സ്ത്രീശക്തി

#സ്ത്രീശക്തി

ഇന്ന് സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുന്നൊരു കാലമാണല്ലോ. ഈ ഫെമിനിസം എന്നു പറഞ്ഞു നടക്കുന്നവർക്ക്, അവർ ഭാരതത്തിലാണ് ജനിച്ചതെങ്കിലും ഭാരതീയ സംസ്കാരം എന്തെന്നും അതിൽ സ്ത്രീയുടെ സ്ഥാനം എന്തെന്നും അറിയാതെ പോയി. വേഷത്തിലും നടപ്പിലും ആണിന് തുല്ല്യമാവാൻ ശ്രമിക്കുമ്പോൾ അവരിൽ നിന്നും ചോർന്നു പോവുന്നത് ഇന്ന് പാശ്ചാത്യർ പോലും ആരാധനയോടെ നോക്കിക്കാണുന്ന ഭാരതത്തിന്റെ കെട്ടുറപ്പുള്ള കുടുംബ വ്യവസ്ഥകളും അതിന്റെ മൂല്ല്യങ്ങളുമാണ്. ഭാരതീയ സംസ്കാരത്തിൽ സ്ത്രീക്ക് പുരുഷനോടൊപ്പമല്ല സ്ഥാനം. ഒരു പടികൂടി ഉയർന്നിട്ടാണ്. മാതാ, പിതാ,ഗുരു,ദൈവം എന്നാണല്ലോ നമ്മുടെ പുരാണങ്ങൾ പറയുന്നത്. എന്താണതിനർത്ഥം? ഇവരെല്ലാം ഈശ്വരൻമാരാണ് എന്നല്ലാ. ഒരു സംസ്കാരം തുടങ്ങുന്നത് മാതാവിൽ നിന്നാണ് എന്നാണ്. നമുക്ക് നമ്മുടെ അമ്മയാണ് അച്ഛനെ ചൂണ്ടിക്കാണിച്ചു തരുന്നത്. പിന്നീട് ആ അച്ഛന്‍ നമ്മളൊരു പ്രായമെത്തുമ്പോൾ നമ്മളെ ഒരു ഗുരുവിന്റെ അടുത്തെത്തിക്കുന്നൂ. ആ ഗുരു ഈശ്വരനിലേക്കും. അപ്പോള്‍ എല്ലാം തുടങ്ങുന്നത് മാതാവിൽ നിന്ന്. പാശ്ചാത്യര് Dear Ladies And Gentlemen എന്ന് സംബോധന ചെയ്യാൻ തുടങ്ങിയത് പോലും നമ്മുടെ വിവേകാനന്ദ സ്വാമിയുടെ അമ്മമാരെ സഹോദരീസഹോദരൻമാരെ എന്നു തുടങ്ങുന്ന പ്രസംഗം കേട്ടതിന് ശേഷമാണെന്ന് കേട്ടിട്ടുണ്ട്.*
ഒരു കുടുംബത്തിന്റെ വിളക്ക് എന്നു പറയുന്നത് അവിടെത്തെ സ്ത്രീയാണ്. ആ കുടുംബത്തിന്റെ കെട്ടുറപ്പും ബലവുമെല്ലാം ആ സ്ത്രീയുടെ കൈയ്യിലുമാണ്. അങ്ങനെ കുടുംബം ഭദ്രമായി കൊണ്ടു നടക്കേണ്ട പെൺകുട്ടികളും കുടുംബിനികളും അവശ്യം ആർജ്ജിക്കേണ്ട അഞ്ചു ശക്തികളുണ്ട്. അവയാണ് ക്ഷമാശക്തി, അനുഷ്ഠാനശക്തി, നേതൃശക്തി, ധർമ്മശക്തി, ജ്ഞാനശക്തി.

