സനാതന ധർമ്മം…14 ::
നമ്മുടെ ഋഷീശ്വരന്മാർ അവരുടെ ധ്യാനാവസ്ഥയിൽ, ഈ ബ്രഹ്മാണ്ഡത്തിൽ ഉള്ളതെല്ലാം പിണ്ഡാണ്ഡത്തിലും ( ഓരോ അണുവിലും ) ഉണ്ടെന്നുള്ള സത്യത്തെ കണ്ടെത്തിയവരാണ്. സകല ചരാചരങ്ങളും ഈ പുരുഷ പ്രകൃതി ശക്തിക്കുള്ളിലാണ് നിലനിൽക്കുന്നതെന്നും ആ ശക്തി അനന്തമാണെന്നും മനുഷ്യനാൽ നിയന്ത്രിക്കപ്പെടാൻ സാദ്ധ്യമാകുന്നതല്ലെന്നും അവർ തിരിച്ചറിഞ്ഞു. നമ്മുടെ ജീവസന്ധാനത്തിനു ആധാരമായിട്ടുള്ള ഈ ശക്തികളെയും അവർ ഈശ്വരന്മാരായി കണ്ടു ആരാധിച്ചു പോന്നു. വായു ദേവൻ, വരുണ ദേവൻ, അഗ്നി ദേവൻ, ഭൂമി ദേവി എന്നൊക്കെയായാണ് ഈ പഞ്ച ഭൂതങ്ങളെ ആരാധിച്ചിരുന്നത്.
സമുദ്ര വസനേ ദേവി
പർവതസ്‌തനമണ്ഡലേ
വിഷ്ണു പത്നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വമേ.
രാവിലെ എഴുന്നേൽക്കുന്ന സമയത്തു ആദ്യമായി ഭൂമിയിൽ കാൽ വയ്ക്കുന്നത് തന്നെ ഇങ്ങനെ ഒരു പ്രാർത്ഥനയോടെയായിരുന്നു അവർ. ഭൂമിമാതാവായ ദേവിയോട് അനുവാദം ചോദിക്കലാണത്. പ്രകൃതി ശക്തികളോട് മുഴുവനും ആ ഒരു മനോഭാവം ആയിരുന്നു. അതു കൊണ്ട് തന്നെ വായുവും, ജലവും, ഭൂമിയും എല്ലാം അന്ന് ശുദ്ധമായി ,പവിത്രമായി ഇരുന്നിരുന്നു. എന്നാൽ കാലക്രമേണ നമ്മൾ പാശ്ചാത്യ വിദ്യാഭ്യാസ രീതിയുടെ അടിമത്തത്തിൽ പെട്ടുപോയതിനാൽ ഈ സംസ്കാരം നമ്മിൽ നിന്നും അകന്നുപോവുകയും ഇന്ന് കാണുന്ന ദുരവസ്ഥയിലേക്കു എത്തുകയും ചെയ്തു. ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടെന്നവണ്ണം ഭഗവാൻ ഗീതയിൽ കൂടി പറയുന്നുണ്ട് :
ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വ:
പരസ്പരം ഭാവായന്ത:
ശ്രേയ പരമവാപ്സ്യഥ
(ഗീത….അദ്ധ്യായം….3…ശ്ലോകം….11)
അതായത് ഈ പ്രകൃതി ശക്തികളെ മലീമസപെടുത്താതെ വേണ്ട വണ്ണം പരിപാലിച്ചാൽ ആ ദേവന്മാർ നമ്മളെയും പരിപാലിച്ചു കൊള്ളും.അങ്ങനെ ഭൂമിയിൽ എല്ലാ ജീവിജാലങ്ങൾക്കും പരസ്പരസഹായത്തോടെ ശ്രേയസ്കരമായി ജീവിക്കാം എന്നു. ഇന്നത്തെ കാലത്തു ഏറ്റവും പ്രസക്തമായൊരു ശ്ലോകമാണിത്.
തുടരും.
കടമകളും ആചാരങ്ങളും മറന്നു പ്രവൃത്തിക്കുന്ന ഇന്നത്തെ മനുഷ്യ സമൂഹത്തിനു ഒരു നേർവഴികാട്ടി ആണ് അമ്മയുടെ ലേഖനങ്ങൾ.
ഗീതാ അമൃതം ഏവരിലേക്കും എത്തട്ടെ.
LikeLike