ഗുണങ്ങൾ [16]

സനാതനധർമ്മം.16 ::

ഓരോ മനുഷ്യനും വ്യത്യസ്തനായിരിക്കുന്നതു അവന്റെ സ്വഭാവം കൊണ്ടാണ്. ഈ സ്വഭാവം രൂപീകരിക്കുന്നത് അവനിലെ സത്വഗുണം , രജോഗുണം , തമോഗുണം …എന്നീ മൂന്നു ഗുണങ്ങളാണ്. ഏതൊരു സൃഷ്‌ടിയിലും ഈ മൂന്നു ഗുണങ്ങളും കാണാം. അതു പ്രകൃതിയുടെയാണ്. എന്നാൽ ഓരോരുത്തരിലും അതിന്റെ അനുപാതത്തിനു വ്യത്യാസം ഉണ്ടാകും. ചിലരിൽ സത്വഗുണം ഏറിയും മറ്റു രണ്ട് ഗുണങ്ങൾ കുറഞ്ഞും ഇരിക്കും. മറ്റു ചിലരിലാകട്ടെ രജോഗുണമായിരിക്കും ഉയർന്നു നിൽക്കുന്നത്. വേറൊരു കൂട്ടർ തമോ ഗുണത്തിന് അടിമപെട്ടവരായിരിക്കും. ആ ഗുണമായിരിക്കും അവരിൽ ഉയർന്നു നിൽക്കുക. സനാതന ധർമ്മത്തിലെ മുഖ്യ ഘടകമാണ് വർണാശ്രമ സങ്കൽപ്പം. ഇതു ഓരോരുത്തരുടെയും മനസ്സിന്റെ ഗുണ ഘടനയ്ക്ക് അനുസരിച്ചു സ്വാഭാവികമായിട്ടുള്ള തരംതിരിവാണ്. ഭഗവത് ഗീതയിൽ ഭഗവാൻ അതു എടുത്തു പറയുന്നുണ്ട്.

ചാതുർ വർണ്ണ്യം മയാ സൃഷ്ടം
ഗുണകർമ്മ വിഭാഗശ:
തസ്യ കർത്താരമപി മാം
വിദ്ധ്യകർത്താരമവ്യ യം.
(ഗീത… അദ്ധ്യായം. 4
ശ്ലോകം….13)

ഗുണകർമ്മതരം നോക്കി
ഗണം നാലുളവാക്കി ഞാൻ
കർത്തവ്യഭാവമെനിക്കില്ല
കർത്താവെങ്കിലുമവ്യയൻ
(മലയാളഭാഷാ ഗീത )

അതായത് ചാതുർ വർണ്ണ്യം ( ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ) എന്നത് ഓരോരുത്തരുടെയും ഗുണകർമ്മങ്ങൾക്കനുസരിച്ചു ഭഗവാനാൽ സൃഷ്ട്ടിക്കപെട്ടതാണെന്ന്.ചുരുക്കി പറഞ്ഞാൽ ഒരുവന്റെ മനസിന്റെ ഗുണവും അവന്റെ കർമ്മവുമാണ് അവൻ ഏതു വർണ്ണാശ്രമത്തിൽ അഥവാ ഏതു ജാതിയിൽ പെടുന്നവൻ എന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഇന്നത്തെ പോലെ ജന്മം കൊണ്ട് ഉണ്ടായ ജാതി വ്യവസ്ഥ അല്ല.
ഇവിടെ വർണ്ണം എന്നതിന് നിറം എന്നും അർത്ഥം ഉണ്ട്. യോഗശാസ്ത്രത്തിൽ ഈ ത്രിഗുണങ്ങൾക്കു മൂന്നു നിറങ്ങളും കല്പിച്ചിട്ടുണ്ട്. സത്വ ഗുണത്തിന് വെളുപ്പ്, രാജോ ഗുണത്തിന് ചുവപ്പ്, തമോ ഗുണത്തിന് കറുപ്പു എന്നിങ്ങനെയാണത്. മനുഷ്യന്റെ ചിത്തവൃത്തികളെല്ലാം അവനിലുള്ള ഈ ഗുണത്തിന് അനുസരിച്ചാണ് ഉണ്ടാകുന്നത്. അവന്റെ ഓരോ പ്രവൃത്തികളും , അതുപോലെ അവന്റെ പരിതസ്ഥിതികളോടും അനുഭവങ്ങളോടുമെല്ലാമുള്ള പ്രതികരണവും എല്ലാം അവനിലെ ഈ ഗുണങ്ങൾക്കനുസരിച്ചായിരിക്കും. ഈ മൂന്നു ഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കുവാൻ ഉണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s