1 – #ക്ഷമാശക്തി
ശരീരബലം കൂടുതല്‍ പുരുഷനാണെങ്കിലും മനോബലവും സഹനശക്തിയും കൂടുതല്‍ സ്ത്രീകള്‍ക്കാണ്. കുടുംബ ഭദ്രതക്ക് സഹനശക്തി അത്യന്താപേക്ഷിതമാണ്. പുരുഷന്‍മാർ പൊതുവേ അഭിമാനികൾ (Ego ഉള്ളവര്‍) ആണ്. സ്ത്രീകളാവട്ടെ വികാരത്തിലും (Emotion) ജീവിക്കുന്നു. Ego കൂടുതലായി നിൽക്കുന്നത് കൊണ്ട് പുരുഷന്‍മാർക്ക് സഹിക്കുക എന്നത് എളുപ്പമല്ല. അത് പ്രകൃതി സ്ത്രീക്കാണ് നൽകിയിരിക്കുന്നത്. ഈ Ego യെയും Emotion നെയും അന്യോന്യം വൃണപ്പെടുത്താതെ കൊണ്ടു പോകാന്‍ സാധിച്ചാൽ അവിടെയാണ് ഒരു കുടുംബത്തിന്റെ വിജയം. രണ്ടു വ്യത്യസ്ത പരിതസ്ഥിതിയിൽ വളർന്ന് വ്യത്യസ്ത സ്വഭാവത്തോടെ ഉള്ളവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ പല വിട്ടുവീഴ്ചകളും വേണ്ടി വരും. അതിന് തയ്യാറാവേണ്ടത് ആദ്യം സ്ത്രീ തന്നെയാണ്. അതിനാണ് ക്ഷമാശക്തി അല്ലെങ്കില്‍ സഹനശക്തി. സഹനം അപ്രതികാരപൂർവ്വകം എന്നാണ് വിവേക ചൂഡാമണിയിൽ പറയുന്നത്. അതായത് Suppression അല്ലാ Sublimation ആവണമെന്ന്….. ഒന്നും അടിച്ചമർത്തി വയ്കുകയല്ലാ മറിച്ച് കാര്യങ്ങള്‍ ഉൾക്കൊണ്ട് മനസ്സിനെ മാറ്റിയെടുക്കുകയാണ് വേണ്ടത് എന്ന്.*

2- #അനുഷ്ഠാനശക്തി.
മുകളില്‍ പറഞ്ഞതു പോലെ ഒരു സഹന ശക്തി വരണമെങ്കിൽ ഒരു ചിട്ടയായ ജീവിതവും ജപം മുതലായ അനുഷ്ഠാനങ്ങളും വേണം. ആ അനുഷ്ഠാനത്തിന്റെ ശക്തിയാണ് ഇതിനൊക്കെ നമ്മെ പ്രാപ്തമാക്കുന്നത്.

3 – #നേതൃശക്തി.
കുടുംബത്തിനെ മുന്നില്‍ നിന്ന് നയിക്കേണ്ടത് കുടുംബിനിയാണ്. നല്ല രീതിയില്‍ വീട് കൊണ്ടുനടക്കാനും ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ വളർത്താനും മറ്റുള്ളവരോട് ഭംഗിയായി പെരുമാറാനും എല്ലാം ഒരു പ്രത്യേക പരിശീലനം തന്നെ നേടേണ്ടതുണ്ട്. അതിന് മുൻപ് പറഞ്ഞ അനുഷ്ഠാന ശക്തി അവളെ സഹായിക്കും.

4 – #ധർമ്മശക്തി.
നമ്മുടെ സംസ്കാരത്തിൽ ഒരു ഭാര്യയെ ധർമ്മപത്നി എന്നാണ് പണ്ട് പറഞ്ഞിരുന്നത്. എന്താണ് അതിനർത്ഥം ?. അവളിൽ കൂടി വേണം ഭർത്താവിലേക്കും കുട്ടികളിലേക്കും ധർമ്മബോധം ഒഴുകാൻ.

5 – #ജ്ഞാനശക്തി.
കുട്ടികളുടെ പല സംശയങ്ങളും ദൂരീകരിക്കേണ്ട ചുമതല ആദ്യം അമ്മക്കു തന്നെയാണ്. അപ്പോള്‍ അവൾ അതിനൊക്കെയുള്ള അറിവും നേടിയിരിക്കണം. ഭാഗവതത്തില്‍ പറയുന്നില്ലേ ഋഷഭ ദേവൻ മക്കളോട്…..സംസാര സാഗരത്തിൽ നിന്നും കരകയറാനുള്ള അറിവ് പറഞ്ഞു കൊടുക്കാന്‍ കഴിയാത്ത അമ്മ അമ്മയല്ലാ എന്ന്.
എങ്ങനെ നോക്കിയാലും ഭാരതീയ സംസ്കാരത്തിൽ സ്ത്രീക്ക് പ്രാതിനിധ്യവും സ്ഥാനവും പുരുഷനെക്കാൽ ഒരു പടി മേലെത്തന്നെയാണ്. ഒരു സ്ത്രീ നന്നായാൽ കുടുബം നന്നായി. കുടുംബം നന്നായാൽ സമൂഹം നന്നായി. സമൂഹം നന്നായാൽ രാഷ്ട്രം നന്നായി. നമുക്ക് അടുത്ത തലമുറക്കു പറഞ്ഞു കൊടുക്കാനും ഇതേയുള്ളൂ.

ഹരേ കൃഷ്ണാ…

2 thoughts on “സ്ത്രീശക്തി

  1. തനിയ്ക്കുള്ള അറിവും കിട്ടുന്ന അറിവും മററുള്ളവർക്കു കൂടി പകർന്നു നൽകുന്ന ചേച്ചിയുടെ കർത്തവ്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s