ഗുണസ്വഭാവങ്ങളും കർമ്മതലങ്ങളും [19]

സനാതന ധർമ്മം…19  ::

സാത്വികപ്രധാനികളായ ബ്രാഹ്മണരെ കുറിച്ചും രാജസികപ്രധാനികളായ ക്ഷത്രിയരെ കുറിച്ചും നമ്മൾ മനസ്സിലാക്കി. ഗീതയിൽ അടുത്ത ശ്ലോകത്തിൽ വൈശ്യ, ശൂദ്ര സ്വഭാവക്കാരെ കുറിച്ച് പറയുന്നു.

കൃഷിഗൗരക്ഷ്യ വാണിജ്യം
വൈശ്യ കർമ സ്വഭാവജം
പരിചര്യാത്മകം കർമ്മ
ശൂദ്രസ്യാപി സ്വഭാവജം.
(ഗീത അധ്യായം 18, ശ്ലോകം 44 )

കൃഷി, ഗോരക്ഷ, വാണിജ്യം,
വൈശ്യധർമ്മം, സ്വഭാവജം,
സേവനാപരമാം കർമ്മം
ശൂദ്രജാതിക്കുമങ്ങനെ.
(മലയാള ഭാഷാ ഗീത)

വൈശ്യരിലുള്ള ഗുണഘടന രാജസിക… താമസിക…. സാത്വിക ക്രമത്തിൽ ആണ്. ഇവരുടെ പ്രവൃത്തിമണ്ഡലം കൃഷി, ഗോരക്ഷ, വാങ്ങിജ്യം എന്നീ തുറകളിലാണ്.

താമസിക പ്രധാനമായ രാജസിക ….സാത്വിക ഗുണഘടനയോടൊത്തവരാണ് ശൂദ്രർ. അർപ്പണഭാവത്തോടെ പ്രവർത്തിക്കുക എന്നതാണ് ശൂദ്രന്റെ ധർമ്മം.

ഇവിടെയെല്ലാം സ്വഭാവമാണ് കർമ്മത്തെ നിർണ്ണയിക്കുന്നത് എന്ന് കാണാം.ഈ സ്വഭാവമാകട്ടെ ഗുണഘടനയാൽ നിർണ്ണയിക്കപ്പെടുന്നു. നാം ഓരോരുത്തരും ഏതു തരത്തിൽ പെടുന്നതാണെന്നും ഏതു ഗുണമാണ് നമ്മിൽ മുന്നിട്ട് നിൽക്കുന്നതെന്നും സ്വയം പരിശോധിച്ചറിയണം. ഉന്നത ഗുണമുള്ളവരെന്നോ താഴ്ന്ന ഗുണമുള്ളവരെന്നോ ഉള്ള തരം തിരിവോ അവഹേളനമോ വേണ്ടാ. ഓരോ തരക്കാർക്കും അവരവരുടെ ഗുണത്തിനനുസരിച്ചു പ്രവർത്തിക്കാനുള്ള ഇടം സമൂഹത്തിലുണ്ട്. നമ്മുടെ സ്വഭാവത്തിനനുസരിച്ചു, വാസനക്കനുസരിച്ചു നിയുക്തമായ ജോലി ആത്മാർഥമായി നിർവഹിക്കുകയാണെങ്കിൽ ഏവർക്കും ആത്മവികാസം നേടി ക്രമേണ ആ പരമപദം പ്രാപിക്കാൻ അർഹനായിത്തീരുന്നു….

ഈ ഗുണങ്ങളെപ്പറ്റി പഠിച്ചാൽ ഓരോ പ്രസ്ഥാനത്തിലും, ഓരോ സ്ഥാപനത്തിലും ഈ ബ്രാഹ്മണ (Knowledge group ) ക്ഷത്രിയ (Governance group) വൈശ്യ (Finance & resources group ) ശൂദ്ര (Working and execution  group) വിഭാഗങ്ങൾ ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാം..

പൊതുവായ ഗുണസ്വഭാവങ്ങളെക്കുറിച്ചാണ് ഇതൊക്കെ പറഞ്ഞിരിക്കുന്നത്…ഇനി ഈ സ്വഭാവങ്ങൾ ഏതേതു സമയത്തു എങ്ങനെ നമ്മിൽ പ്രവർത്തിക്കും എന്നതിനെക്കുറിച്ചൊക്കേ കൂടുതൽ അറിയേണ്ടിയിരിക്കുന്നു…

3 thoughts on “ഗുണസ്വഭാവങ്ങളും കർമ്മതലങ്ങളും [19]

  1. നമ്മിലെ ഗുണങ്ങക്കനുസരിച്ചാണ് നമ്മുടെ സ്വഭാവം രൂപപ്പെടുന്നത് . സാത്വീക, രാജസിക, തമോ ഗുണങ്ങളുടെ ഏറ്റ കുറച്ചിലുകൾ നമ്മുടെ സ്വഭാവത്തെ നിർണയിക്കുന്നു. അങ്ങനെ നമുക്ക് ലഭിച്ച കഴിവുകൾ,സ്വഭാവം മാനവരാശിയുടെ നന്മക്കായി വിനിയോഗിക്കാൻ മാത്രമാണ് നാം ശ്രദ്ധിക്കേണ്ടത്..
    ഒത്തിരി പഠിക്കാൻ കഴിയുന്നുണ്ട് അമ്മയുടെ വാക്കുകളിലൂടെ. അമ്മയുടെ വാക്കുകൾ കൂടുതൽ സഹോദരങ്ങളിലേക്കു എത്തട്ടെ.. 🙏 ഹരേ കൃഷ്ണാ

    Like

  2. ഹായ്….അമ്മുക്കുട്ടീ…നല്ല പോലെ മനസ്സിലാകുന്നുണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം…നന്ദി…..ഇനിയും അഭിപ്രായം അറിയിക്കുകണെ…….

    Like

  3. ഹായ്….അമ്മുക്കുട്ടീ…നല്ല പോലെ മനസ്സിലാകുന്നുണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം…നന്ദി…..ഇനിയും അഭിപ്രായം അറിയിക്കുകണെ…….

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s