചു അന്തരീക്ഷവും നിറയുന്നു…ഈ +ve energy യിലേക്ക് _ve energy കയറി വരാൻ പ്രയാസമാണത്രേ….അതാണ് മന്ത്രം ഒരു കവചമായി നമ്മെ രക്ഷിക്കും എന്ന് പറയുന്നത്.

മറ്റൊരു പ്രധാന ഗുണം നമ്മുടെ നാഡി വ്യൂഹത്തെ ശക്തിപ്പെടുത്തും എന്നതാണ്. ശിവന്റെ തൃക്കണ്ണ് എന്നപോലെ നമ്മളിലും ഒരു തൃക്കണ്ണ് ഉണ്ട്. ആജ്ഞ ചക്രത്തിൽ വരുന്ന Hypothalamus നും ഉള്ളിലായി സ്ഥിതിചെയ്യുന്ന പീനിയൽ gland എന്നൊരു ചെറിയ അവയവം. വലുപ്പത്തിൽ ചെറുതാണെങ്കിലും അതാണ്‌ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ control ചെയ്യുന്നത് എന്നു പറയുന്നു.ഇന്നത്തെ ജീവിതചര്യയിൽ അത് വേഗം തന്നെ calcification സംഭവിച്ചു പ്രവർത്തന ക്ഷമത കുറഞ്ഞു വരുന്നതായി കാണുന്നു..അതു ഓർമ്മക്കുറവിനും ബുദ്ധിമാന്ദ്യതക്കും ഒക്കെ കാരണമാകുന്നു.. അതിനെ de-calcify ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യമാണ് മന്ത്രജപം എന്നു നമ്മുടെ ആചാര്യന്മാർ പറയുന്നു. ഇതെല്ലാം നാം സ്വയം പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി കണ്ടെത്തുമ്പോഴാണ് അതൊരു ശരിയായ അറിവായി (Wisdom) നമ്മിൽ ഉറക്കുക. മന്ത്രങ്ങൾക്കു neurolinguistic സംബന്ധമായ അസുഖങ്ങളെ മാറ്റി എടുക്കാനുള്ള കഴിവുണ്ടെന്നു പശ്ചാത്യ ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുളളതാണല്ലോ.
ഏതായാലും ശാരീരികവും മാനസികവുമായ സ്വസ്ഥതയും ആരോഗ്യവും പ്രദാനം ചെയ്യുകയും നമ്മെ ജീവിത ലക്ഷ്യത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ് ഈ വേദമന്ത്രങ്ങൾ. ….

One thought on “മന്ത്രം [38]

  1. ഹരി ഓം വളരെ നന്നാവുന്നുണ്ട്, ലളിതമായ വരികളിലൂടെ അറിവിൻറെ ലോകത്തിലേക്ക് പടി പടിയായി നയിക്കുന്ന ഭാമിനിക്ക് ആശംസകൾ 🙏🙏🙏

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s